ഇൻസ്റ്റഗ്രാമിൽ പുതിയ നേട്ടവുമായി പൂജ ഹെഗ്ഡെ, താരം സന്തോഷം പങ്കുവെച്ചത് ഇങ്ങനെ...
സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമ കോളത്തിലും നടി പൂജ ഹെഗ്ഡെയും താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ചർച്ച വിഷയമായിരുന്നു. നടി സാമന്തയെ പരിഹസിക്കുന്ന താരത്തിലുള്ള പോസ്റ്റ് നടിയടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു പൂജയുടെ അക്കൗണ്ട് ചർച്ചയായത്. താരം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അന്ന് സാമന്ത ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വീണ്ടും പൂജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ചർച്ചയാവുകയാണ്. ഇത്തവണ വിമർശനമല്ല. സന്തോഷകരമായ കാര്യമാണ്. പൂജ തന്നെയാണ് തന്റെ പുതിയ നേട്ടത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Recommended Video
11 മില്യൺ ഫോളോവേഴ്സിനെ നേടിയിരിക്കുകയാണ്. വ്യത്യസ്തമായ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പുതിയ നേട്ടത്തിലുള്ള സന്തോഷം താരം പങ്കുവെച്ചിരിക്കുന്നത്. രണ്ട് കാലും പൊക്കി നിൽക്കുന്ന വിക്ടറി സിമ്പലോട് കൂടിയ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൂജയുടെ കുറിപ്പ്. ആ ഹാപ്പി ചിത്രത്തിൽ 11 മില്യൺ എന്ന് കുറിച്ചിട്ടുമുണ്ട്. നേട്ടത്തെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ഈ വർഷത്തെ എന്റെ കാലുകളെ കുറിച്ച് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു. അതിനാൽ തന്നെ എന്റെ ഈ പോസ്റ്റിന് കാലുകൾ ഉചിതമാണ്. പതിവ് പോലെ ഞാൻ സ്നേഹവും, രസകരവുമായ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത് തുടരും. നിങ്ങൾ നൽകി സ്നേഹത്തിനും പിന്തുണയും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ബുട്ട ബൊമ്മയ്ക്ക് നൽകിയ സ്നേഹത്തിന് വളരെ അധികം നന്ദി- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു..
താരത്തിന്റ പോസ്റ്റ് വൈറലായിരിക്കുകയാണ്. ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആരാധകർ ആശംസിക്കുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അല്ലു അർജുൻ നായകനായി പൂജ ഹെഗ്‌ഡെ നായികയായി അഭിനയിച്ച 'അല വൈകുണ്ഠപുറമാലോ' എന്ന ചിത്രത്തിലെ 'ബുട്ട ബൊമ്മ' എന്ന ഗാനം വൈറലായിരുന്നു. തെന്നിന്ത്യയിൽ മാത്രമല്ല അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് മാസം കൊണ്ട് 264 മില്യൺ പേരാണ് ഈ ഗാനം യൂട്യൂബ് വഴി കണ്ടിരിക്കുന്നത്. ടോളിവുഡിൽ ഏറ്റവും അധികം ആളുകൾ കണ്ട ഗാനം ബുട്ട ബൊമ്മ യാണ്. ഗാനത്തിൽ മികച്ച പ്രകടനമാണ് അല്ലു അർജുൻ നടത്തിയിരിക്കുന്നത്. പാട്ട് മാത്രമല്ല ചിത്രം ബോക്സ് ഓഫീസിലും സൂപ്പർ ഹിറ്റായിരുന്നു.
പൂജ ഹെഗ്ഡെയുടെ അടുത്ത ചിത്രം പ്രഭാസിനോടൊപ്പമാണ്. രാധേ ശ്യാം' എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. സാഹോയ്ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണിത്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലുള്ള പോസ്റ്റർ പറത്തു വന്നിരിക്കുന്നത്. പ്രഭാസ് പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം


Click it and Unblock the Notifications











