വിവാഹമോചനത്തിന് പിന്നാലെ സാമന്തയെ പുകഴ്ത്തി രാം ചരൺ, സ്നേഹം പങ്കുവെച്ച് സാം
2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമോചനമായിരുന്നു നടി സാമന്തയുടേത്. ഏറെ ഞെട്ടലോടെയാണ് സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വേർപിരിയൽ പ്രേക്ഷകർ ശ്രവിച്ചത്. മാത്യക ദമ്പതികളെന്നാണ് ഇവരെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് സാമന്ത നാഗചൈതന്യയുടെ പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചനത്തെ കുറിച്ച് വാർത്ത പ്രചരിച്ചത്. എന്നാൽ തുടക്കത്തിൽ ഇതിനോട് പ്രതികരിക്കാൻ സാമന്ത തയ്യാറായിരുന്നില്ല. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ബന്ധം വേർപിരിയുന്നതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് ശേഷം സാമന്തയും നാഗ ചൈതന്യയും തങ്ങളുടെ ജോലികളിൽ സജീവമായിട്ടുണ്ട്.
വിവാഹമോചനത്തിന് ശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് സാമന്തയ്ക്ക് ആയിരുന്നു. വേർപിരിയലിന് കാരണം നടിയാണെന്നായിരുന്നു പ്രചരിച്ചത്. ഇത് കൂടാതെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തുടക്കത്തിൽ സാമന്ത മൗനം പാലിച്ചിരുന്നു. എന്നാൽ ഇത് അതിരു കടന്നപ്പേൾ പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു. നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം സാമന്ത സിനിമയിൽ കൂടുതൽ സജീവമായിരിക്കുകയാണ്.

ഇപ്പോഴിത സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറൽ ആകുന്നത് സാമന്തയെ കുറിച്ച് രാം ചരൺ പറഞ്ഞ വാക്കുകളാണ്. നടന്റെ ഏറ്റവും പുതിയ സിനിമയായ ആർആർആറിന്റെ പ്രെമോഷന് എത്തിയപ്പോഴാണ് നടിയെ കുറിച്ച് പറഞ്ഞത്. സാമന്തയെ കുറിച്ച് മൂന്ന് വാക്കിൽ വിവരിക്കാമോ എന്ന ചോദ്യത്തിനായിരുന്നു നടൻ മറുപടി നൽകിയത്. "Comeback, bigger and stronger." എന്നായിരുന്നു നടൻ പറഞ്ഞത്. ബോളിവുഡ് ഹങ്കാമയുടെ ഈ വീഡിയോ സാമന്ത് ലവ് ഇമോജിയോടെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നടിയുടെ ട്വീറ്റും രാംചരണിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. വിവാഹമോചനത്തിന് പിന്നാലെയായിരുന്നു നടി പുഷ്പയിലെ ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഗാനം ഇപ്പോഴും ട്രെന്റിങ്ങിലുണ്ട്.

ഇപ്പോഴും സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും വൈകിയിട്ടില്ലെന്നും ഇവരോട് വീണ്ടും ഒന്നാവണമെന്നാണ് പ്രേക്ഷകർ പറയുന്നത്. വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വേർപിരിയലിനെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

നാഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണെന്നായിരുന്നു നടി പറഞ്ഞത്.

അതേസമയം പുഷ്പയില സാമന്തയുടെ ഐറ്റം ഗാനത്തിൽ നാഗചൈതന്യയ്ക്കും കുടുംബത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടത്. നടി ബോൾഡ് രംഗങ്ങളിൽ അഭിനയിക്കുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ നാഗചൈതന്യ ഇതിനെ കുറിച്ചൊരു സൂചന നൽകുകയും ചെയ്തിരുന്നു. സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോഴാണ് എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടൻ നൽകിയത്. നാഗചൈതന്യയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
Recommended Video

''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ല'' എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്. നടന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വൈറലായിരുന്നു. ചായിയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സാമന്തയെ ആണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ ആരുടേയും എതിർപ്പുകൾ വകവെയ്ക്കാതെ കരിയറുമായി മുന്നോട്ട് പോവുകയാണ് സാമന്ത.


Click it and Unblock the Notifications