അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത് അതുകൊണ്ടാണ് ... ഭർത്താവിനെ കുറിച്ച് തുറന്നെഴുതി താരപത്നി
തെന്നിന്ത്യയിൽ കൈനിറയെ ആരാധകരുള്ള താരമാണ് രാംചരൺ. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. രാം ചരൺ ചിത്രങ്ങൾ മൊഴി മാറ്റി കേരളത്തിലും എത്താറുണ്ട്. ഇപ്പോഴിത രാം ചരണിൻരെ ലേക്ക് ഡൗൺ കാലത്തെ കുറിച്ച് ഭാര്യ ഉപാസന. സോഷ്യൽ മീഡിയയിലൂടെയാണ് താരപത്നി തുറന്നെഴുതിരിക്കുന്നത്. ഭർത്താവിന്റെ പാചക പരീക്ഷണത്തെ കുറിച്ച് തന്നെയാണ് ഉപാസനക്കും പറയാനുള്ളത്.. അടുക്കള പണി സ്വയം ഏറ്റെടുത്തിരിക്കുകയാണ് താരം.

രാം ചരണിന്റെ കിച്ചർ ഭരണത്തെ കുറിച്ച് ഉപാസന പറയുന്നത് ഇങ്ങനെയാണ്...ഭാര്യയ്ക്ക് ഭക്ഷണംുണ്ടാക്കുക മാത്രമല്ല , അടുക്കള വൃത്തിയാക്കി വെയ്ക്കുന്നുമുണ്ടെന്നാണ് ഭാര്യ ഉപാസനയുടെ വാക്കുകൾ. അതാണ് അദ്ദേഹത്തെ ഹീറോ ആക്കുന്നതെന്നും അവർ പറയുന്നു.ഭാര്യയ്ക്കായി രാംചരൺ ഭക്ഷണം പാകം ചെയ്യുമ്പോൾ എല്ലാ ഭർത്താക്കൻമാരോടും പറയാനുള്ളത് - ' അദ്ദേഹം പാചകം ചെയ്യുക മാത്രമല്ല അതുകഴിഞ്ഞ് വൃത്തിയാക്കുകയും ചെയ്തു. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതും' എന്നാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് ഉപാസന കുറിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ കാലം താരങ്ങളുടെ അടുക്കള കാലം കൂടിയാണ്. ഇത്രയും കാലം അടുക്കള കാണാത്ത പല ഭർത്താക്കന്മാരും ഇപ്പോൾ അടുക്കള കൈയ്യേറിക്കഴിഞ്ഞു. അങ്ങനെ ഭാര്യമാരെ കിടിലൻ റെസിപ്പികളുമായി ഞെട്ടിപ്പിക്കുന്ന ഭർത്താക്കന്മാരും ഇക്കൂട്ടത്തിലുണ്ട്. അഭിനയം മാത്രമല്ല പാചകം തങ്ങളെ കൊണ്ട് നിസ്സാരമായി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഇതിനും മുൻപ് ബോളിവുഡ് താരം ഷാഹിദ് കപൂർ ഭാര്യയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മിറ തന്നെയായിരുന്നു ഇത് പങ്കുവെച്ചതും.
ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് . സിനിമ സെറ്റുകളിൽ നിന്ന് സെറ്റുകളിലേയ്ക്ക് പായുന്ന ഇവർക്ക് കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ഒരു അവസരമാണിത്. അവിചാരകിതമയി വീണു കിട്ടിയ അവസരം ഉപയോഗപ്രദമായ രീതിയിൽ വിനോഗിക്കുന്നനുമുണ്ട്. കിട്ടുന്ന അവധിക്കാലം പാർട്ടിക്കും മററ്റ് യാത്രകൾക്കും ചെലവഴിക്കുന്ന താരങ്ങൾ ലോക്ക് ഡൗൺ വീട്ടുകളിൽ തന്നെ ഇരിക്കുകയാണ്. വീട്ടുപണികളിൽ മുഴുകുന്ന ഇവർ തങ്ങൾക്ക് മതിയായ സമയം കിട്ടിന്നില്ലെന്നാണ് ഇപ്പോൾ പറയുന്നത്.


Click it and Unblock the Notifications











