ആ സിനിമ കണ്ടതു മുതല്‍ വല്ലാത്ത ആകര്‍ഷണം തോന്നി; എന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ഇവരാണ്; രാം ചരണ്‍

തെലുഗു സിനിമാ ഇന്‍ഡട്രിയിലെ വലിയ ആരാധകരുള്ള നടനാണ് രാം ചരണ്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് രാം ചരണ്‍. നിരവധി പെണ്‍കുട്ടികളുടെ സെലിബ്രിറ്റി ക്രഷ് കൂടിയാണ് താരം. ഇന്ന് തെലുഗുവിലെ വലിയ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് രാം ചരണ്‍.

എസ്. എസ് രാജമൗലിയുടെ മഗധീര രാം ചരണിന് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ്. തുടര്‍ന്ന് അഭിനയിച്ച രംഗസ്ഥലും നടന് വലയി ഹിറ്റ് നേടിക്കൊടുത്ത ചിത്രമാണ്. അടുത്തിടെ രാം ചരണും ജൂനിയര്‍ എന്‍ടിആറും അഭിനയിച്ച ആര്‍ ആര്‍ ആര്‍ അദ്ദേഹത്തിന് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു.

ram charan

ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് രാം ചരണ്‍ തന്റെ സുഹൃത്തും പ്രണയിനിയുമായ ഉപാസനയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇപ്പോഴും ആരാധകര്‍ക്ക് പ്രണയവും ക്രഷും ഒക്കെ തോന്നുന്ന രാം ചരണന്റെ ആദ്യ ക്രഷ് ആരാണെന്ന് പുറത്തുവന്നിരിക്കുകയാണ്. സാധാരണക്കാരാണെങ്കിലും സെലിബ്രിറ്റിയാണെങ്കിലും അവര്‍ക്കെല്ലാം അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ടായിരിക്കും.

അതുപോലെ തന്നെ തനിക്ക് തോന്നിയ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ഒരിക്കല്‍ രാം ചരണ്‍ തുറന്നു പറഞ്ഞിരുന്നു. തനിക്ക് ക്രഷ് തോന്നിയ സെലിബ്രിറ്റിയെ ഒരിക്കലും മറക്കാന്‍ കഴിയില്ലന്നും നടന്‍ പറഞ്ഞിരുന്നു.

ആര്‍ ആര്‍ ആര്‍ റിലീസ് ചെയ്തതിന് പിന്നാലെ ഹോളിവുഡിലും ചര്‍ച്ചയായിരുന്നു. ഓസ്‌കര്‍ വരെ നേടിയ ചിത്രം ഹോളിവുഡില്‍ അടക്കം ഓളം സൃഷ്ടിച്ചിരുന്നു. ആര്‍ ആര്‍ ആറിന്റെ സമയത്ത് രാം ചരണ്‍ ഹോളിവുഡ് മീഡിയയ്ക്കും അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഈ സമയത്താണ് തന്റെ ആദ്യ ക്രഷിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

ഒരു അന്താരാഷ്ട്ര ഓണ്‍ലൈന്‍ മാധ്യമത്തിന് കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തില്‍ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഹീറോയിന്‍സിന്റെ ഇടയില്‍ ക്രഷ് തോന്നിയ നടി ആരായിരുന്നു എന്നായിരുന്നു രാം ചരണിനോട് ചോദിച്ച ചോദ്യം. അതിന് അദ്ദേഹം മറുപടി പറഞ്ഞത്, തനിക്ക് ഹോളിവുഡ് നടിമാരായ ജൂലിയ റോബേര്‍ട്‌സിനെയും കാതറിന്‍ സെറ്റ ജോണ്‍സിനെയും ഒത്തിരി ഇഷ്ടമാണ് എന്നാണ്.

ram charan

അത് മാത്രമല്ല, ജൂലിയ റോബേര്‍ട്‌സ് തന്റെ ആദ്യത്തെ ഓണ്‍സ്‌ക്രീന്‍ ക്രഷ് ആണെന്നും രാം ചരണ്‍ പറഞ്ഞു. ജൂലിയ തന്നെ ഒത്തിരി ആകര്‍ഷിച്ചു. ജൂലിയ അഭിനയിച്ച പ്രിറ്റി വുമണ്‍ എന്ന ചിത്രം കണ്ടതിന് ശേഷം ജൂലിയ തന്റെ ക്രഷായി മാറിയെന്നും രാം ചരണ്‍ പറഞ്ഞു. എന്നാല്‍ ഹോളിവുഡിലെ തന്നെ തനിക്ക് ക്രഷ് തോന്നിയ മറ്റൊരു നടി കാതറിന്‍ സെറ്റ ജോണ്‍സ് ആണ്.

ദ മാസ്‌ക് ഓഫ് സോറോയാണ് കാതറിന്റെ ആദ്യം കണ്ട ചിത്രം. ചിത്രത്തിലെ അവരുടെ പ്രകടനം മികച്ചതായിരുന്നെന്നും രാം ചരണ്‍ പറഞ്ഞു. ആര്‍ ആര്‍ ആറിന് ശേഷം നടന് വലിയ കുതിപ്പാണ് സിനിമാ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ശങ്കറിന്റെ പുതിയ ചിത്രം ഗെയിം ചേഞ്ചറിലാണ് രാം ചരണ്‍ അഭിനയിക്കുന്നത്.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X