For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിക്കാൽ കാണാനിരിക്കെ ഉപാസനയുടെ കുടുംബത്തിൽ ദുഃഖ വാർത്ത; യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടെന്ന് താരപത്നി

  |

  തെലുങ്ക് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് രാം ചരണും ഭാര്യ ഉപാസനയും. നടൻ ചിരഞ്ജീവിയുടെ മകനെന്ന സ്നേഹം പ്രേക്ഷകർക്ക് എന്നും രാം ചരണിനോട് ഉണ്ടായിരുന്നു. ഇന്ന് തെലുങ്ക് സിനിമയ്ക്കപ്പുറം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന നടനാണ് രാം ചരൺ.

  രൗജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയുടെ വിജയത്തോടെ ആണ് നടന് ഈ നേട്ടം സാധ്യമായത്. നിരവധി അന്താരാഷ്ട്ര വേദികളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടു. ​ഗോൾഡൻ ​ഗ്ലോബ് വേദിയിൽ സിനിമയിലെ ​ഗാനം പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.

  Also Read: 'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർ

  കരിയർ ​ഗ്രാഫിൽ വലിയ കുതിച്ചു ചാട്ടം ആണ് രാം ചരണിന് ഉണ്ടായിരിക്കുന്നത്. ആർആർആറിന് ശേഷം രാം ചരണിന്റേതായി വരാൻ പോവുന്നത് ശങ്കറിനൊപ്പമുള്ള ബ്രഹ്മാണ്ഡ സിനിമയാണ്. കരിയറിനൊപ്പം രാം ചരണിന്റെ വ്യക്തി ജീവിതത്തിലും ഇത് സന്തോഷങ്ങളുടെ കാലമാണ്.

  അടുത്തിടെ ആണ് നടന്റെ ഭാര്യ ഉപാസന ​ഗർഭിണി ആയത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോവുന്നത്. രാം ചരണിനെ പോലെ തന്നെ കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു ഉപാസനയും.

  Also Read: തമിഴ് നടൻ പ്രേംജിയും ​ഗായിക വിനൈത ശിവകുമാറും രഹസ്യമായി വിവാഹിതരായി?; വൈറലായി കപ്പിൾ ഫോട്ടോ!

  ഒരു താരപത്നി എന്നതിനപ്പുറത്ത് സിഎസ്ആർ അപ്പോളോ ഹോസ്പിറ്റലിന്റെ വൈസ് ചെയർപേഴ്സൺ ആണ് ഉപാസന. ആന്ധ്രയിലും തെലങ്കാനയിലും ഇവർക്ക് ഇവരുടേതായ സ്ഥാനവും ഉണ്ട്. രാം ചരണിനെ പോലെ തന്നെ ധനിക കുടുംബത്തിലാണ് ഉപാസന ജനിച്ചത്.

  ഇപ്പോഴിതാ ഉപാസനയുടെ കുടുംബത്തിൽ നിന്നും ഒരു ദുഃഖ വാർത്തയാണ് പുറത്ത് വരുന്നത്. ഉപാസനയുടെ അമ്മൂമ്മ മരണപ്പെട്ടു. അവസാനം വരെ നന്ദിയും സഹാനുഭൂതിയും അന്തസ്സും നിറഞ്ഞ ജീവിതമാണ് അവൾ ജീവിച്ചത്.

  അവരുടെ ജീവിതം ആഘോഷിക്കാൻ പഠിച്ച് കൊണ്ട് ഈ വേർപാടുമായി ഞാൻ സമാധാനത്തിലെത്തി. എന്റെ മുത്തശ്ശിയിൽ നിന്നും ഞാൻ നെഞ്ചിലേറ്റിയ അനുഭവങ്ങൾ എന്റെ മക്കൾക്കും പകർന്ന് നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

  മുത്തശ്ശിക്കൊപ്പം ഉള്ള ഒരു ചിത്രവും ഉപാസന പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വീറ്റിന് താഴെ ആദരാഞ്ജലികൾ അർപ്പിച്ചത്. പുഷ്പ കാമിനേനി എന്നാണ് ഉപാസനയുടെ മുത്തശ്ശിയുടെ പേര്.

  ശോഭന കാമിനേനി എന്നാണ് ഉപാസനയുടെ അമ്മയുടെ പേര്. അനിൽ കാമിനേനി ആണ് ഉപാസനയുടെ അച്ഛൻ. 2012 ലാണ് ഉപാസന രാം ചരണിനെ വിവാ​ഹം കഴിക്കുന്നത്. ഇരുവരും വിദേശത്ത് ഒരു യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചത്. വിവാഹ ശേഷം രണ്ട് പേരും തങ്ങളുടെ കരിയർ തിരക്കുകളിലേക്ക് നീങ്ങി.

  രാം ചരണിന് കുഞ്ഞ് പിറക്കാൻ വൈകുന്നതിൽ നേരത്തെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന് ജൻമം നൽകാൻ ഉപാസന തയ്യാറല്ലെന്ന് വരെ ആരോപണം ഉയർന്നു.

  എന്നാൽ ഇതൊന്നും ഉപാസന ചെവി കൊടുത്തില്ല. ഒരു സ്ത്രീയുടെ ജീവിത ലക്ഷ്യം കുട്ടികളെ ഉണ്ടാക്കൽ മാത്രമല്ലെന്ന നിലപാടുകാരിയാണ് ഉപാസന. വൈകിയാണെങ്കിലും കുടുംബത്തിൽ രാം ചരണിന്റെ കുഞ്ഞ് പിറക്കാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് നടന്റെ കുടുംബം.

  മകനും മരുമകൾക്കും കുഞ്ഞ് പിറക്കാൻ പോവുന്ന കാര്യം ചിരഞ്ജീവി ആണ് ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പേരക്കുട്ടിയെ വരവേൽക്കാനുള്ള സന്തോഷത്തിലാണ് നടൻ.

  Read more about: ram charan
  English summary
  Ram Charan's Wife Upasana's Grand Mother Passed Away; Emotional Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X