Just In
- 4 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 4 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 4 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 5 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങളുണ്ടായ സമയത്തെ കുറിച്ച് റാണ ദഗുബതി
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരനായത്. ബ്രഹ്മാണ്ഡ ചിത്രത്തിലെ ബല്ലാല്‍ദേവ എന്ന വില്ലന്‍ കഥാപാത്രം നടന് ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത റോള്‍ കൂടിയാണ്. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് റാണ ആ കഥാപാത്രമായത്. ബാഹുബലി ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് റാണ ദഗുബതി കാഴ്ചവെച്ചത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് നടന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങിയത്.
അടുത്തിടെ കോവിഡ് കാലമാണ് ബാഹുബലി താരത്തിന്റെ വിവാഹം നടന്നിരുന്നത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് നടന് ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് റാണ ദഗുബതിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളായ രാംചരണ്‍, നാഗചൈതന്യ, സാമന്ത തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം ബാഹുബലിക്ക് ശേഷം മെലിഞ്ഞ് ശോശിച്ച രൂപത്തില്‍ റാണയെ മുന്‍പ് ആരാധകര്‍ കണ്ടിരുന്നു. നടന്റെ ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയെല്ലാം ചോദ്യങ്ങളുമായി എത്തിയത്. എന്നാല്‍ അന്ന് ഇതേകുറിച്ച് കാര്യമായ മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച് നടന് മനസുതുറന്നിരുന്നു. സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതം വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് പോസ് അമര്‍ത്തിയത് പോലെയായി എന്ന് റാണ പറയുന്നു.
കിഡ്നികള്‍ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു മുന്പെന്നും റാണ പറഞ്ഞു. റാണയുടെ പ്രതികരണത്തിന് പിന്നാലെ അടുത്ത സുഹൃത്തിനെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ചുറ്റുമുളള ആളുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാന്‍ എന്റെ കണ്മുന്നില് കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങള്‍ എനിക്ക് സൂപ്പര്‍ഹീറോ ആകുന്നത്, റാണ ദഗുബതിയെ കുറിച്ച് പരിപാടിയില്‍ സാമന്ത പറഞ്ഞു.