For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തയ്യാറെന്ന് റാണ! തങ്ങളുടെ റോക്ക്‌സ്റ്റാറിന്റെ ബിഗ് ഡേ ആശംസിച്ച് സാമന്ത, റാണ -മീഹിഖ വിവാഹം

  |

  പ്രേക്ഷകരുടെ പ്രിയതാരം റാണ ദഗ്ഗുബട്ടിയുടേയും മീഹിഖയുടേയും വിവാഹമാണ് ഇന്ന്. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിലാണ് വിവാഹ ചടങ്ങ് നടക്കുക . കൊവിഡ് മാനദണ്ഡം പാലിച്ച് വളരെ കുറച്ച് പേർ മാത്രമാണ് താര വിവാഹത്തിൽ പങ്കെടുക്കുക. തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

  അതിഥികളുടെ എണ്ണം കുറവാണെങ്കിലും ആഘോഷത്തിന് ഒരു കുറവുമില്ല. വൻ ആഘോഷമാക്കുകയാണ് താര കുടുംബം. ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലാകുന്നത് റാണയുടെ വിവാഹ ഒരുക്കത്തിന്റെ ചിത്രങ്ങളാണ്. നടിയും ബന്ധുവുമായ സാമന്തയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. . റാണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹദിനാശംസകൾ പങ്കുവെച്ചിരിക്കുന്നത്."ഇത് ആഘോഷിക്കേണ്ട സമയമാണ്..ഞങ്ങളുടെ റോക്ക്‌സ്റ്റാറിന്റെ ബിഗ് ഡേ" എന്നാണ് സമാന്ത ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു. സാരിയിലും പിങ്ക് ലഹങ്കയിലും തിളങ്ങുന്ന വധു മിഹീകയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. റാണയും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് തയ്യാർ എന്ന കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരുക്കുന്നത്. അച്ഛൻ സുരേഷ് ബാബുവിനും ഇളയച്ഛൻ വെങ്കിടേഷിനോടൊപ്പമുള്ള ചിത്രമാണ് റാണ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

  വധു മീഹിഖകയുടെ വസതിയിൽ വെച്ചായിരുന്നു വിവാഹത്തിന് മുന്നോടിയായിട്ടുളള ഹല്‍ദി ചടങ്ങുകൾ നടന്നത്. റാണയുടെയും മിഹിഖയുടേയും ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുഅടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മഞ്ഞ ലെഹങ്കയായിരുന്നു മീഹിക ധരിച്ചിരുന്നത്. ഹലൽദി ചിത്രങ്ങൾ റാണ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയു ചെയ്തിരുന്നു.

  അതീവ സുരക്ഷയോടെയാണ് വിവാഹം നടക്കുന്നത്. 30 ൽ താഴെ അതിഥികൾ മാത്രമേ ചടങ്ങി പങ്കെടുക്കുകയുള്ളൂ. എത്തുന്ന അതിഥികളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കും.
  കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികൾക്ക് ഇരിപ്പിടം. വേദിയിൽ പലയിടങ്ങളിലായി സാനിറ്റൈസർ സജ്ജീകരിക്കുമെന്നും റാണാ ദഗുബാട്ടിയുടെ പിതാവ് സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

  പരമ്പരാഗത തെലുങ്കു-മർവാരി ആചാരപ്രകാരമായിരിക്കും റാണ- മീഹിഖ വിവാഹം നടക്കുക. ഒരു സ്പെഷൽ തീം പ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ. മീഹിഖയും അമ്മയും ചേർന്നാണ് വിവാഹത്തിനുള്ള തീം തയ്യാറാക്കിയിരിക്കുന്നത്. . എന്നാൽ വിവാഹത്തിന്റെ തീം എന്താണെന്ന് വ്യക്തമല്ല വിവാഹ ദിവസത്തെ സർപ്രൈസ് ആണെന്നാണ് മീഹിഖയുടെ അമ്മ പറഞ്ഞിരുന്നു. അതേ സമയം വിവാഹത്തിന് എത്തുന്ന 30 അതിഥികൾ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇരു കുടുംബാംഗങ്ങളുമായി ഏറ്റവും അടുപ്പമുള്ളവർ മാത്രമ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ.

  ബിസിനസുകാരിയാണ് മിഹീഖ ബജാജ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മിഹീഖയുടെ അമ്മ ബണ്ടി കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ്.

  റാണയാണ് വിവാഹ തീയതിയെ കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡ‍േയുടെ ഇ- മൈൻഡ് റോക്ക്സ് 2020നോട് സംസാരിക്കവെയാണ് ദഗുബാട്ടി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തെ കുറിച്ചും മീഹിഖയെ കുറിച്ചും റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ വളർന്നിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. വിവാഹിതനാകാൻ സമയമായി. എന്റെ പ്രതിശ്രുത വധു മിഹീഖ എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ഞങ്ങൾ ഒരേ പരിസരത്താണ്. മിഹീകയെ വിവാഹം കഴിക്കുന്നത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മഹത്തായ മുഹൂർത്തമാണെന്നും ദഗുബാട്ടി പറഞ്ഞുിരുന്നു.

  English summary
  Rana Daggubati And Miheeka Bajaj Wedding, Samantha Akkineni Wish The Couple All The Best
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X