ആളും തിരക്കുമില്ല, ആര്‍ഭാടങ്ങളൊട്ടും കുറയാതെ റാണയുടെ കല്യാണം. ഫോട്ടോകളിതാ
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ച് റാണ ദഗുപതി മീഹിഖയെ സ്വന്തമാക്കി. ഹൈദരബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സിനിമാ സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹം.

ആള്‍ക്കൂട്ടങ്ങളോ തിരക്കുകളോ ഒന്നുമില്ലായിരുന്നെങ്കിലും വിവാഹാഘോഷങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ ഒരു കുറവും തന്നെ സംഭവിച്ചിട്ടില്ല. ആര്‍ഭാടങ്ങളോടെ നടന്ന ആഘോഷം തന്നെയായിരുന്നു റാണയുടെയും മീഹിഖയുടെയും വിവാഹമെന്ന് പുറത്തുവന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വ്യക്തം.

രണ്ട് ദിവസം മുന്‍പെ തുടങ്ങിയ വിവാഹ ചടങ്ങുകള്‍ക്ക് ആദ്യാവസാനം വരെ നടിയും റാണയുടെ ബന്ധുവുമായ സമാന്ത അക്കിനേനിയും നാഗ ചൈതന്യയും ഉണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന വിവാഹ ചടങ്ങില്‍ തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങള്‍ പങ്കെടുത്തു. രാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഗ ചൈതന്യ, വെങ്കടേഷ് തുടങ്ങിയവരെല്ലാം വിവാഹ ചടങ്ങിനെത്തിയത് പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ്.

വിവാഹത്തിന് വധൂവരന്മാര്‍ ധരിച്ചിരുന്ന വേഷവിധാനങ്ങളായിരുന്നു ആദ്യത്തെ ആകര്‍ഷണം. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത പത്തായിരം രൂപ വിലമതിക്കുന്ന ലഹങ്കയാണ് വധുവിന്റെ വേഷം. അതിനൊത്തം ആഭരണങ്ങളും മേക്കപ്പും കൂടെയായപ്പോള്‍ മീഹിഖയ്ക്ക് ഒരു രജകീയ പ്രൗഡി തന്നെയുണ്ടായിരുന്നു. റാണയും ഒട്ടും കുറച്ചില്ല.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് റാണയുടെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. വധൂഗ്രഹത്തില്‍ വച്ചായിരുന്നു വിവാഹത്തിന് മുന്‍പുള്ള ഹല്‍ദി ചടങ്ങുകള്‍ നടന്നത്. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ട്വിറ്റര്‍ ട്രെന്റിങില്‍ മുന്‍പിലാണ് റാണ-മീഹിഖ വിവാഹം.

ഇന്ത്യ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ റാണ തന്നെയാണ് തന്റെ പ്രതിശ്രുത വധുവിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ബിരുദാനന്തര ബിരുദധാരിയായ മീഹിഖ ഇന്റീരിയല്‍ ഡിസൈനറും ബിസിനസ്സുകാരിയുമാണ്. റാണ വിവാഹക്കാര്യം പ്രഖ്യാപിച്ചതു മുതല്‍ ആരാധകരും തെലുങ്ക് സിനിമാ ലോകവും ആ വിവാഹത്തിന്റെ ആസൂത്രണങ്ങളും ആഘോഷങ്ങളും തുടങ്ങിയിരുന്നു. വിവാഹത്തിന് ആരൊക്കെ പങ്കെടുക്കും ചടങ്ങുകള്‍ എപ്രകാരമായിരിക്കും എന്നൊക്കെയുള്ള കൃത്യനമായ പ്ലാനിങുകള്‍ ഇരുവീട്ടുകാര്‍ക്കും നേരത്തെ തന്നെയുണ്ടായിരുന്നു.


Click it and Unblock the Notifications











