'പ്രണയത്തിൽ വളരണം.. വീഴരുത്, ചരണിന്റെ ഷൂട്ടിങ് ഷെഡ്യൂളുകളുമായി ഞാൻ പൊരുത്തപ്പെട്ട് തുടങ്ങി'; ഉപാസന കാമിനേനി!

ടോളിവുഡിലെ പവർ കപ്പിളെന്ന് ആരാധകർ വാഴ്ത്തുന്ന ജോഡിയാണ് നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. കോളേജിൽ നിന്നും തുടങ്ങിയ പ്രണയം വിവാ​ഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മാറ്റമില്ലാതെ കൊണ്ടുപോകുന്നുണ്ട് ദമ്പതികൾ.

പല കമിതാക്കളും പ്രചോദനമായും മാതൃകയായും സ്വീകരിച്ചിരിക്കുന്നത് രാം ചരണിന്റേയും ഉപാസനയുടേയും ജീവിതമാണ്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരകുടുംബത്തിലെ അം​ഗമാണ് രാം ചരൺ.

Ram Charan Upasana, Upasana news, Upasana Kamineni, Upasana Kamineni family, Upasana Kamineni pregnancy, രാം ചരൺ ഉപാസന, ഉപാസന വാർത്തകൾ, ഉപാസന കാമിനേനി, ഉപാസന കാമിനേനി കുടുംബം, ഉപാസന കാമിനേനി ഗർഭം

അതിനാൽ തന്നെ രാം ചരണിന്റെ സെലിബ്രേറ്റ് സാറ്ററ്റസ് മനസിലാക്കി അതുമായി തന്റെ ജീവിതത്തേയും യോജിപ്പിച്ച് വേണം താരത്തിന്റെ നല്ലപാതിക്ക് മുന്നോട്ട് പോകാൻ. അത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപാസനയ്ക്ക് സാധിക്കുന്നുണ്ട്.

രാം ചരണിന്റെ ഭാര്യയായി മാത്രം ഉപാസന ഒതുങ്ങി കൂടിയിട്ടില്ല. വിവാഹശേഷം താൻ കൂടുതൽ ലക്ഷ്യബോധമുള്ളവളായി എന്നാണ് അടുത്തിടെ ജോഷ് ടോക്കിന് നൽകിയ അഭിമുഖത്തിൽ ഉപാസന പറഞ്ഞത്. തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യവും പങ്കുവെച്ചു ഉപാസന.

ആളുകൾക്ക് ചില അച്ചടക്കം ഉള്ളപ്പോൾ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ വളരുമെന്നാണ് ഉപാസന വെളിപ്പെടുത്തിയത്. 'എന്റെ ഭർത്താവ് രാം ചരണിനെ വിവാഹം കഴിച്ചതിന് ശേഷം യഥാർത്ഥത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ കൂടുതൽ പ്രൊഡക്ടീവായി. കാരണം എനിക്ക് എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ട്.'

'ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. അവന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകളുമായി ഞാൻ പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നു. അങ്ങനെ എനിക്കും ചരണിനും ഒരുമിച്ച് മികച്ച സമയം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.'

'ചരൺ എപ്പോഴും വിശ്വസിക്കുന്നത് നമ്മൾ പ്രണയത്തിൽ വളരണം... വീഴരുത് എന്നാണ്. അങ്ങനെ സ്നേഹവും ബഹുമാനവും കാലത്തിനനുസരിച്ച് വളരുമെന്നും രാം ചരൺ പറയാറുണ്ട്. അതിനാൽ നമ്മുടെ ബന്ധത്തിൽ ചില അച്ചടക്കം ഉണ്ടായിരിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ വളരുകയും ചെയ്യും' ഉപാസന കാമിനേനി പറഞ്ഞു.

ടോക്ക് ഷോയിൽ സോഷ്യൽ മീഡിയയിൽ വരുന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും ഉപാസന കാമിനേനി സംസാരിച്ചു. അവയെല്ലാം പോസിറ്റീവായി എടുക്കാൻ താൻ എങ്ങനെ ശീലിച്ചുവെന്നും ഉപാസന വ്യക്തമാക്കി.

Ram Charan Upasana, Upasana news, Upasana Kamineni, Upasana Kamineni family, Upasana Kamineni pregnancy, രാം ചരൺ ഉപാസന, ഉപാസന വാർത്തകൾ, ഉപാസന കാമിനേനി, ഉപാസന കാമിനേനി കുടുംബം, ഉപാസന കാമിനേനി ഗർഭം

'നിങ്ങൾ പൊതുജനശ്രദ്ധയിലായിരിക്കുമ്പോൾ ആളുകൾ എന്നെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ എഴുതുമ്പോൾ നല്ലതും ചീത്തയും കേൾക്കാൻ നമ്മൾ തയ്യാറായിരിക്കണം. ഞാൻ ഇത് മികച്ച പഠനമായി എടുക്കുന്നു. ഞാൻ ഇത് വളരെ പോസിറ്റീവായി എടുക്കുന്നു' ഉപാസന പറഞ്ഞു.

രാം ചരൺ സംരംഭകയായ ഉപാസനയെ 2012 ജൂൺ 14നാണ് വിവാഹം ചെയ്ത്ത. തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖരും പ്രിയങ്ക ചോപ്ര, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പത്ത് വർഷമായി ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിക്കു​കയാണ്.

ഇപ്പോൾ ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാം ചരൺ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. അനവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. നീണ്ട വർഷത്തെ സൗഹൃദമാണ് രാംചരൺ-ഉപാസന വിവാഹത്തിലേക്ക് നയിച്ചത്.

അപ്പോളോ ചാരിറ്റിയുടെ വൈസ് ചെയർമാനാണ് ഉപാസന കാമിനേനി. രാം ചരൺ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 2022 ലെ ഹിറ്റ് ചിത്രം ആർ ആർ ആർ അനവധി അംഗീകാരങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങിൽ നിന്നായി നേടുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X