വിവാഹം സിനിമ സ്റ്റുഡിയോയിൽ വെച്ച് നടത്താൻ കാരണമുണ്ട്, വെളിപ്പെടുത്തി റാണ ദഗ്ഗുബട്ടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് റാണ ദഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ റാണ പ്രേക്ഷകരുടെ പ്രിയങ്കരനായത്. തെലുങ്കിൽ മാത്രമല്ല, മലയാളത്തിലും തമിഴിലും ബോളിവുഡിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ലോക്ക് ഡൗൺ കാലത്തായിരുന്നു റാണയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു റാണ - മിഹീക വിവാഹം.

കൊവിഡ് കാലമായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. റാണയുടെ വിവാഹം തന്റെ ആരാധകർ ആഘോഷമാക്കുകയായിരുന്നു. വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ച് അതിഥികൾ മാത്രമായിരുന്നുവങ്കിലും ആഢംബരത്തിന് ഒരു കുറവുമില്ലായിരുന്നു.

  ഹൈദരാബാദിലെ വീട്

വിവാഹ ശേഷം ഹൈദരാബാദ് ഫിലിം നഗറിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറുകയായിരുന്നു. തെലുങ്ക് സുപ്പര്‍ താരങ്ങളുടെ താവളമാണ് ഫിലിം നഗര്‍. മഹേഷ്‌ ബാബു, ചിരഞ്ജീവി , നാഗാര്‍ജ്ജുന എന്നിവരാണ് റാണയുടെ അയൽവാസികൾ. താരത്തിന്റെ പുതിയ വീടിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വെളള്ള നിറമാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. റാണയെ പോലെ തന്നെ താരത്തിന്റെ വീടിനും ഇപ്പോൾ ആരാധകരുണ്ട്.

 സ്റ്റുഡിയോ യോജിച്ച സ്ഥലം

കൊവിഡ് കാലമായിരുന്നതിനാൽ വിവാഹത്തിന് അന്ന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് റാണ പറയുന്നു. സമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. കുറച്ച് പേർ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവു. സുരക്ഷാ മനദണ്ഡം പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അധികം ആളുകൾ ഒത്ത് ചേരാൻ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോൾ സ്റ്റുഡിയോ യോജിച്ച സ്ഥലമാണെന്ന് തോന്നി. അതിനാൽ തന്നെ സ്റ്റുഡിയോയിൽ വെച്ച് വിവാഹം നടത്താൻ സമ്മതം അറിയിക്കുകയായിരുന്നു. അതിനെ എല്ലാവരും പിന്തുണക്കുകയായിരുന്നു. കൂടാതെ വീട്ടിൽ നിന്ന് 5 മിനിറ്റ് ദൂരം മാത്രമാണ് സ്റ്റുഡിയോയിലേയ്ക്ക് ഉള്ളത്.

 30 പേർ

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു റാണയുടേയും മിഹീകയുടേയും വിവാഹം നടക്കുന്നത്. 30 പേർ മാത്രമാണ് കല്യാണത്തിന് പങ്കെടുത്തത്. വെർച്വൽ റിയാലിറ്റി വഴിയാണ് റാണയുടെ സുഹൃത്തുക്കൾ വിവാഹത്തിന് പങ്കെടുത്തത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കു വി ആർ ഹെഡ്സൈറ്റുകൾ വഴി മധുര പലഹാരം അയച്ച് കൊടുത്തിരുന്നു. കൂടാതെ വെർച്വൽ റിയാലിറ്റി വഴി വിവാഹം കാണാനുള്ള സൗകര്യവും ചെയ്തു കൊടുത്തിരുന്നു. ഈ സങ്കേതിക വിദ്യയിലൂടെ അവർ ശരിക്കും വിവാഹ ചടങ്ങിൽ പങ്കെടുത്തത് പോലെ തോന്നിയിട്ടുണ്ടാകുമെന്നും റാണ അഭിമുഖത്തിൽ പറയുന്നു.

    സിനിമ സ്റ്റുഡിയോയിൽ വിവാഹം

ഹൈദരബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ വെച്ചായിരുന്നു റാണ- മീഹിക വിവാഹം നടന്നത് ഇപ്പോഴിത വിവാഹത്തിന് സ്റ്റുഡിയോ തിരഞ്ഞെടുത്തതിനുളള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റാണ . നേഹ ധൂപിയയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും ഇല്ലാത്ത കാലമായതിനാലാണ് വിവാഹ സ്റ്റുഡിയോ തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.

More from Filmibeat

Read more about: rana daggubati റാണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X