‌എല്ലാവർക്കും എല്ലാം അറിയാം, എന്തിന് ഒളിക്കുന്നു; പിആർ തന്ത്രമോ; രശ്മികയും വിജയും വീണ്ടും ചർച്ചയാകുന്നു

സിനിമാ ലോകത്ത് ഏറെക്കാലമായി തുടരുന്ന ​ഗോസിപ്പാണ് വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള അടുപ്പം. പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറഞ്ഞെങ്കിലും ഇതുവരെ ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ​ഗീത​ഗോവിന്ദം വൻ ഹിറ്റായി. ഒരേ കാലഘട്ടത്തിലാണ് വിജയും രശ്മികയും കരിയറിൽ വളരുന്നത്.

തെലുങ്ക് സിനിമാ ലോകത്ത് വിജയം കൊയ്ത ശേഷം ബോളിവുഡിലേക്ക് രശ്മിക കടന്നു. വിജയ് ​ദേവരകൊണ്ടയ്ക്ക് അടുത്ത കാലത്തായി കരിയറിൽ ചില തിരിച്ചടികളുണ്ടായി. ലൈ​ഗർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പരാജയം നടന്റെ ​ഗ്രാഫിലുണ്ടാക്കിയ ഇടിവ് ചെറുതല്ല. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് വിജയ് ദേവരകൊണ്ട.

Rashmika Mandanna  Vijay Deverakonda

കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടൻ ചില തുറന്ന് പറച്ചിലുകൾ ന‌‌ടത്തി. താൻ സിം​ഗിൾ അല്ലെന്ന് പറഞ്ഞ വിജയ് ദേവരകൊണ്ട 34 കാരനായ താൻ സിം​ഗിളായി തുടരുമെന്ന് തോന്നുന്നുണ്ടോ എന്നും ചോദിച്ചു. പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകർ ഇക്കാര്യം ചർച്ചയാക്കി. രശ്മികയുമായി പ്രണയത്തിലാണെന്നാണ് വിജയ് ദേവരകൊണ്ട സൂചിപ്പിച്ചതെന്ന് പലരും കമന്റ് ചെയ്തു.

ഇപ്പോഴിതാ സോഷ്യൽ മീ‍ഡിയയിൽ ഇതിന് തെളിവായി ഒരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ഒരു പെൺകുട്ടിക്കൊപ്പം വിജയ് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. പിന്നാലെ രശ്മിക ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സ്വന്തം ഫോട്ടോയും ചർച്ചയായി. രശ്മിക ധരിച്ച അതേ നീല വസ്ത്രമാണ് വിജയ്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന പെൺകുട്ടി ധരിച്ചിരിക്കുന്നത്. ഇവരുടെ മുഖം കാണുന്നില്ല. ഇത് രശ്മിക തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

Rashmika Mandanna  Vijay Deverakonda

നിരവധി പേരാണ് ഇതേക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ് ഈ പ്രണയം. പിന്നെ എന്തിന് ഇവർ ഒളിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം. പ്രണയ ​ഗോസിപ്പുകൾ ഇരുവരും സിനിമകളുടെ റിലീസ് സമയത്ത് പ്രൊമോഷന് വേണ്ടി ഉപയോ​ഗിക്കുന്നു എന്ന വാദം നേരത്തെ വന്നിരുന്നു.

വിജയ് ദേവരകൊണ്ടയുടെ സിനിമകളുടെ റിലീസ് സമയത്താണ് ഇത്തരം ഫോട്ടോകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുള്ളത്. സാഹിബ എന്ന ന‌ടന്റെ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രശ്മികയുടെ പുഷ്പ 2: ദ റൂൾ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് രശ്മിക. ഡിസംബർ അഞ്ചിന് പുഷ്പ 2 റിലീസ് ചെയ്യും.

സിനിമാ ലോകത്ത് നിന്നും തുടരെ വിവാഹ വാർത്തകൾ പുറത്ത് വരവെയാണ് രശ്മികയും വിജയ് ​ദേവരകൊണ്ടയും പ്രണയ വാർത്ത ഏറെക്കുറെ സ്ഥിരീകരിക്കുന്നത്. നടി കീർത്തി സുരേഷും കാമുകൻ ആന്റണി തട്ടിലും ഡിസംബറിൽ വിവാഹിതരാകുമെന്നാണ് വിവരം. നാ​ഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹവും ഡിസംബറിൽ നടക്കും. തമന്നയും വിജയ് വർമയും വിവാഹിതരാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X