പരിപാടിയുടെ ഇടയില്‍ ഭാര്യയോട് ഐ ലവ് യു പറഞ്ഞ് പ്രമുഖ നടന്‍ ബാലകൃഷ്ണ; ബാഹുബലി താരത്തിന്റെ മാസ് എന്‍ട്രിയും

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ എല്ലാ കാലത്തും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്കിലെ പ്രമുഖ നടനാണെങ്കിലും അദ്ദേഹത്തിന്റെ ചില വാക്കുകളും പ്രവൃത്തികളുമൊക്കെ ഞെട്ടിക്കുന്നതാണ്. സിനിമയ്ക്ക് പുറമേ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന പേരിലൊരു ചാറ്റ് ഷോയില്‍ അവതാരകന്‍ കൂടിയാണ് താരം. അടുത്തിടെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തെലുങ്കിലെ യുവനടനും ബാഹുബലി താരവുമായ റാണ ഗഗ്ഗുപതിയും എത്തിയിരുന്നു.

ഈ സ്‌പെഷ്യല്‍ എപ്പിസോഡിനെ സംബന്ധിച്ചുള്ള പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബാലകൃഷ്ണയുടെ ആദ്യ ടെലിവിഷന്‍ പരിപാടിയായ ഇതിന് സ്വീകാര്യത ലഭിച്ചതോടെ റെക്കോര്‍ഡായി മാറുകയായിരുന്നു. ഷോ യിലേക്ക് എത്തിയ റാണയുടെ മാസ് എന്‍ട്രിയും താരത്തോട് രസകരമായ രീതിയില്‍ ബാലകൃഷ്ണ ചോദ്യങ്ങള്‍ ചോദിക്കുന്നതുമൊക്കെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

 rana-balakrishna-

കഴിഞ്ഞ വര്‍ഷമാണ് റാണ വിവാഹിതനായത്. ഇതിനെ കുറിച്ചാണ് ബാലയ്യ ആദ്യം ചോദിച്ചത്. പിന്നീട് ഭാര്യ മിഹികയെ കുറിച്ചും സ്വന്തം പേര് ഗൂഗിളില്‍ തപ്പി നോക്കാറുണ്ടോ എന്നൊക്കെയും ചോദിക്കുന്നുണ്ട്. റാണയുടെ തന്നെ സിനിമയിലെ ചില ഡയലോഗുകള്‍ പറയാന്‍ ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അതേ സമയം ഭാര്യയോട് ബാലകൃഷ്ണയ്ക്കുള്ള സ്‌നേഹത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് പറയാന്‍ റാണ തിരിച്ചും ചോദ്യം ചോദിച്ചിരുന്നു. രണ്ട് പേരും തമ്മിലുള്ള രസകരമായ സംഭാഷണ രീതികള്‍ പ്രേക്ഷകരെയും ആവേശത്തിലാക്കി.

ഇതിനിടയിലാണ് ബാലകൃഷ്ണ ഭാര്യ വസുന്ധരയോ് എപ്പോഴെങ്കിലും ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ടോന്ന് ചോദിക്കുന്നത്. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്ത് ഭാര്യയെ വിളിച്ച നടന്‍ അവരോട് ഐ ലവ് യൂ എന്ന് പറയുകയും ചെയ്തു. ഇത്തരത്തില്‍ തമാശയും കളിയാക്കലുകളുമൊക്കെ നിറഞ്ഞ താരങ്ങളുടെ സംഭാഷണം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ജനുവരി ഏഴിന് രാത്രി എട്ട് മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം ഉണ്ടാവുക എന്നും പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X