വിവാഹശേഷം താരകുടുംബത്തില്‍ മറ്റൊരു സന്തോഷ നിമിഷം കൂടി! റാണയുടെയും മിഹീകയുടെയും ചിത്രങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്നത് പോലെ ആഗസ്റ്റ് എട്ടിന് ബാഹുബലി താരം റാണ ദഗ്ഗുപതിയും മിഹീക ബജാജും വിവാഹിതരായിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യമായിരുന്നതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പത് പേരടങ്ങുന്ന സംഘമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ റാണയുടെയും മിഹീകയുടെയും വിവാവവിശേഷങ്ങളായിരുന്നു.

ഇരുവരുടെയും വിവാഹവസ്ത്രങ്ങളിലുള്ള പ്രത്യേകത മുതല്‍ ചടങ്ങിനെത്തിയ പ്രമുഖരെ കുറിച്ചെല്ലാം രസകരമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. അല്ലു അർജുൻ, നാഗചൈതന്യ, സാമന്ത, വെങ്കിടേഷ് തുടങ്ങിയവരൊക്കെയാണ് റാണയുടെ വിവാഹത്തിനെത്തിയ സിനിമാ താരങ്ങൾ. ഇപ്പോഴിതാ വിവാഹശേഷം താരകുടുംബത്തില്‍ മറ്റൊരു സന്തോഷകരമായ കാര്യം കൂടി നടന്നെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓഗസ്റ്റ് എട്ട് ശനിയാഴ്ചയായിരുന്നു വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ഞായറാഴ്ച റാണയുടെ വീട്ടില്‍ സത്യനാരായണ പൂജ നടത്തിയെന്നാണ് അറിയുന്നത്.

 rana-duggupati-miheeka

ചടങ്ങിൻ്റെ ഫോട്ടോസ് വന്നതോടെയാണ് ആരാധകരും ഇക്കാര്യം അറിയുന്നത്. നവദമ്പതികള്‍ പൂജാ ചടങ്ങിനിടെ ഭക്തിയോടെ ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ദഗ്ഗുബട്ടി റെസിഡന്‍സില്‍ വെച്ചായിരുന്നു വിവാഹവും പിന്നാലെ പൂജാ ചടങ്ങുകളും നടന്നത്. നല്ല തുടക്കത്തിനായി നവദമ്പതികള്‍ വിവാഹശേഷം വീട്ടില്‍ സത്യനാരായണ പൂജ നടത്താറുള്ളത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

Rana Talks About Beef | Filmibeat Malayalam

പരമ്പരാഗതമായി പിന്തുടര്‍ന്ന് പോരുന്ന എല്ലാ ചടങ്ങുകളും ആചാരങ്ങളും റാണയും മിഹീകയും പാലിച്ച് കൊണ്ടാണ് കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വൈറലായ വീഡിയോസിലുമെല്ലാം ഇത് വ്യക്തമായിരുന്നു. പൂജാ ചടങ്ങില്‍ ക്രീം, ഗോള്‍ഡ് എന്നീ നിറങ്ങളിലുള്ള സാരിയും ത്രെഡ് വര്‍ക്ക് ചെയ്ത പച്ച ബ്ലൌസുമായിരുന്നു മിഹീഖ ധരിച്ചിരുന്നത്.

 rana-duggupati-miheeka

ഇതിനൊപ്പം തോളില്‍ ഒരു ചുവന്ന ദുപ്പട്ടയും മിഹീഖ അണിഞ്ഞിരുന്നു. വെളുത്ത കോട്ടണ്‍ ഷര്‍ട്ടും ധോത്തിയുമായിരുന്നു റാണയുടെ വേഷം. റാണയുടെയും പ്രിയതമയുടെയും മാത്രമല്ല പൂജയ്ക്ക് ശേഷം ദഗ്ഗുപതി കുടുംബത്തിലെ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ഒരു കുടുംബ ചിത്രവും പകര്‍ത്തിയിരുന്നു. ഇതും സോഷ്യല്‍ മീഡിയ പേജിലൂടെ തന്നെ ആരാധകരിലേക്ക് എത്തിയിരുന്നു.

കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളും താരവിവാഹത്തിന് വേണ്ടി ചെയ്തിരുന്നു. അതിഥികളെയും മറ്റുള്ളവരുടെയുമെല്ലാം ആരോഗ്യം കണക്കിലെടുത്ത് മാതൃകാപരമായ ആഘോഷം നടത്തിയതിന് താരദമ്പതികള്‍ക്ക് അന്ന് മുതല്‍ അഭിനന്ദനങ്ങളും ആശംസകളും ലഭിച്ച് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X