റാണ ദഗുബതിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി! വൈറലായി ഹല്‍ദി ചിത്രങ്ങള്‍

By Prashant V R

ബാഹുബലി താരം റാണ ദഗുബതിയുടെ വിവാഹ വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. അടുത്ത സുഹൃത്തായ മിഹികയെ ആണ് താരം ജീവിതസഖിയാക്കുന്നത്. ആഗസ്റ്റ് ഏട്ടിനാണ് ഇവരുടെ വിവാഹം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിന് മുന്നോടിയായിട്ടുളള ഹല്‍ദി ചടങ്ങ് വധുവിന്റെ വീട്ടില്‍ നടന്നിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. മഞ്ഞ ലഹങ്ക അണിഞ്ഞ മിഹികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം 30ല്‍ താഴെ അതിഥികള്‍ മാത്രമാണ് ഇവരുടെ വിവാഹത്തിനുണ്ടാവൂ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്‌പെഷ്യല്‍ തീമിലാവും വിവാഹമെന്നും

സ്‌പെഷ്യല്‍ തീമിലാവും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീഹിഖയും അമ്മയും ചേര്‍ന്നാണ് വിവാഹത്തിനുള്ള തീം തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത തെലുങ്കു-മര്‍വാരി ആചാര പ്രകാരമാണ് വിവാഹം. എന്നാല്‍ വിവാഹത്തിന്റെ തീം എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹിക.

കോവിഡ് ടെസ്റ്റ്

അതേസമയം കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമം മാത്രമേ അതിഥികള്‍ വിവാഹത്തിന് എത്തുളളുവെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വിവാഹ വേദിയില്‍ എല്ലായിടത്തും സാനിറ്റൈസ് സൗകര്യം ഒരുക്കും.

സന്തോഷമുളള ഈ അവസരത്തില്‍

സന്തോഷമുളള ഈ അവസരത്തില്‍ എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്. റാണ ദഗുബതിയുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെ അവള്‍ ഒകെ പറഞ്ഞു എന്ന് കുറിച്ചുകൊണ്ടുളള ബാഹുബലി താരത്തിന്റെ പോസ്റ്റ് ആരാധകരെയും കുടുംബത്തെയുമെല്ലാം സന്തോഷത്തിലാഴ്ത്തിയിരുന്നു. വിവാഹം കഴിക്കാനുളള സമയമായെന്നും ഇതാണ് അതിന് ശരിയായ സമയമെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam
റാണയുടെയും മിഹികയുടെയും

റാണയുടെയും മിഹികയുടെയും റോക്ക ചടങ്ങിന്റെ ചിത്രങ്ങളെല്ലാം അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. ലോക് ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് റോക്ക ചടങ്ങ് നടത്തിയത്. അന്ന് റാണയുടെ അടുത്ത സുഹൃത്തുക്കളായ നാഗചൈതന്യയും സാമന്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു

2020ലെ മികച്ച വാര്‍ത്ത എന്നായിരുന്നു

2020ലെ മികച്ച വാര്‍ത്ത എന്നായിരുന്നു റാണയ്ക്കും മിഹികയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് സാമന്ത കുറിച്ചിരുന്നത്. മുന്‍പ് മിഹികയോട് ഇഷ്ടം തുറഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയെന്ന് റാണ തുറന്നുപറഞ്ഞിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്.

സിനിമയ്ക്ക് അകത്ത് നിന്നുളള

സിനിമയ്ക്ക് അകത്ത് നിന്നുളള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് റാണ പറഞ്ഞിരുന്നു. ഞാനവളെ കണ്ടു ഇഷ്ടപ്പെട്ടു. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറായ ബണ്ടി ബജാജിന്റെയും മകളാണ് റാണയുടെ പ്രതിശ്രുത വധുവായ മിഹിക.

Read more about: rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X