റാണ ദഗ്ഗുപതിയുടെ വിവാഹനിശ്ചയം ഇന്ന്! വിവാഹത്തെ കുറിച്ച് പുറത്ത് വിട്ട് താരകുടുംബം
ബാഹുബലി താരം റാണ ദഗ്ഗുപതി വിവാഹിതനാവാന്‍ പോവുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വരുന്നത്. പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം റാണ തന്നെയാണ് പുറത്ത് വിടുന്നതും. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് നടക്കാന്‍ പോവുന്നു എന്ന വിവരമാണ് ഏറ്റവും പുതിയതായി അറിയുന്നത്. ഹൈദരാബാദില്‍ വെച്ചായിരിക്കും ചടങ്ങ് നടക്കുക.
വളരെ സ്വകാര്യമായ ചടങ്ങിലാണ് നിശ്ചയം നടക്കുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും ചടങ്ങിനെത്തുക. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം റാണയുടെ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്ത് വരുമെന്നാണ് കരുതുന്നത്.

പ്രണയം റാണ വെളിപ്പെടുത്തിയതിന് പിന്നാലെ റാണയുടെ പിതാവ് വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഏറെ കാലമായി അടുത്ത പരിചയമുള്ളവരാണ് റാണയും മിഹികയും, ഇരുവരും ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹിതരാവുമെന്നും ഡിസംബറിലോ മറ്റോ വിവാഹത്തിന് സാധ്യതയെന്നും സുരേഷ് ദഗ്ഗുപതി പറഞ്ഞിരുന്നു.
മിഹിക ബജാജാണ് റാണയുടെ മനസ് കവര്‍ന്നെടുത്ത ആ സുന്ദരി. അവള്‍ യെസ് പറഞ്ഞു എന്ന് അടിക്കുറിപ്പ് നല്‍കിയാണ് മിഹികയ്‌ക്കൊപ്പമുള്ള ചിത്രം റാണ പോസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഇരുവരും ഒന്നിച്ചെടുത്ത ഒരുപാട് ചിത്രങ്ങളും പുറത്ത് വന്നു. കൊറോണയുടെ പ്രശ്‌നം കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് അടുത്തതായി ഏവരും കാത്തിരിക്കുന്ന വിവാഹം ഇവരുടേതാവും.

ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യാവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരാബാദിലാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ മിഹിക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സിനൈനില്‍ നിന്നാണ്.
പഠനത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ മിഹിക ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. 2017 ല്‍ ഡ്യൂ ഡ്രോപ് സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി. ഡിസൈനിങ് കഴിഞ്ഞാല്‍ കുതിരയോട്ടം പാചകം തുടങ്ങിയവയാണ് മിഹികയുടെ ഇഷ്ട വിനോദങ്ങള്‍. റാണയുടെ കുടുംബവുമായി മിഹികയുടെ കുടുംബം വര്‍ഷങ്ങളായി പരിചയമുണ്ട്. ഈ പരിചയമാണ് പ്രണയത്തിലെത്തിയത്.


Click it and Unblock the Notifications











