എനിക്ക് വേണ്ടി മാത്രമാണ് ഡോക്ടറിത് നിർദ്ദേശിച്ചത്; ഇത് കുഞ്ഞിന് വേണ്ടിയല്ല; ഉപാസന പറയുന്നു

തെന്നിന്ത്യയിലെ വില പിടിപ്പുള്ള താരമാണ് രാം ചരൺ. തെലുങ്ക് സിനിമകളിൽ മാത്രം അറിയപ്പെട്ടിരുന്ന രാം ചരൺ ആർആർആർ എന്ന സിനിമയിലൂടെ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നു. ആ​ഗോള തലത്തിലേക്ക് രാം ചരണിന്റെ പ്രശസ്തി ഉയർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. മഗധീര എന്ന സിനിമ മാെഴി മാറ്റിയെത്തിയതിനാൽ നേരത്തെ തന്നെ മലയാളികൾക്ക് രാം ചരൺ എന്ന നടൻ‌ സുപരിചിതനാണ്.

എന്നാൽ ധീരയ്ക്ക് ശേഷം മറ്റൊരു രാം ചരൺ ചിത്രവും കേരളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആർആർആറിന്റെ വിജയത്തിളക്കത്തിന് പുറമെ വ്യക്തി ജീവിതത്തിലും രാം ചരണിനിത് സന്തോഷങ്ങളുടെ കാലമാണ്. നടനും ഭാര്യ ഉപാസന കാമിനേനിയും മാതാപിതാക്കളാവാൻ പോവുകയാണ്.

വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വലിയ സന്തോഷത്തിലാണ്. കരിയറിന്റെ തിരക്കുകളിലായതിനാൽ കുഞ്ഞ് കുറച്ച് കഴിഞ്ഞ് മതി എന്ന തീരുമാനത്തിലായിരുന്നു ഉപാസനയും രാം ചരണും.

Ram Charan, Upasana

അമ്മയാവാൻ പോവുന്നതിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചപ്പോൾ ഉപാസന തങ്ങളുടെ ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. സാമ്പത്തികമായി സ്വയം പര്യാപതരായ ശേഷം കുഞ്ഞ് വേണമെന്നാണാ​ഗ്രഹിച്ചത്. സമൂഹത്തിന്റെയോ കുടുംബക്കാരുടെ സമ്മർദ്ദത്താൽ തങ്ങളുടെ തീരുമാനത്തെ മാറ്റിയില്ലെന്നും ഉപാസന പറഞ്ഞിരുന്നു.

തന്റെ ​ഗർഭകാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉപാസന. ​ഗർഭിണിയായെന്ന് കരുതി കരിയറും മറ്റും മാറ്റി വെക്കേണ്ടതില്ലെന്നും എല്ലാം ഒപ്പം കൊണ്ട് പോവാൻ പറ്റുമെന്നും ഉപാസന പറയുന്നു. ​ഗർഭകാലം ഒരു ആഘോഷമായിരിക്കണം. ഞാൻ ഈ ​ഘട്ടം ആസ്വദിക്കുന്നു. ലോകമാെട്ടുക്കും സഞ്ചരിക്കുന്നു. തന്റെ ഡോക്ടർ‌മാർ ഈ സമയത്ത് വണ്ണം വെക്കാതിരിക്കാനുള്ള ഡയറ്റിം​ഗും നിർ‌ദ്ദേശിക്കുന്നുണ്ടെന്ന് ഉപാസന പറയുന്നു. പോഷകകരമായ ഭക്ഷണം കഴിക്കുന്നതിൽ ഡോക്ടർ എനിക്കൊരു പ്ലാൻ പറഞ്ഞ് തന്നു.

അത് കുഞ്ഞിനും എനിക്കും വേണ്ടിയല്ല. എനിക്ക് വേണ്ടി മാത്രം. അതിനാൽ എനിക്കെന്റെ വസ്ത്രങ്ങൾ ഇപ്പോഴും പാകമാണ്. അതിനാൽ തന്നെ മറ്റേർണിറ്റി വസ്ത്രങ്ങൾ അധികം എനിക്ക് വേണ്ട. സാധാരണ വസ്ത്രങ്ങൾ മതി. അത് എനിക്ക് നല്ലതായി തോന്നുന്നെന്നും ഉപാസന വ്യക്തമാക്കി. പിങ്ക് വില്ലയോടാണ് പ്രതികരണം. രാം ചരണിനെ പോലെ തന്നെ കരിയറിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഉപാസനയും

ത്തിടെ ഭർത്താവിനൊപ്പം ഓസ്കാർ വേദിയിലും ഉപാസന എത്തിയിരുന്നു. താരപത്നി എന്നതിനപ്പുറത്ത് സിഎസ്ആർ അപ്പോളോ ഹോസ്പിറ്റലിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിച്ചയാളാണ് ഉപാസന. അപ്പോളോ ഫൗണ്ടേഷന്റെ വൈസ് ചെയർപോഴ്സൺ സ്ഥാനം വഹിച്ച വ്യക്തിയാണ് ഉപാസന.

അപ്പോളോ ഹോസ്പിറ്റൽസിന്റെ കോ ഫൗണ്ടറും ചെയർമാനുമായിരുന്ന ഡോക്ടർ പ്രതാപ് സി റെഡ്ഡിയുടെ കൊച്ചു മകളാണ് ഉപാസന. 2012 ലായിരുന്നു ഉപാസനയുടെയിം രാം ചരണിന്റെയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വിവാഹ ശേഷം ഉപാസന തന്റെ കരിയർ തിരക്കുകളിലേക്ക് നീങ്ങി.

Ram Charan, Upasana

രാം ചരൺ സിനിമാ തിരക്കുകളിലേക്കും. രണ്ട് പേർക്കും തങ്ങളുടെ പ്രവർത്തന മേഖലയിൽ ശോഭിക്കാനുമായി. ആർആർആർ അന്താരാഷ്ട്ര വേദികളിൽ പുരസ്കാരം വാങ്ങുമ്പോൾ ഭർത്താവ് രാം ചരണിനൊപ്പം ഉപാസനയുമുണ്ടായിരുന്നു. അടുത്തിടെ ഓസ്കാർ ചടങ്ങിലും ഉപാസനയെത്തി.

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ. പേരക്കുട്ടി ജനിക്കാൻ പോവുന്ന കാര്യം ചിരഞ്ജീവിയാണ് ആദ്യം ആരാധകരെ അറിയിച്ചത്. ആർആർആറിന് ശേഷം രാം ചരണിന്റെ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന ​ഗെയിം ചേഞ്ചർ പുറത്തിറങ്ങാനുണ്ട്. പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിതെന്നാണ് വിവരം.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X