നടിമാരോട് ഇങ്ങനെ ചെയ്യണോന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിക്കുമായിരുന്നു! അസ്വസ്ഥയാക്കി നിമിഷത്തെ പറ്റി ഉപാസന

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് നടന്‍ ചിരഞ്ജീവിയുടെ ഏക മകനായ രാംചരണ്‍ തേജ. മഹാധീര എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചു. ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍താരങ്ങളില്‍ പ്രധാനിയായി വളര്‍ന്നിരിക്കുകയാണ്.

ആദ്യ സിനിമയുടെ റിലീസിന് ശേഷം രാം ചരണ്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയമായിരുന്നു ഉപാസനയുമായിട്ടുള്ള വിവാഹം. നടനും ഉപാസനയും തമ്മില്‍ ജോഡി പൊരുത്തമില്ലെന്നും നടന് ഒട്ടും അനുയോജ്യമല്ലെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളോളമായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിലാണ് താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നത്.

ram-charan

ഇത്രയും വര്‍ഷം ഒരു കുഞ്ഞില്ലാതെ ദമ്പതിമാരായി ജീവിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന സമയത്താണ് താന്‍ ഗര്‍ഭിണിയാണെന്ന് ഉപാസന പുറംലോകത്തെ അറിയിക്കുന്നത്. താരപത്‌നിയുടെ ബേബി ഷവര്‍ വലിയ ആഘോഷത്തോടെയാണ് ദുബായില്‍ വച്ച് നടത്തുകയും ചെയ്തു. നടന്‍ എന്നതിലുപരി ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവ് കൂടിയാണ് രാംചരണ്‍. വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് താരത്തിനൊരു കുഞ്ഞ് ജനിക്കുന്നത്.

ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞ ജൂലൈയിലാണ് ഉപാസന സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. മകളുടെ വരവിനെ പറ്റി താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ രാംചരണിന്റെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ പറ്റിയും അത് തന്നെ എത്രത്തോളം അസ്വസ്ഥമാക്കിയിരുന്നുവെന്നും പറയുകയാണ് താരപത്‌നി ഉപാസന കാമിനേനി. മറ്റ് നടിമാരുടെ കൂടെ ഭര്‍ത്താവ് അടുപ്പം കാണിക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് പുതിയൊരു അഭിമുഖത്തില്‍ ഉപാസന വെളിപ്പെടുത്തിയിരിക്കുന്നത്.

ram-charan

എന്റെ ഭര്‍ത്താവായ രാം ചരണ്‍ മറ്റ് നടിമാരുമായി അടുപ്പമുള്ള സീനുകളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വളരെ അസ്വസ്ഥത തോന്നിയിരുന്നു. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ സിനിമ പശ്ചാത്തലമില്ലാത്ത തികച്ചും വ്യത്യസ്തമായൊരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നി. നായികമാരുടെ കൂടെ ഇങ്ങനെയൊക്കെ അഭിനയിക്കണോ എന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്.

പക്ഷേ അദ്ദേഹം എനിക്ക് കാര്യങ്ങള്‍ മനസിലാക്കി തന്നു. 'ഇതാണ് എന്റെ ബിസിനസ്സ്, അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍െ എന്തൊക്കെയാണെന്നും അതിന്റെ സാങ്കേതിക വിദ്യകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ച് തന്നു. ഇപ്പോള്‍ അതെല്ലാം എനിക്കും ഓക്കെയാണ്. തുടക്കത്തില്‍ എനിക്കൊന്നും മനസ്സിലായിലായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത ലോകങ്ങളിലാണ് അന്ന് ജീവിച്ചത്. പക്ഷേ, അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നതിന് ശേഷം എന്നെക്കാള്‍ മികച്ചയാളാണെന്ന് വ്യക്തമായെന്നും,' ഉപാസന പറയുന്നു.

ഇപ്പോള്‍ മകളെ വളര്‍ത്തുന്നതില്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പ്രധാന പങ്ക് വഹിക്കുകയാണ്. ഒരു അമ്മ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിലെ അച്ഛന്‍ ചെയ്യുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ കാരയെ തുല്യരായി വളര്‍ത്തുകയാണ്. എന്റെ മകളോട് അവളുടെ അച്ഛന്‍ വളരെ സ്വീറ്റായിട്ടാണ് പെരുമാറുന്നത്. അത് കാണുമ്പോള്‍ എനിക്ക് വളരെ അസൂയ തോന്നും. മാത്രമല്ല മകള്‍ അച്ഛനെ കാണുമ്പോഴെക്കും തന്നെ അവളുടെ മുഖം തിളങ്ങുമെന്നും താരപത്‌നി കൂട്ടിച്ചേര്‍ത്തു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X