നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍

തെലുഗു സിനിമ മേഖലയിലെ ആരാധകരേറെയുള്ള താരമാണ് രാം ചരണ്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുത എന്ന ചിത്രത്തിലൂടെയായിരുന്നു രാം ചരണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രാം ചരണ്‍ ഇന്ന് തെന്നിന്ത്യയില്‍ വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

എസ്.എസ് രാജമൗലിയുടെ മഗധീരയിലൂടെ കരിയറില്‍ വലിയ മാറ്റം രാം ചരണിനുണ്ടായി. തുടര്‍ന്ന് രാച്ച, നായക്, ധ്രുവ തുടങ്ങി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. രംഗസ്ഥലം എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിക്കൊടുത്തു. തുടര്‍ന്ന് അഭിനയിച്ച ആര്‍.ആര്‍.ആര്‍ രാം ചരണിന് വലിയ നേട്ടമാണ് നല്‍കിയത്.

ram

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രാം ചരണും ഉപാസനയും 2012ല്‍ വിവാഹിതരായത്. ബിസിനസ് മേഖലയില്‍ നിന്നും വരുന്ന ഉപാസനയ്ക്ക് സിനിമാ മേഖലയെക്കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. രണ്ട് വ്യത്യസ്ത മേഖലകളില്‍ നിന്ന് വരുന്നതിനാല്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഉപാസനയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് പറയുകയാണ് രാം ചരണ്‍.

താന്‍ തന്റെ അമ്മയോട് ഇടപെടുന്ന രീതി കാണുമ്പോഴും ഭാര്യയ്ക്ക് സമാനമായ അസൂയ തോന്നാറുണ്ടെന്നും രാം ചരണ്‍ പറയുന്നു. പഴയ ഒരു അഭിമുഖത്തിലാണ് രാംചരണ്‍ ഇത് പറയുന്നത്. രാം ചരണിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമയുമായി ബന്ധമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് വന്നതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസലാക്കാന്‍ ഉപാസനയ്ക്ക് ഒത്തിരി സമയം എടുക്കേണ്ടി വന്നുവെന്നും രാംചരണ്‍ പറയുന്നു. വിവാഹം കഴിഞ്ഞ അടുത്ത വര്‍ഷമായിരുന്നു ഈ അഭിമുഖം.

'എനിക്ക് തോന്നുന്നു ഞാന്‍ എന്റെ അമ്മയുമായി കൂടുതല്‍ അടുക്കുന്നത് കാണുമ്പോള്‍ അവള്‍ക്ക് കുറച്ച് അസൂയ തോന്നാറുണ്ട്. അതുപോലെ തന്നെ സിനിമയിലെ നടിമാരുമായി അടുത്തിടപഴകുന്ന സീനുകള്‍ വരുമ്പോഴും ഇതേപോലെ അസൂയ തോന്നാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ കള്ളം പറയേണ്ട കാര്യമില്ലല്ലോ,' രാം ചരണ്‍ പറഞ്ഞു.

തുടക്കത്തിലൊന്നും അവള്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. അത് നമുക്ക് മനസിലാക്കാന്‍ സാധിക്കും. അവള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്നും വരുന്നതാണ്. അപ്പോള്‍ ഞാന്‍ ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്നത് അവള്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് സ്വാഭാവികമാണ്. അവള്‍ക്ക് ഇതൊക്കെ മനസിലാകുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് പറയട്ടെ, അവള്‍ക്ക് എല്ലാം മനസിലായി എന്നും രാം ചരണ്‍ പറഞ്ഞു.

അവള്‍ പക്വതയുള്ള സ്ത്രീയാണ്. ഉപാസന തന്റെ കുടുംബവുമായി ഇഴുകി ചേര്‍ന്ന രീതി തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും രാം ചരണ്‍ അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെ ഗലാട്ട ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉപാസനയും ഇതേ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. താനും രാം ചരണും രണ്ട് വ്യത്യസ്ത ലോകങ്ങളില്‍ നിന്ന് വരുന്നവരായതുകൊണ്ട് തന്നെ നായികമാരുമായിട്ട് ഇത്തരം സീനുകള്‍ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കുമായിരുന്നു എന്നാണ് ഉപാസന പറഞ്ഞത്.

ram

രാം ചരണ്‍ തന്നോട് കാര്യങ്ങള്‍ വ്യക്തമാക്കി തന്നുവെന്നും ഉപാസന പറഞ്ഞു. ഇവിടെ നടക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത് തന്റെ പ്രൊഫഷനാണ്. ഇതിലെ സാങ്കേതികതകള്‍ ഇങ്ങനെയൊക്കെയാണ് എന്നെല്ലാം രാം ചരണ്‍ പറഞ്ഞു കൊടുത്തെന്നും ഉപാസന പറഞ്ഞിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉപാസന വ്യക്തമാക്കി.

രാമും ഉപാസനയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. എന്നാല്‍ സ്‌കൂള്‍ കാലത്തിന് ശേഷം വലിയ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട് കുറെ കാലത്തിന് ശേഷം ഹൈദരാബാദില്‍ വെച്ച് ഇരുവരും വീണ്ടും കണ്ടു മുട്ടുകയും സുഹൃത്തുക്കളാവുകയുമായിരുന്നു. തുടര്‍ന്ന് ഡേറ്റിംഗ് ചെയ്യുകയും 2011 ല്‍ എന്‍ഗേജ്‌മെന്റ് നടത്തുകയും ചെയ്തു. 2012ല്‍ ഹൈദരാബാദില്‍ വെച്ച് നടന്ന താരനിബിഢമായ ചടങ്ങില്‍ ഇരുവരും വിവാഹിതരായി.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X