മമ്മൂട്ടിയുടെ കൊലമാസ് ചിത്രം തെലുങ്കിലേക്ക്! രാജ നരസിംഹയുടെ റിലീസ് പുതുവത്സര ദിനത്തില്‍!
മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയതാണ് മധുരരാജ. വിഷുവിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 100 കോടി ക്ലബ് എന്ന നേട്ടം മെഗാസ്റ്റാര്‍ ആദ്യമായി സ്വന്തമാക്കിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച ചിത്രം നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പാണ്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ രാജനരസിംഹ പുതുവത്സര ദിനത്തില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സാധു ശേഖറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
വൈശാഖ് തന്നെയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തിട്ടുള്ളത്. ജഗപതി റാവുവായിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്. മോഹമുന്തിരി എന്ന ഗാനരംഗത്തില്‍ സണ്ണി ലിയോണും പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയുടെ ഡബ്ബ് ചെയ്ത വേര്‍ഷനാണ് ബുധനാഴ്ച തിയേറ്ററുകളിലേക്ക് എത്തുന്നത്. അനുശ്രീ, ഷംന കാസിം, സിദ്ദിഖ്, വിജയരാഘവന്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, നരേന്‍, കലാഭവന്‍ ഷാജോണ്‍, പ്രിയങ്ക, ബിജുക്കുട്ടന്‍, നോബി തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

കരിയറില്‍ ആദ്യമായി 100 കോടി നേട്ടം മമ്മൂട്ടിയെ തേടിയെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. റിലീസ് ചെയ്ത് 45 ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഈ നേട്ടം. പുലിമുരുകനെന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമ ആദ്യമായി 100 കോടി നേട്ടം സ്വന്തമാക്കിയത്. പിന്നാലെയായി പൃഥ്വിരാജ് ചിത്രമായ ലൂസിഫറും ഈ നേട്ടം കൈവരിക്കുകയായിരുന്നു. 200 കോടി ക്ലബിലെത്തുന്ന ആദ്യത്തെ മലയാള സിനിമയെന്ന റെക്കോര്‍ഡും ലൂസിഫറിന് ലഭിച്ചിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത മലയാള സിനിമ.


Click it and Unblock the Notifications











