ബാഹുബലി താരം റാണ ദഗ്ഗുപതിയുടെ വിവാഹനിശ്ചയം കഴിഞ്ഞു! പ്രിയമതയ്‌ക്കൊപ്പം വിവാഹവേഷത്തില്‍ താരം
തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗ്ഗുപതിയുടെ വിവാഹ വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരാഴ്ചയ്ക്ക് മുന്‍പാണ് റാണ തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്ത് വരുന്നത്. പിന്നാലെ മകന്റെ വിവാഹത്തെ കുറിച്ച് റാണയുടെ പിതാവും തെലുങ്ക് സിനിമാ നിര്‍മാതാവ് കൂടിയായ സുരേഷ് ദഗ്ഗുപതി മനസ് തുറന്നിരുന്നു.
മേയ് ഇരുപതിന് വൈകുന്നേരം റാണയുടെയും പ്രതിശ്രുത വധു മിഹിക ബജാജിന്റെയും വിവാഹനിശ്ചയം നടക്കുമെന്നായിരുന്നു അറിഞ്ഞിരുന്നത്. ഇപ്പോഴിതാ ഔദ്യോഗികമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് റാണ തന്നെ എത്തിയിരിക്കുകയാണ്. മിഹികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ വിശേഷം റാണ പറഞ്ഞത്.

ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാണ ദഗ്ഗുപതിയും മിഹിക ബജാജുമായിട്ടുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം റാണയുടെ വിവാഹനിശ്ചയത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രിയതമയ്‌ക്കൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. വിവാഹനിശ്ചയത്തിനെടുത്ത ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജിലൂടെ റാണ പങ്കുവെച്ചത്. ഇപ്പോള്‍ തങ്ങളുടെ ബന്ധം ഒഫീഷ്യലായി എന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ്.

മുണ്ടും ഷര്‍ട്ടുമായിരുന്നു റാണയുടെ വേഷം. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളോട് കൂടിയ പട്ട് സാരിയായിരുന്നു മിഹികയുടെ വേഷം. കാര്യമായ മേക്കപ്പോ, ആഭരണങ്ങളോ ഇല്ലാതെ ലളിതമായി നടത്തിയത ചടങ്ങാണെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്. ഹൈദരാബാദില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ലോക്ഡൗണ്‍ നിയമങ്ങളുള്ളതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തെന്നിന്ത്യയിലെ ഒരുപാട് താരറാണിമാരുടെ പേരിനൊപ്പം റാണയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജാണ് റാണയുടെ മനസ് കവര്‍ന്നെടുത്ത ആ സുന്ദരി. 'അവള്‍ യെസ് പറഞ്ഞു' എന്ന് അടിക്കുറിപ്പ് നല്‍കി മിഹികയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് റാണ തന്റെ പ്രണയം വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒന്നിച്ചെടുത്ത ഒരുപാട് ചിത്രങ്ങളും പുറത്ത് വന്നു.

ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവും. ഡിസംബറോട് കൂടി വിവാഹം നടത്താനാണ് രണ്ട് കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്ന് റാണയുടെ പിതാവ് സുരേഷ് അടുത്തിടെ പറഞ്ഞിരുന്നു. കൊറോണയുടെ പ്രശ്നം കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് അടുത്തതായി ഏവരും കാത്തിരിക്കുന്ന വിവാഹമായിരിക്കും റാണയുടേത്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരാബാദിലാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ മിഹിക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സിനൈനില്‍ നിന്നാണ്. ഇപ്പോള്‍ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ് മിഹിക ബജാജ്.


Click it and Unblock the Notifications











