നടി തൃഷയുമായിട്ടുണ്ടായിരുന്ന പ്രണയം തകര്‍ന്നതാണ്! തൃഷയെ കുറിച്ച് അന്ന് റാണ ദഗ്ഗുപതി പറഞ്ഞതിങ്ങനെ

സിനിമാ താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. ഒന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചാല്‍ വിവാഹിതരല്ലാത്ത താരങ്ങള്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത വരും. അത്തരത്തില്‍ നടന്‍ റാണ ദഗ്ഗുപതിയുടെയും തൃഷ കൃഷ്ണന്റെയും പേരുകള്‍ പാപ്പരാസികള്‍ ഏറ്റുപിടിച്ചിരുന്നു. ഇരുവരുടെയും പ്രണയത്തെ കുറിച്ച് ഔദ്യോഗികമല്ലത്ത റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പ്രതികരണമായിരുന്നു ഇരുവരും നല്‍കിയത്. അടുത്തിടെ ലോക്ഡൗണില്‍ താരങ്ങള്‍ തമ്മില്‍ വീഡിയോ ചാറ്റ് നടത്തിയതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ വന്നിരുന്നു. അല്ലു അര്‍ജുനൊപ്പം ചേര്‍ന്നാണ് തൃഷയും റാണയും വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചത്. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വീണ്ടും ഇരുവരുടെയും സൗഹൃദം വീണ്ടും ചര്‍ച്ചയായി.

rana-daggubati-thrisha-krishnan

നേരത്തെ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യ്ക്കിടെ തൃഷയെ കുറിച്ച് റാണ പറഞ്ഞിരുന്നു. അപൂര്‍വ്വമായിട്ടാണ് അത്തരമൊരു പ്രതികരണം താരം നടത്തയിരുന്നത്. 'തൃഷയുമായി വളരെ കുറച്ച് കാലം ഡേറ്റിങ്ങിലായിരുന്നു. എന്നാലിപ്പോള്‍ ഒരു ദശാബ്ദത്തോളമായി വളരെ അടുത്ത സുഹൃത്താണ്. ചില കാരണങ്ങള്‍ കൊണ്ടാണ് താനും തൃഷയുമായിട്ടുള്ള ബന്ധം മുന്നോട്ട് പോവാത്തതെന്നും അന്ന് റാണ പറഞ്ഞിരുന്നു.

ബാഹുബലിയിലെ പള്‍വാള്‍ ദേവനായി അഭിനയിച്ച് ഇന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു റാണ കരണിനൊപ്പം പരിപാടിയില്‍ സംസാരിക്കാന്‍ എത്തിയത്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും നായകന്‍ പ്രഭാസും പരിപാടിയിലുണ്ടായിരുന്നു. പ്രഭാസാണ് പരിപാടിയ്ക്കിടെ തൃഷയെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ഇതിന് മുന്നോടിയായിട്ടാണ് ബാക്കി കാര്യങ്ങള്‍ റാണ സംസാരിച്ചത്.

rana-daggubati-thrisha-krishnan

ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാവാന്‍ പോവുന്ന കാര്യം റാണ ദഗ്ഗുപതി വെളിപ്പെടുത്തിയത്. ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജ് ആണ് വധു.
വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ഹൈദരാബാദിലാണ് മിഹിക ജനിച്ചതും വളര്‍ന്നതുമെല്ലാം.

മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ മിഹിക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സിനൈനില്‍ നിന്നാണ്. ഇപ്പോള്‍ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. മേയ് ഇരുപതിന് റാണയും മിഹികയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X