രാജമൗലിയുടെ അല്ലൂരി സീത രാമരാജു ഇതാണ്, രാംചരണിന്‌റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍

By Midhun Raj

ബാഹുബലി സീരീസിന് പിന്നാലെ എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രാംചരണും ജൂനിയര്‍ എന്‍ടിആറും നായകന്മാരാവുന്ന ചിത്രത്തിന്‌റെ ടീസറുകളും പോസ്റ്ററുകളുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. രൗദ്രം രണം രുധിരം എന്ന പേരില്‍ വരുന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗണ്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 450 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ആര്‍ആര്‍ആര്‍ ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്താണ് ഒരുക്കുന്നത്.

rrr

ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രമായി രാംചരണും, കൊമരു ഭീം എന്ന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും എത്തുന്നു. സീത എന്ന റോളിലാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അതേസമയം ആര്‍ആര്‍ആറിന്‌റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. രാംചരണിന്‌റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഗ്ലാമറസായി നടി നോറ ഫത്തേഹി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം ഒക്ടോബര്‍ 13നാണ് എസ് എസ് രാജമൗലി ചിത്രത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റിവന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കെകെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എംഎം കീരവാണി സംഗീതമൊരുക്കുന്നു. ഡിവിവി ദാനയ്യയാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഭാഷകളിലും സിനിമ മൊഴിമാറ്റി റിലീസ് ചെയ്യും. എസ് എസ് രൗജമൗലിയുടെ ബാഹുബലി സീരീസിനും മുന്‍പ് വലിയ വരവേല്‍പ്പാണ് കേരളത്തില്‍ ലഭിച്ചത്.

More from Filmibeat

Read more about: ramcharan ss rajamouli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X