വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം കുഞ്ഞ്; കാരണമെന്തെന്ന് തുറന്ന് പറഞ്ഞ് ഉപാസന

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് രാം ചരൺ. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആ​ഗോള തലത്തിൽ അറിയപ്പെടുന്ന നടനായി രാം ചരൺ മാറി. രാജമൗലി സംവിധാനം ചെയ്ത സിനിമയിൽ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ് കടന്ന് പോവുന്നത്. ഇന്ത്യയിൽ പണം വാരി ചിത്രങ്ങളുടെ വിള നിലമാണ് തെലുങ്ക് ഇൻ‍ഡസ്ട്രി.

ഈ ഘട്ടത്തിൽ തന്നെ തെലുങ്ക് സിനിമാ ലോകത്തിന്റെ മുഖമായി നിൽക്കാൻ രാം ചരണിന് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും രാം ചരണിനിത് നല്ല സമയമാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ​ഗർഭിണിയാണ്. ​കഴിഞ്ഞ ദിവസം ഉപാസനയുടെ ബേബി ഷവറും നടന്നിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വളരെ സന്തോഷത്തിലാണ്.

കുഞ്ഞ് പിറക്കാത്തതിനെക്കുറിച്ച് നേരത്തെ ആരാധകരിൽ നിന്ന് വരെ രാം ചരണിനും ഉപാസനയ്ക്കും ചോദ്യം നേരിടേണ്ടി വന്നിരുന്നു. എന്നാൽ കുഞ്ഞ് പിറക്കുന്നത് മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏകെ ഉദ്ദേശമെന്ന് ഉപാസന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മയാവാൻ സമയമെടുത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉപാസന.

 Ram Charan

തങ്ങൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും പ്രതീക്ഷികൾക്കും വഴങ്ങാതെ സ്വയം തീരുമാനിച്ച സമയത്ത് മാതാപിതാക്കളാവുന്നതിൽ സന്തോഷമുണ്ടെന്ന് ഉപാസന പറയുന്നു. ഹ്യൂമൺസ് ഓഫ് ബോംബെയോടാണ് പ്രതികരണം. സമൂഹം ആ​ഗ്രഹിച്ചപ്പോഴല്ല, ഞങ്ങൾ ആ​ഗ്രഹിച്ച സമയത്ത് അമ്മയാവാൻ തീരുമാനിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് കുഞ്ഞ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചത്.

ഞങ്ങൾ രണ്ട് പേരും ഉയർച്ചയിലേക്ക് കുതിക്കുന്നതിനാലും കുട്ടികളെ നോക്കാൻ സ്വയം പര്യാപ്തരായതിനാലും ഇത് ഉചിതമായ സമയമാണെന്ന് കരുതുന്നു. ഞങ്ങൾ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. സമൂഹത്തിൽ നിന്നോ, കുടുംബത്തിൽ നിന്നോ പുറത്തുള്ളവരിൽ നിന്നോയുള്ള സമ്മർദ്ദം ഏൽക്കാൻ ഞങ്ങൾ അനുവദിച്ചില്ല.

 Ram Charan, Upasana

ഇത് ഞങ്ങളുടെ ബന്ധത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഞങ്ങളുടെ കുട്ടിയെ എങ്ങനെ വളർത്തുമെന്നതിനെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ പറയുന്നു, ഉപാസന പറഞ്ഞതിങ്ങനെ. അടുത്തിടെ ഭർത്താവിനൊപ്പം ഓസ്കാർ വേദിയിലും ഉപാസന എത്തിയിരുന്നു. താരപത്നി എന്നതിനപ്പുറത്ത് സിഎസ്ആർ അപ്പോളോ ഹോസ്പിറ്റലിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിച്ചയാളാണ് ഉപാസന.

രാം ചരൺ സിനിമാ തിരക്കുകളിലായിരുന്നപ്പോൾ ഉപാസന തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ. ശോഭന കാമിനേനി എന്നാണ് ഉപാസനയുടെ അമ്മയുടെ പേര്. അനിൽ കാമിനേനി എന്നാണ് അച്ഛന്റെ പേര്. 2012 ലായിരുന്നു ഉപാസന-രാം ചരൺ വിവാഹം. ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. സംവിധായൻ ശങ്കറിന്റെ ​ഗെയിം ചേഞ്ചർ എന്ന സിനിമയിലാണ് രാം ചരൺ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

പാെളിറ്റിക്കൽ ത്രില്ലർ സിനിമയാണിതെന്നാണ് വിവരം. ദിൽ രാജുവാണ് സിനിമ നിർമിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയിലെ നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ തുടങ്ങിയ താര നിരയും സിനിമയിൽ അണിനിരക്കുന്നു. ഏറെ നാളായി സിനിമ പ്രഖ്യാപിച്ചിട്ട്. 2021 ന്റെ തുടക്കത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. 2021 ന്റെ തുടക്കത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ആർആർആറിന് ശേഷം പുറത്തിറങ്ങാൻ പോവുന്ന രാംചരൺ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X