ഭാര്യയെ പേടിയാണ്, വിവാഹ ജീവിതത്തിൽ അച്ഛനിൽ നിന്നും കണ്ട് പഠിച്ചത്; ഉപാസനയെക്കുറിച്ച് രാം ചരൺ

തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരമാണ് രാം ചരൺ. നിരവധി ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ രാം ചരണിന്റെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്നു. കരിയറിനൊപ്പം ജീവിതത്തിലും രാം ചരണ് ഇത് സന്തോഷങ്ങളുടെ കാലമാണ്. കഴിഞ്ഞ വർഷമാണ് നടൻ അച്ഛനായത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും കുഞ്ഞ് പിറന്നത്.

കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനത്തിലായിരുന്നു ദമ്പതികൾ. വെറുമൊരു താര പത്നി മാത്രമല്ല ഉപാസന. അപ്പോളോ ഹോസ്പിറ്റൽസിന്റെ മേധാവികളിൽ ഒരാളാണ്. അമ്മയായി കുറച്ച് നാൾ ഇടവേളയെടുത്ത ഉപാസന വീണ്ടും പ്രൊഫഷണൽ തിരക്കുകളിലേക്ക് കടന്നു. കുഞ്ഞിനെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്. അതേസമയം കുഞ്ഞിന് വേണ്ടി സമയം കണ്ടെത്താൻ ഉപാസന ശ്രദ്ധിക്കുന്നു. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് രാം ചരൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‌

Ram Charan  Upasana

ഭാര്യയെ തനിക്ക് പേടിയുണ്ടെന്ന് താരം പറയുന്നു. അമ്മയുടെ അടുത്ത് അച്ഛൻ ശ്രദ്ധയോടെ പെരുമാറുന്നത് ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അമ്മയാണ് വീട്ടിലെ ബോസ്. അച്ഛൻ അമ്മയുടെ അടുത്ത് ശ്രദ്ധയോടെ പെരുമാറുന്നത് കണ്ട് താൻ വിവാഹ ജീവിതത്തിലും ഇതൊരു പാഠമാക്കിയെന്നും ഭാര്യയെ തനിക്ക് ഭയമുണ്ടെന്നും രാം ചരൺ ചിരിയോടെ പറഞ്ഞു. ​ഗെയിം ചേഞ്ചറാണ് രാം ചരണിന്റെ പുതിയ സിനിമ.

2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. ഇരുവരും വിദേശത്ത് ഒരുമിച്ചായിരുന്നു പഠിച്ചത്. വിവാഹ ശേഷം രാം ചരണും ഉപാസനയും തങ്ങളുടെ കരിയർ തിരക്കുകളിലേക്ക് നീങ്ങി. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളെക്കുറിച്ച് ഉപാസന അടുത്തിടെ തുറന്ന് സംസാരിക്കുകയുണ്ടായി. ഭർത്താവ് നടിമാർക്കാെപ്പം അഭിനയിക്കുമ്പോൾ തനിക്കാദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് ഉപാസന തുറന്ന് പറഞ്ഞു.

Ram Charan  Upasana

ഞാനും മനുഷ്യസ്ത്രീയാണ്. വിവാഹം കഴിഞ്ഞ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷെ രാം ചരൺ തന്നെ മനസിലാക്കി തന്നു. നല്ല സുഹൃത്തായതിനാൽ ഇക്കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യാൻ പറ്റി. അതോടെ എല്ലാ ആശങ്കകളും മാറിയെന്നും ഉപാസന കാമിനേനി വ്യക്തമാക്കി. മകളെക്കുറിച്ചും ഉപാസന അന്ന് സംസാരിച്ചു.

കുഞ്ഞിന്റെ കാര്യങ്ങളിൽ രാം ചരണും താനും ഒരുപോലെ ശ്രദ്ധ നൽകുന്നുണ്ടെന്ന് താരപത്നി വ്യക്തമാക്കി. പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും കൂടുതൽ ഇഷ്ടമെന്ന് പറയുന്നത് ശരിയാണ്. അച്ഛനെ കാണുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങും. തനിക്കതിൽ അസൂയ തോന്നുന്നുണ്ടെന്നും ഉപാസന ചിരിയോടെ പറഞ്ഞു. ​ഗെയിം ചേഞ്ചറാണ് രാം ചരണിന്റെ പുതിയ സിനിമ. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. നടൻ ജയറാമും ​ഗെയിം ചേഞ്ചറിൽ പ്രധാന വേഷം ചെയ്യുന്നു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X