റാണ ദഗുബതിയുടെയും മിഹികയുടെ വിവാഹ തിയ്യതി പുറത്ത്
ബാഹുബലി താരം റാണ ദഗുബതിയുടെ വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അടുത്ത സുഹൃത്തായ മിഹിക ബജാജുമായുളള നടന്റെ വിവാഹത്തെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രതിശ്രുത വധുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് റാണ തന്നെയാണ് വിവാഹിതനാകാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നത്.
തുടര്‍ന്ന് മിഹികയുടെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. റാണയുടെയും മിഹികയുടെയും റോക്ക ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. മുന്‍പ് അവള്‍ യെസ് പറഞ്ഞു എന്ന് കുറിച്ചുകൊണ്ടാണ് മിഹികയ്ക്കൊപ്പമുളള ചിത്രം റാണ ദഗുബതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തെലുങ്ക് താരം വിവാഹത്തിനായി ഒരുങ്ങുന്നത്. ചടങ്ങിന് പിന്നാലെ ഇപ്പോള്‍ ഞങ്ങളുടെ ബന്ധം ഒഫീഷ്യലായി എന്നും റാണാ ദഗുബതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. റോക്ക ചടങ്ങിനായി മുണ്ടും ഷര്‍ട്ടും ധരിച്ചുകൊണ്ടായിരുന്നു റാണ എത്തിയത്.

പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളോട് കൂടിയ പട്ട് സാരിയായിരുന്നു മിഹികയുടെ വേഷം. ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. ലോക് ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്. ഇപ്പോഴിതാ റാണ ദഗുബതിയുടെയും മിഹികയുടെയും വിവാഹ തിയ്യതി പുറത്തുവന്നിരിക്കുകയാണ്.

റാണയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് വിവാഹ തിയ്യതി പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 8നാണ് റാണയുടെ വിവാഹം നടക്കുക. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് ഭീതി ഒഴിയാത്തതിനാല്‍ വിവാഹ സല്‍ക്കാരത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. ഹൈദരാബാദ് സ്വദേശിയായ മിഹിക അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്.

വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. മുന്‍പ് മിഹികയോട് ഇഷ്ടം തുറഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയെന്ന് റാണ തുറന്നുപറഞ്ഞിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അത് തന്നെയായിരുന്നു. ഏറെ നാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്.

ഇതാണ് വിവാഹത്തിനുളള ശരിയായ സമയം. ഹൈദരാബാദില്‍ ജൂബിലി ഹില്‍സില്‍ ഞങ്ങളുടെ വീടിനടുത്താണ് അവളുടെ കുടുംബം താമസിക്കുന്നത്. എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുളള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് റാണ പറഞ്ഞു. ഞാനവളെ കണ്ടു ഇഷ്ടപ്പെട്ടു. അത്ര തന്നെ നടന്‍ പറഞ്ഞു.


Click it and Unblock the Notifications