twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വിം സ്യൂട്ട് ധരിച്ച് റാണയ്ക്കൊപ്പം മിഹീക, ഹണിമൂൺ ആണോയെന്ന് ആരാധകർ, ചിത്രം വൈറൽ

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് റാണ ദഗ്ഗുബട്ടി. ബ്രഹ്മണ്ഡ ചിത്രമായ ബാഹുബലിയിലൂടെ വില്ലനായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ടോളിവുഡിൽ മാത്രമല്ല മലയാളത്തിലും തമിഴിലും റാണയ്ക്ക് കൈനിറയ ആരാധകരാണുള്ളത്. താരമൂല്യം നോക്കാതെ മികച്ച കഥാപാത്രങ്ങൾ ഒരു മടിയും കൂടാതെയാണ് റാണ സ്വീകരിക്കുന്നത്.

    ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു റാണയുടേയും മീഹികയുടേയും . ഏറ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. കൊവിഡ് കാലമായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു റാണ -മിഹീക വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹം പ്രേക്ഷക ആഘോഷമാക്കുകയായിരുന്നു.

    റാണ -മിഹീക വിവാഹം

    മീഹികയുമായുള്ള പ്രണയത്തെ കുറിച്ച് റാണ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയം ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രണയത്തെ വെളിപ്പെടുത്തിയത്. ഇതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന് വിവാഹാശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

    ഹണിമൂണിലോ

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റാണയുടേയും മിഹീകയുടേയും ഒരു റൊമാന്റിക് ചിത്രമാണ്. മീഹികയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. റാണയ്ക്കൊപ്പം ബീച്ച് സൈഡിൽ നിന്നുളള ചിത്രമാണ് മിഹീക പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ടോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. 'ജസ്റ്റ് ബികോസ് @ranadaggubati' എന്ന അടിക്കുറിപ്പിലാണ് മിഹീക ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം എവിടെ നിന്നുളളതാണെന്നോ എപ്പോഴുള്ളതാണെന്നോ മീഹിക പങ്കുവെച്ചിട്ടില്ല.ഹണിമൂണിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

     സ്റ്റൈലീഷ് ലുക്കിൽ

    കൊവിഡ് പ്രതിസന്ധിക്കിടയിലായിരുന്നു റാണയുടെ വിവാഹം. യാത്രാവിലക്കുള്ളത് കൊണ്ട് ഇരുവർക്കും ഹണിമൂൺ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന യാത്രവിലക്കുകൾ നീക്കിയിരിക്കുകയാണ്. ഇതിന് ശേഷമാണ് താരങ്ങളുടെ ചിത്രമെത്തിയിരിക്കുന്നത്. സ്റ്റൈലീഷ് ഗെറ്റപ്പിലാണ് റാണയും മീഹികയു ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.ചിത്രത്തിൽ ഇരുവരും തറയിൽ കമഴ്ന്നു കിടക്കുകയാണ്. തെളിഞ്ഞ ആകാശമാണ് പശ്ചാത്തലത്തിലുള്ളത്. ബാക് ലെസ് ട്രോപ്പിക്കൽ പ്രിന്റ് സ്വിം സ്യൂട്ട് മോഡലിലുള്ള വസ്ത്രമാണ് മിഹീകയുടെ വേഷം. റാണ സ്ലീവ് ലെസ് ടീഷർട്ടും സൺഗ്ലാസും തൊപ്പിയും ധരിച്ചിട്ടുണ്ട്.

    ആദ്യ  ചിത്രം

    വിവാഹ ശേഷ മീഹിക പങ്കുവെച്ചിരിക്കുന്ന ആദ്യ ചിത്രമാണിത് ആരാധകർ താരദമ്പതികൾക്ക് ഹണിമൂൺ ആശംസ നേരുന്നുണ്ട്.ഹൈദരാബാദിൽ ഇവൻറ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് മിഹീക. നടന്‍ വെങ്കടേഷിന്റെ മകൾ ആശ്രിത വഴിയാണ് റാണയും മിഹീകയും പരിചയത്തിലായത്. പിന്നാലെ പ്രണയത്തിലാവുകയായിരുന്നു.വിവാഹ ശേഷം ഹൈദരാബാദ് ഫിലിം നഗറിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറുകയായിരുന്നു. തെലുങ്ക് സുപ്പര്‍ താരങ്ങളുടെ താവളമാണ് ഫിലിം നഗര്‍. മഹേഷ്‌ ബാബു, ചിരഞ്ജീവി , നാഗാര്‍ജ്ജുന എന്നിവരാണ് റാണയുടെ അയൽവാസികൾ.

    വിവാഹം  സ്റ്റുഡിയോയിൽ


    ഹൈദരബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ വെച്ചായിരുന്നു റാണ- മീഹിക വിവാഹം നടന്നത്. വിവാഹത്തിന് സ്റ്റുഡിയോ തിരഞ്ഞെടുത്തതിനുളള കാരണം റാണ നേഹ ധൂപിയയുമായുള്ള അഭിമുഖത്തിൽ വൈളിപ്പെടുത്തിയിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും ഇല്ലാത്ത കാലമായതിനാലാണ് വിവാഹ സ്റ്റുഡിയോ തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.

    Read more about: rana daggubati റാണ
    English summary
    Rana Daggubati Wife Miheeka Bajaj Shared Beach Picture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X