For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ കുറിച്ച് ഇനി ചിന്തിക്കുന്നില്ലേ? വിമർശകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി താരപത്‌നി

  |

  സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തെക്കാളും കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കാറുള്ളത്. ചിലരുടെ പ്രണയകഥളും ചിലരുടെ വിവാഹം വിവാഹമോചനവുമൊക്കെ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. ചില കഥകള്‍ ഗോസിപ്പുകളായി മാറുന്നതും പതിവാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം രാം ചരണിനെയും ഭാര്യയെയും ചുറ്റി പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് വാര്‍ത്തയാവുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും ഒന്നിക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു താരം.

  ഇതിനിടെ രാംചരണ്‍ ഒരു കുഞ്ഞിനെ കുറിച്ച് ഇനിയും ചിന്തിക്കാത്തത് എന്താണെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. അത്തരത്തിലുള്ള ചോദ്യവുമായി വന്നവര്‍ക്ക് രാമിന്റെ ഭാര്യയായ ഉപസാന കിടിലനൊരു മറുപടി നല്‍കുകയും ചെയ്തു. ഇതോടെ താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ വരുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി ഇതാണെന്ന തരത്തില്‍ വാര്‍ത്തകളും വന്നു. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് ഉത്തരം പറയേണ്ട ആവശ്യം തനിക്കില്ലെന്നാണ് അടുത്തിടെ മാധ്യമങ്ങളുമായി സംസാരിക്കവേ താരപത്‌നി പറഞ്ഞത്. പിന്നാലെ ഉപാസനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്.

  രാം ചരണിനും ഉപാസനയ്ക്കും എന്നാണ് ഒരു കുഞ്ഞ് ഉണ്ടാവുക എന്നായിരുന്നു താരപത്‌നിയോട് ഒരാള്‍ ചോദിച്ചത്. 'അത് ഞങ്ങളുടെ പേഴ്സണല്‍ ചോയിസ് ആണ്. അഥവാ, ഇപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് താല്‍പര്യമുണ്ടെന്നാണ് ഞാന്‍ പറയുന്നത് എങ്കില്‍ എല്ലാവരും അത് വളച്ചൊടിക്കും. നേരെ മറിച്ച് എനിക്ക് ഇപ്പോള്‍ താല്‍പര്യമില്ല എന്നാണ് പറയുന്നത് എങ്കില്‍ അതും വൈറലാവും. അതുകൊണ്ട് ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്റെ പേഴ്സണല്‍ ചോയ്സ് ആണ്. അതിന് ഞാന്‍ ആരോടും മറുപടി പറയേണ്ടതില്ല എന്നുമാണ് ഉപാസന പറയുന്നത്.

  ഭര്‍ത്താവ് വലിയ നടന്‍ ആണെങ്കിലും സ്വന്തം കരിയറിലും ഏറെ ശ്രദ്ധിക്കുന്ന ആളാണ് ഉപാസന കാമിനേനി കൊനിഡേല. ഇന്ത്യയിലെ പ്രശസ്ത വനിത സംരംഭകരില്‍ ഒരാളായ ഉപാസന തന്റെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തി കഴിഞ്ഞു. ആരോഗ്യ പരമായ ജീവിത ശൈലികളെയും, പോസിറ്റീവ് മനോഭാവത്തെയും കുറിച്ച് 'ബി പോസിറ്റീവ്' എന്ന പേരിലൊരു മാഗസിന്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ മറ്റുള്ള ആളുകളിലേക്ക് വലിയൊരു സ്വാധീനം ചെലുത്താനും താരപത്‌നിയ്ക്ക് സാധിച്ചു.

  തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ മകനും യുവനടനുമായ രാം ചരണും ഉപാസനയും 2012 ല്‍ ആണ് വിവാഹിതരാവുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഇരുവരും പഠിച്ചത്. ഒന്‍പതാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ച ഇരുവരും അക്കാലം മുതലേ പ്രണയത്തിലായിരുന്നു എന്നാണ് അറിയുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് താരങ്ങള്‍ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാത്തത് എന്താണെന്നുള്ള ചോദ്യം ഉയര്‍ന്നത്. മുന്‍പും പല അഭിമുഖങ്ങളിലും താരദമ്പതിമാര്‍ക്ക് ഇതേ ചോദ്യം നേരിടേണ്ടതായി വന്നിട്ടുണ്ട്.

  വേദിക ഗര്‍ഭിണിയായി; കുടുംബവിളക്കില്‍ ട്വിസ്റ്റ് നല്‍കി അണിയറ പ്രവര്‍ത്തകര്‍, ഇനിയാണ് കഥ മാറുന്നതെന്ന് ആരാധകരും

  Recommended Video

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള അത്തരം ചോദ്യങ്ങളില്‍ നിന്നും ഇരുവരും അകലം പാലിച്ച് നില്‍ക്കുകയായിരുന്നു. എന്തായാലും വിമര്‍ശിക്കാന്‍ കാത്തുനിന്ന ഒരുപാട് പേര്‍ക്കുള്ള കിടിലന്‍ മറുപടിയാണ് താരപത്‌നി നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. താരങ്ങള്‍ ആണെന്ന് കരുതി അവരുടെ എല്ലാ കാര്യത്തിലും കയറി ഇടപെടുന്നവര്‍ ഇതൊക്കെ കേട്ട് മുന്‍കരുതല്‍ എടുക്കാം. നിലവില്‍ സിനിമ തിരക്കുകളിലാണ് രാംചരണ്‍. ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ചിത്രീതകരണം പൂര്‍ത്തിയായി. അചുരോസെ ആചാര്യ എന്ന സിനിമ കൂടി ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശങ്കറിന്റെ ഒരു സിനിമ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

  Read more about: ram charan രാം ചരൺ
  English summary
  Ram Charan's Wife Upasana Give Mass Reply To Media About Her Pregnancy And Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X