For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരിപ്പുകൾക്കൊടുവില്‍ റാണയും പ്രതിശ്രുത വധുവും ഒന്നിക്കുന്നു? വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഇനി കാത്തിരിക്കുന്ന താരവിവാഹമാണ് നടന്‍ റാണ ദഗ്ഗുപതിയുടെയും മിഹിക ബജാജിന്റേതും. ഒരു മാസം മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യവും പ്രതിശ്രുത വധുവിനെയും പരിചയപ്പെടുത്തി കൊണ്ട് റാണ എത്തുന്നത്. പിന്നാലെ റാണയുടെ പിതാവ് വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് എത്തിയിരുന്നു.

  പിന്നാലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തൊരു വിവാഹനിശ്ചയ ചടങ്ങ് കൂടി നടത്തിയിരുന്നു. താരദമ്പതിമാരായ നാഗചൈതന്യയും ഭാര്യ സാമന്ത അക്കിനേനിയുമായിരുന്നു പുറത്ത് നിന്നും വിവാഹ നിശ്ചയത്തിനെത്തിയത്. ഓഗസ്റ്റിലായിരിക്കും താരവിവാഹമെന്നായിരുന്നു ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  rana-daggubati-and-miheeka-bajaj

  ഇപ്പോഴിതാ വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മിഹിക പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇത്തരമൊരു സംശയങ്ങള്‍ക്ക് കാരണമായത്. പച്ച നിറമുള്ള ലെഹങ്കയില്‍ കുറഞ്ഞ ആക്‌സസികളും മേക്കപ്പുമൊക്കെ ഇട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു മിഹിക പങ്കുവെച്ചത്.

  ഷക്കീലയ്ക്കൊപ്പം അഭിനയിച്ചിട്ടില്ല! കിന്നാരത്തുമ്പി അങ്ങനെ ഒരുക്കിയ സിനിമയല്ലെന്ന് സലിം കുമാര്‍

  റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി | filmibeat Malayalam

  ആഘോഷങ്ങള്‍ തുടരുന്നു. എന്റെ ദിവസം ഇത്രയധികം മനോഹരമാക്കിയതിന് ഞാന്‍ നന്ദി പറയുന്നതായി സൂചിപ്പിച്ച് കൊണ്ടാണ് മിഹിക ചിത്രവുമായി എത്തിയത്. മേക്കപ്പിന് പ്രത്യേകമായി നന്ദി പറഞ്ഞ് കൊണ്ടും താരം എത്തിയിരുന്നു. നടി സാമന്ത അടക്കമുള്ളവര്‍ മിഹികയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി വന്നിരുന്നു.

  rana-daggubati-and-miheeka-bajaj

  ഹൈദരാബാദില്‍ വെച്ച് ഓഗസ്റ്റ് എട്ടിനായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. കൊവിഡ് 19 ന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടുള്ള വിവാഹമായിരിക്കുമെന്നാണ് അറിയുന്നത്. എന്തായാലും താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  പൃഥ്വിരാജിന് വേണ്ടി മകള്‍ അലംകൃത ഒരുക്കി വെച്ച സമ്മാനം! അമ്മ സുപ്രിയയുടെ കഴിവാണെന്ന് ആരാധകരും

  ബാഹുബലിയെ വില്ലന്‍ വേഷത്തിലെത്തിയാണ് റാണ പ്രേക്ഷകപ്രീതി സ്വന്തമാക്കുന്നത്. ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജാണ് ് റാണയുടെ മനസ് കവര്‍ന്നെടുത്ത ആ സുന്ദരി. ഇന്റീരിയര്‍ ഡിസൈനറായ മിഹിക വ്യാവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ഹൈദരാബാദിലാണ് മിഹിക ജനിച്ചതും വളര്‍ന്നതുമെല്ലാം.

  ബ്രഹ്മാണ്ഡ സിനിമയുമായി പൃഥ്വിരാജും ആഷിക് അബുവും! വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥ്വി

  English summary
  Rana Daggubati And Miheeka Bajaj's Marriage Celebration Started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X