സായി പല്ലവിയെ പേടിച്ച് രശ്മിക മന്ദാന നാനി ചിത്രം ഉപേക്ഷിച്ചു, പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നോ...
ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ ലോകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്തിയ നടിയാണ് സായി പല്ലവി. പിന്നീട് അഭിനയിച്ച ഭാഷകളിലെല്ലാം, ഓരോ സിനിമയും വ്യത്യസ്തമാക്കാനും വിജയമാക്കി തീര്‍ക്കാനും സായി പല്ലവിയ്ക്ക് സാധിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നു തെലുങ്ക് നായികമാര്‍ക്ക് സായി പല്ലവിയെ പേടിയാണെന്ന്. സായി പല്ലവിയുടെ അഭിനയത്തോടും നൃത്ത ചുവടുകളോടും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് രശ്മിക മന്ദാന പറയുന്നത്.
ഡിയര്‍ കോംമ്രേഡ് എന്ന ചിത്രത്തലൂടെ തെലുങ്ക് സിനിമാ ലോകം കൈയ്യിലെടുത്ത യുവ നടിയാണ് രശ്മിക. ഈ സിനിമയ്ക്ക് ശേഷം ധാരാളം ഓഫറുകള്‍ നടിയെ തേടിയെത്തിയിരുന്നു. അങ്ങനെയാണ് നാനി നായകനാകുന്ന ശ്യാം സിംഗ് റോയ് എന്ന ചിത്രത്തിലും അവസരം വന്നത്. എന്നാല്‍ ഈ സിനിമയിലെ ഓഫര്‍ രശ്മിക മനപൂര്‍വ്വം നിഷേധിച്ചു. നിര്‍മാതാവിന് നല്‍കാന്‍ കഴിയാത്തത്ര പ്രതിഫലം ഉയര്‍ത്തി ആവശ്യപ്പെടുകയും ഇക്കാരണം പറഞ്ഞ് സിനിമയില്‍ നിന്ന് പിന്മാറുകയുമായിരുന്നുവത്രെ.

എന്നാല്‍ അതൊന്നുമല്ല ശരിക്കുള്ള കാരണം. ശ്യാം സിംഗ് റോയ് എന്ന ചിത്രത്തില്‍ രശ്മികയ്‌ക്കൊപ്പം സായി പല്ലവിയും നായികാ നിരയിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സായി പല്ലവിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്താല്‍ തന്നെക്കാള്‍ ശ്രദ്ധ പല്ലവിയ്ക്ക് ലഭിയ്ക്കുമെന്നും അതോടെ തന്റെ മൂല്യം ഇടിയുമെന്ന് മനസ്സിലാക്കിയാണത്രെ രശ്മിക മന്ദാന നാനി ചിത്രം ഉപേക്ഷിച്ചത്. യഥാര്‍ത്ഥമെന്ന് തോന്നിക്കും വിധമുള്ള സായി പല്ലവിയുടെ അഭിനയത്തോടും ചടുലമായ നൃത്ത ചുവടുകളോടും പിടിച്ചു നില്‍ക്കാന്‍ ഡിയര്‍ കോംമ്രേഡ് നായികയ്ക്ക് കഴിയില്ലത്രെ.
തിരക്കഥ വായിച്ചു കേട്ടപ്പോള്‍ ശ്യാം സിംഗ് റോയിലുള്ള തന്റെ കഥാപാത്രം രശ്മികയ്ക്ക് ഇഷ്ടപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പല്ലവിയും നായികാ നിരയിലുണ്ട് എന്ന ഒറ്റ കാരണത്താലാണ് സിനിമ ഉപേക്ഷിച്ചത്. ഫിദ, എം സി എ എന്നീ രണ്ട് സിനിമകളിലൂടെ തന്നെ സായി പല്ലവിയ്ക്ക് തെലുങ്ക് സിനിമാ ലോകത്ത് ലഭിച്ച മൈലേജ് അത്രയധികമായിരുന്നു.
Recommended Video
അതേ സമയം രശ്മികയ്ക്ക് തെലുങ്കില്‍ ധാരാളം നല്ല നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നുണ്ട്. അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുഷ്മ എന്ന സിനിമയിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തെലുങ്കിന് പുറമെ കന്നടയിലും തമിഴിലുമായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അല്ലുവിന്റെ കാമുകിയാണ് രശ്മിക. പ്രകാശ് രാജ്, വിജയ് സേതുപതി തുടങ്ങിയ വന്‍താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളാവുന്നു.


Click it and Unblock the Notifications