കുഞ്ഞിനെ നോക്കുന്ന സ്ത്രീയ്ക്ക് 5 ലക്ഷം പ്രതിഫലം! നടന്‍ രാംചരണിന്റെ വീട്ടിലേ വിശേഷങ്ങള്‍ പുറത്ത്
തെലുങ്ക് നടന്‍ രാംചരണും ഭാര്യ ഉപാസനയും കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാവുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തിന് മുകൡലായെങ്കിലും കുഞ്ഞിനെ കുറിച്ച് ചിന്തിച്ചതേയില്ലായിരുന്നു. ഇതിന്റെ പേരില്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 2023 ല്‍ തങ്ങളുടെ പിന്മുറക്കാരി ജനിച്ചുവെന്ന് നടന്‍ ചിരഞ്ജീവിയാണ് പുറംലോകത്തെ അറിയിക്കുന്നത്.
ഇപ്പോള്‍ താരപുത്രിയെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമയിലെ വലിയ താരകുടുംബത്തില്‍ പിറന്ന മകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല കുഞ്ഞിനെ നോക്കുന്ന സ്ത്രീയുടെ വരുമാനം പോലും ഞെട്ടിക്കുന്നതാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ടോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍, മെഗാസ്റ്റാര്‍ കുടുംബത്തില്‍ ജനിച്ചയാളാണ് രാം ചരണ്‍. ചിരഞ്ജീവിയുടെ മകന്‍ എന്നതിലുപരി ഇപ്പോള്‍ തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ പ്രധാനിയായിട്ടാണ് രാംചരണ്‍ വളര്‍ന്നിരിക്കുന്നത്. 2012 ലാണ് ഉപാസന കാമിനേനിയും രാംചരണും തമ്മില്‍ വിവാഹിതരാവുന്നത്. അന്ന് മുതല്‍ താരങ്ങള്‍ കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒടുവില്‍ 2023 ജൂണ്‍ 20 ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു.
കുഞ്ഞിന് ക്ലിന്‍ കാര കൊനിഡേല എന്നാണ് പേരിട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പുറംലോകത്തോട് പറഞ്ഞെങ്കിലും ഏഴ് മാസം പ്രായമായിട്ടും മകളുടെ മുഖം വെളിപ്പെടുത്താന്‍ താരകുടുംബം തയ്യാറായിട്ടില്ല. എന്നാല്‍ താരപുത്രിയ്ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളെല്ലാം കുടുംബം ഒരുക്കിയിരിക്കുകയാണ്. മാത്രമല്ല കുഞ്ഞിന്റെ സംരക്ഷണത്തിനായി സാവിത്രി എന്ന സ്ത്രീയെ നിയോഗിച്ചിരിക്കുയാണ്.

നടി കരീന കപൂര്‍ ഉള്‍പ്പെടെയുള്ള ചില ബോളിവുഡ് സെലിബ്രിറ്റികളുടെ മക്കളുടെ സംരക്ഷണത്തിന് ആളുകളെ നിയോഗിച്ചതിനെ പറ്റി നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മക്കളെ നോക്കുന്ന സ്ത്രീയ്ക്ക് ലക്ഷങ്ങളാണ് കരീന പ്രതിഫലമായി നല്‍കുന്നതും. സമാനമായ രീതിയില്‍ രാംചരണിന്റെ കുടുംബവും അതുപോലൊരു സ്ത്രീയെയാണ് നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല വലിയൊരു തുകയും പ്രതിഫലമായി കൊടുക്കുന്നുണ്ടെന്നാണ് വിവരം.
രാം ചരണിന്റെ കുഞ്ഞിനെ പരിപാലിക്കുന്ന സാവിത്രിക്ക് പ്രതിമാസം 5 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനൊരു ജോലി നോക്കുന്ന സ്ത്രീയ്ക്ക് അതും ഒരു മാസം അഞ്ച് ലക്ഷം രൂപ കിട്ടുമെന്ന് കേട്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഇത്രയും വലിയ തുകയൊക്കെ കൊടുക്കേണ്ടതുണ്ടോ എന്നാണ് വാര്‍ത്ത വന്നതിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങള്‍.
തെന്നിന്ത്യയിലെ സൂപ്പര്‍ ഹീറോസിന്റെ ലിസ്റ്റില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ രാംചരണ്‍. മാവീരന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുറപ്പിച്ച നടന്‍ വളരെ പെട്ടെന്നാണ് ആളുകളുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. 2022-ല്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രം ഓസ്‌കാര്‍ നേടുകയും ചെയ്തിരുന്നു. അങ്ങനെ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുന്നതിനിടയിലാണ് ഒരു കുഞ്ഞ് കൂടി താരത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.


Click it and Unblock the Notifications