For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിഥികൾക്ക് കൊവിഡ് ടെസ്റ്റ്, അകലം പാലിച്ചുള്ള ഇരിപ്പിടം, റാണ -മീഹിഖ വിവാഹം നടക്കുന്നത് ഇങ്ങനെ

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റാണ ദഗ്ഗുബാട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് റാണ പ്രേക്ഷകരുടെ പ്രിയങ്കരനാകുകയായിരുന്നു, നെഗറ്റീവ് കഥാപാത്രത്തിലാണ് എത്തിയതെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയായിരുന്നു റാണയ്ക്ക് ചിത്രത്തിലൂടെ ലഭിച്ചത്. പ്രഭാസിനോടൊപ്പം തന്നെ താരവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  തെന്നിന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് റാണയുടേത് വിവാഹ നിശ്ചയം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശി മീഹിഖയാണ് റാണയുടെ വധു. വിവാഹ തീയതി നേരത്തെ തന്നെ പുറത്തു വന്നിരുന്നു.. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും താര വിവാഹം നടക്കുക. ഇപ്പോഴിത വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

  കൊവിഡ് സുരക്ഷമാനദണ്ഡം പലിച്ച് ആഗസ്റ്റ് 8 നാണ് റാണ - മീഹിഖ വിവാഹം നടക്കുക. 30 ൽ താഴെ അതിഥികൾ മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുളളൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സ്പെഷൽ തീമിലാകും വിവാഹം നടക്കുക. അതിഥികൾ കുറവാണെങ്കിലും ആർഭാഢാട വിവാഹമായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

  കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അതിഥികൾ വിവാഹത്തിന് എത്തുകയുള്ളൂ. കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികൾക്ക് ഇരിപ്പിടം. വേദിയിൽ പലയിടങ്ങളിലായി സാനിറ്റൈസർ സജ്ജീകരിക്കുമെന്നും റാണാ ദഗുബാട്ടിയുടെ പിതാവ് പറയുന്നു.

  . കൂടാതെ വിവാഹ സ്ഥലത്ത് എല്ലായിടത്തും സാനിറ്റൈസ് സൗകര്യം ഒരുക്കും. സന്തോഷമുള്ള അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടേയും സുരക്ഷയും പ്രധാനമെന്ന് റാണയുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി | filmibeat Malayalam

  മീഹിഖയും അമ്മയും ചേർന്നാണ് വിവാഹത്തിനുള്ള തീം തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത തെലുങ്കു-മർവാരി ആചാരപ്രകാരമാണ് വിവാഹം. എന്നാൽ വിവാഹത്തിന്റെ തീം എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിവാഹ ദിവസത്തെ സർപ്രൈസ് ആണെന്നാണ് മീഹിഖയുടെ അമ്മ പറയുന്നത്. അതേ സമയം വിവാഹത്തിന് എത്തുന്ന 30 അതിഥികൾ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇരു കുടുംബാംഗങ്ങളുമായി ഏറ്റവും അടുപ്പമുള്ളവർ മാത്രമ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ.

  റാണയാണ് വിവാഹ തീയതിയെ കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡ‍േയുടെ ഇ- മൈൻഡ് റോക്ക്സ് 2020നോട് സംസാരിക്കവെയാണ് ദഗുബാട്ടി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തെ കുറിച്ചും മീഹിഖയെ കുറിച്ചും റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ വളർന്നിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. വിവാഹിതനാകാൻ സമയമായി. എന്റെ പ്രതിശ്രുത വധു മിഹീഖ എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ഞങ്ങൾ ഒരേ പരിസരത്താണ്.മിഹീകയെ വിവാഹം കഴിക്കുന്നത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മഹത്തായ മുഹൂർത്തമാണെന്നും ദഗുബാട്ടി പറഞ്ഞുിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മീഹിഖ.

  റാണയായിരുന്നു വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്, വിവാഹിതനാകാൻ പോകുന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. പിന്നീട് വിവാഹ നിശ്ചയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നാഗചൈതന്യയും നടി സാമന്തയും ചടങ്ങിൽ എത്തിയിരുന്നു. "മിഹിഖയെ പരിചയപ്പെട്ടപ്പോൾ അവളുമായി ഒന്നിച്ച് ദീർഘകാലം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാം നല്ല രീതിയിൽ സംഭവിക്കും. ഞാൻ ഒഴുക്കിനൊപ്പം പോവുകയായിരുന്നു," മിഹീഖയുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് റാണ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

  Read more about: rana daggubati
  English summary
  Rana Daggubati And Miheeka Bajaj Marriage, Only Thirty people will attend the ceremony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X