ബാഹുബലി താരം റാണ ദഗ്ഗപുതി വിവാഹിതനാവുന്നു! പ്രണയിനിയ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് താരം
ബാഹുബലി ഉണ്ടാക്കിയ ഓളം അതിന് ശേഷം മറ്റ് സിനിമകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. ഇന്ത്യന്‍ സിനിമാലോകത്തെ ആദ്യ ആയിരം കോടി ചിത്രമായിട്ടും ബാഹുബലി മാറിയിരുന്നു. സിനിമ ഹിറ്റായതിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്ന താരങ്ങളും ലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്തി. ഇതോടെ താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഗോസിപ്പുകള്‍ വന്നു.
ആദ്യം പ്രഭാസിന്റെയും അനുഷ്‌കയുടെയും വിവാഹത്തെ കുറിച്ചായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നെങ്കിലും അങ്ങനെയല്ലെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. അതിനൊപ്പം ബാഹുബലിയിലെ വില്ലനായിരുന്ന റാണ ദഗ്ഗപുതിയുടെ പേരിലും പല ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ സത്യമാക്കിയിരിക്കുകയാണ് റാണ.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ പ്രണയിനി മിഹിക ബജജിനൊപ്പം ഇരിക്കുന്ന ഒരു ചിത്രമായിരുന്നു റാണ പോസ്റ്റ് ചെയ്തിരുന്നത്. അവള്‍ സമ്മതം പറഞ്ഞു എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.
മരിച്ചു.. മരിച്ചു എന്നാണ് റാണയുടെ പോസ്റ്റിന് താഴെ നടി സാമന്ത അക്കിനേനി കമന്റിട്ടിരിക്കുന്നത്. കിയാര അദ്ധ്വാനി, നടന്‍ നിഖില്‍, ശ്രുതി ഹാസന്‍, ഹന്‍സിക, സ്വപ്‌ന ദത്ത്, ശ്രിയ, റാഷി ഖന്ന, തമന്ന, അല്ലു സിരിഷ്, വിക്രം പ്രഭു, ശ്രിയ റെഡ്ഡി, തുടങ്ങി റാണയ്ക്കും മിഹികയ്ക്കും ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

ഇരുവരും പ്രണയം പങ്കുവെച്ച് കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് വീട്ടില്‍ നിന്നുമാണെന്നാണ് അറിയുന്നത്. അതീവ സന്തോഷത്തില്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍. തെലുങ്ക് സിനിമയില്‍ ബാച്‌ലറായി കഴിയുന്ന താരങ്ങളില്‍ ഒരാള്‍ റാണയായിരുന്നു. മിഹികയുമായി റാണ രഹസ്യമായി പ്രണയത്തിലായിരുന്നുവെന്നും അതാണ് ഇപ്പോള്‍ വെളിപ്പെടുത്തിയതും എന്നാണ് അറിയുന്നത്.
2010 ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് റാണ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം ഒരുപാട് നല്ല സിനിമകളില്‍ നായകനായി അഭിനയിച്ചു. എന്നാല്‍ ബാഹുബലിയിലെ പല്‍വാള്‍ ദേവന്‍ എന്ന വേഷമായിരുന്നു ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളിലൊന്നായിരുന്നു ഇത്. റാണ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹാത്തി മേരെ സാത്തി എന്ന സിനിമ കൊറോണ കാരണം റിലീസ് ചെയ്യാന്‍ വൈകിയിരിക്കുകയാണ്.


Click it and Unblock the Notifications