വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി! ബാഹുബലി താരം റാണയും മിഹികയും ആഘോഷത്തിലാണ്

തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നടന്‍ റാണ ദഗ്ഗുപതിയുടെയും മിഹിക ബജാജിന്റേതും. കഴിഞ്ഞ മാസങ്ങളിലാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം റാണ പുറംലോകത്തോടായി പറഞ്ഞത്. പിന്നാലെ പ്രതിശ്രുത വധുവിനെ കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ഇടയ്ക്ക് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹനിശ്ചയം പോലൊരു ചടങ്ങും നടത്തിയിരുന്നു.

ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊറോണ കാരണം നീണ്ട് പോവാന്‍ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസം തന്നെ വിവാഹം ഉണ്ടെന്നാണ് അറിയുന്നത്. താരവിവാഹത്തിനുള്ള മുന്നൊരുക്കങ്ങളൊക്കെ തുടങ്ങി കഴിഞ്ഞു. ഇത് സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ മിഹിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

rana-duggupati-miheeka

വിവാഹത്തിന് ധരിക്കാനുള്ള ചെരുപ്പിന്റെ ചിത്രമാണ് മിഹിക പോസ്റ്റ് ചെയ്തത്. ആരോ പ്രത്യേകമായി പാക്ക് ചെയ്ത് അയച്ചിരിക്കുന്ന ജൂട്ടിന് നന്ദി പറയുന്ന പോസ്റ്റ് ആയിരുന്നു താരം പങ്കുവെച്ചത്. വധുവിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണെന്ന് കൂടി സൂചിപ്പിച്ചത് കൊണ്ടാണ് ഇത് ശ്രദ്ധേയില്‍ പെട്ടതോടെ വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്ന് വാര്‍ത്തകള്‍ വന്നത്.

ഏറെ കാലത്തെ സൗഹൃദത്തിനൊടുവിലാണ് റാണയും മിഹികയും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യാവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരാബാദിലാണ്.

rana-duggupati-miheeka

Recommended Video

മമ്മൂട്ടിയും മോഹന്‍ലാലുമല്ല, റാണാ ദഗുപതിയാണ് മാര്‍ത്താണ്ഡ വര്‍മ

മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ മിഹിക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സിനൈനില്‍ നിന്നാണ്. പഠനത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ മിഹിക ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. 2017 ല്‍ ഡ്യൂ ഡ്രോപ് സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി.

ഡിസൈനിങ് കഴിഞ്ഞാല്‍ കുതിരയോട്ടം പാചകം തുടങ്ങിയവയാണ് മിഹികയുടെ ഇഷ്ട വിനോദങ്ങള്‍. വര്‍ഷങ്ങളായി റാണയുടെയും മിഹികയുടെയും കുടുംബം അടുത്ത പരിചയമുള്ളവരാണ്. അങ്ങനെയാണ് ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ താരവിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X