ഭൂപ്രമാണിമാർ; ഒടുവിൽ എല്ലാം നഷ്ടപ്പെട്ട കുടുംബം; രാജമൗലിക്ക് സംഭവിച്ചത്; ഇന്നത്തെ സമ്പാദ്യം

തെലുങ്ക് സിനിമാ ലോകത്തിന്റെ മുഖം മാറ്റി മറിക്കാൻ കഴിഞ്ഞ സംവിധായകനാണ് എസ്എസ് രാജമൗലി. ടോളിവുഡിനെ ഇന്ത്യൻ സിനിമയുടെ മുഖമായി മാറ്റണമെന്നത് രാജമൗലിയുടെ വലിയ സ്വപ്നമാണ്. ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരനായ രാജമൗലിക്ക് കരിയറിൽ ഒട്ട‌നവധി ഹിറ്റുകളുണ്ട്. രാജമൗലി ചിത്രമെന്നാൽ സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് തെലുങ്ക് സിനിമാ ലോകവും രാജമൗലി എന്ന പ്രതിഭയും ആ​ഗോള തലത്തിൽ അറിയപ്പെടുന്നത്. ബാഹുബലിക്ക് ശേഷം ആർആർആർ എന്ന സിനിമ കൂടി ഹിറ്റായതോ‌ടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി രാജമൗലി മാറി. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് പേരെടുത്ത തിരക്കഥാകൃത്താണ്.

SS Rajamouli

ആന്ധ്രാപ്രദേശിലെ തെലുങ്ക് കുടുംബത്തിലാണ് രാജമൗലി ജനിച്ചതും വളർന്നതും. ഇദ്ദേഹത്തിന്റെ സഹോദരി ഓസ്ട്രേലിയയിലാണ്. കൂട്ടുകുടുംബാന്തരീക്ഷത്തിലാണ് രാജമൗലി വളർന്നത്. അച്ഛൻ വിജയേന്ദ്ര പ്രസാദും ഇദ്ദേഹത്തിന്റെ അഞ്ച് സഹോദരങ്ങളും കുടുംബമായി ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇത്തരം സ്വാധീനങ്ങൾ കാരണം കുടുംബ ബന്ധങ്ങൾക്ക് രാജമൗലിയുടെ സിനിമകളിൽ പ്രാധാന്യം ലഭിക്കാറുണ്ട്.

ചെറുപ്പം തൊട്ടേ ഐതിഹ്യ കഥകളോട് രാജമൗലിക്ക് താൽപര്യമുണ്ട്. രാമായണവും മഹാഭാരതവുമെല്ലാം ഇദ്ദേഹത്തെ പരിചയപ്പെ‌ടുത്തിയത് മുത്തശ്ശിയാണ്. ചരിത്ര പ്രാധാന്യമുള്ള വ്യക്തികളെക്കുറിച്ചുള്ള കഥകൾ അച്ഛൻ വിജയേന്ദ്ര പ്രസാദും മകന് പറഞ്ഞ് കൊടുത്തു. കുട്ടിക്കാലത്തെ ഈ സ്വാധീനങ്ങൾ ഫിലിം മേക്കറായപ്പോൾ രാജമൗലിക്ക് ഉപകരിച്ചിട്ടുണ്ട്. അമാനുഷിക നായക കഥാപാത്രങ്ങളെ ഇത്ര നന്നായി അവതരിപ്പിക്കുന്ന മറ്റൊരു സംവിധായകൻ ഇല്ലെന്നാണ് ആരാധകർ പറയുന്നത്.

SS Rajamouli

കുടുംബപശ്ചാത്തലം നോക്കുമ്പോൾ ധനിക കുടുംബത്തിലാണ് രാജമൗലി ജനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തശ്ശൻ നിരവധി സ്വത്തുക്കളുള്ള ഭൂപ്രമാണിയായിരുന്നു. 360 ഏക്കർ സ്ഥലം കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ രാജമൗലിക്ക് പത്ത് വയസുള്ളപ്പോൾ സമ്പത്തിന്റെ ഭൂരിഭാ​ഗവും നഷ്‌ടപ്പെട്ടു. പിതാവ് വിജയേന്ദ്ര പ്രസാദിന് ഫിലിം മേക്കിം​ഗിൽ വലിയ താൽപര്യം ഉണ്ടായിരുന്നു. ഇദ്ദേഹവും ബന്ധു ശിവശക്തി ദത്തയും സിനിമയെടുക്കാൻ വേണ്ടി ബാക്കിയുള്ള സ്വത്തുക്കൾ കൂടി വിറ്റു. മദ്രാസിലേക്ക് കുടുംബം താമസം മാറി.

എന്നാൽ ഇവർ നിർമ്മിച്ച സിനിമകൾ പലതും പാതിവഴിയിൽ മു‌ടങ്ങി. പതിമൂന്ന് അം​ഗങ്ങളടങ്ങിയ കുടുംബം പ്രതിസന്ധിയിലായി. വെല്ലുവിളികൾ നേരിട്ട ഈ കാലത്തും തന്റെ കുടുംബം സന്തോഷത്തോടെയാണ് കഴിഞ്ഞതെന്നാണ് രാജമൗലി മുമ്പൊരിക്കൽ പറഞ്ഞത്. പിന്നീട് വിജയേന്ദ്ര പ്രസാദ് സിനിമാ രം​ഗത്ത് തിരക്കഥാകൃത്തെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. പതിയെ പഴയ പ്രതാപങ്ങളെല്ലാം കു‌ടുംബത്തിലേക്ക് തിരിച്ച് വന്നു.

ഫിലിം മേക്കിം​ഗിനോട് രാജമൗലിക്ക് ആദ്യം താൽപര്യമില്ലായിരുന്നു. പതിയെ ഇദ്ദേഹത്തിന് സിനിമകളോട് ഇഷ്ടം വന്നു. 2009 ൽ മ​ഗധീര എന്ന സിനിമയിലൂടെ വൻ ജനപ്രീതി രാജമൗലി നേ‌‌ടി. ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്. ഈ​ഗ എന്ന സിനിമയും രാജൗമൗലിക്ക് അം​ഗീകാരങ്ങൾ നേടിക്കൊ‌ടുത്തു. ബാഹുബലിയുടെ റിലീസിന് ശേഷം രാജമൗലിയെ ഇന്ത്യൻ സിനിമാ ലോകം ആഘോഷിച്ചു.

ഇന്ന് രാജമൗലിയുടെ പ്രതിഫലം ആരെയും അമ്പരിപ്പിക്കുന്നതാണ്. 100 കോടിക്ക‌ടുത്താണ് രാജമൗലിയുടെ പ്രതിഫലം. ആന്ധ്രപ്രദേശിലെ വലിയ ബം​ഗ്ലാവുകൾ രാജമൗലിക്കുണ്ട്. രമയെന്നാണ് രാജമൗലിയുടെ ഭാര്യയു‌ടെ പേര്. സം​ഗീത സംവിധായകൻ കീരവാണിയുടെ ഭാര്യയുടെ സഹോദരിയാണ് രമ. രാജമൗലിയുടെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി രമ പ്രവർത്തിച്ചിട്ടുണ്ട്.

More from Filmibeat

Read more about: ss rajamouli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X