ഇനി ഭാര്യയും ഭർത്താവുമാവാം; കമിതാക്കളിൽ നിന്നും വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ രശ്മികയും വിജയ് ദേവരകൊണ്ടയും

ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഗീതാഗോവിന്ദം എന്ന സിനിമയിലെ പ്രകടനമാണ് താരങ്ങള്‍ക്ക് പ്രശംസ നേടിക്കൊടുത്തത്. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. നിലവില്‍ ഡേറ്റിംഗുമായി മുന്നോട്ട് പോവുന്ന താരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഏറ്റവും പുതിയതായി അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് രശ്മിക. ലിഗര്‍ എന്ന സിനിമയിലൂടെ വിജയും തരംഗമാവാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പുതിയ ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കരിയറുമായി മുന്നോട്ടു പോകുന്നതു കൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷം തന്നെ ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നടി രശ്മിക മന്ദാനയും വിജയിയും വിവാഹിതരാവുന്നു

വര്‍ഷങ്ങളോളം നീണ്ട പ്രണയം മറ്റൊരു ലെവലിലേക്ക് എത്തിക്കാനും, ഭാര്യയും ഭര്‍ത്താവുമാവാന്‍ വിജയ് ദേവരകൊണ്ടയും രശ്മികയും ആഗ്രഹിക്കുന്നുണ്ട് എന്നാണ് പുതിയ വിവരങ്ങള്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടു കൂടി വിവാഹം നടത്താനാണ് താരങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായ വിവരം അല്ലെങ്കിലും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. രണ്ടാളും അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് പറഞ്ഞിരുന്നത്.

വിവാഹത്തെ കുറിച്ച് രശ്മിക മുൻപ്  പറഞ്ഞ കാര്യമിത്

മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നടി പറഞ്ഞതും ഇപ്പോള്‍ വൈറലാവുകയാണ്. വിവാഹത്തെ കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. കാരണം ഞാനിപ്പോഴും ചെറിയ പ്രായമാണ്. അതേ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ അത് നമ്മള്‍ക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഒരാള്‍ ആയിരിക്കണമെന്നാണ് രശ്മിക പറഞ്ഞിരുന്നത്. അതേ സമയം താന്‍ കുറച്ച് കൂടി വളരുകയും ശാന്തനാവുകയും ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാവുകയുള്ളു എന്നാണ് വിജയ് പറഞ്ഞത്.

സിനിമയുടെ സെറ്റിൽ നിന്നും താരങ്ങൾക്ക് സ്പാർക്ക് ഉണ്ടായി

ഗീത ഗോവിന്ദം സിനിമയുടെ സെറ്റില്‍ നിന്നും രണ്ടാള്‍ക്കും ഒരു സ്പാര്‍ക്ക് തോന്നിയതിനെ പറ്റിയും രശ്മിക പറഞ്ഞിരുന്നു. അവന്റേതായ ലോകത്ത് സന്തോഷവാനും ലളിതമാട്ടുള്ളൊരു വ്യക്തിയാണ് 'വിജയ് ദേവരകൊണ്ട എന്നാണ് നടിയുടെ അഭിപ്രായം. ഗീതാഗോവിന്ദം ചെയ്യുന്ന സമയത്ത് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. പക്ഷേ പരസ്പരം അവഗണിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സ്പാര്‍ക്ക് ഉണ്ടായിരുന്നു. അവന്‍ സ്‌പെഷ്യലാണെന്ന് എനിക്കും നേരെ തിരിച്ചുമൊക്കെ തോന്നിയിട്ടുണ്ടെന്നും അതെല്ലാം പ്രണയമായി മാറുകയായിരുന്നുവെന്നുമാണ് രശ്മിക പറഞ്ഞത്.

Recommended Video

ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana
വിവാഹനിശ്ചയത്തിന് ശേഷം പ്രതിശ്രുത വരനെ ഒഴിവാക്കിയ നടി

രോക്ഷിത് ഷെട്ടി എന്നയാളുമായിട്ടുള്ള വിവാഹനിശ്ചയം വരെ എത്തിയതായിരുന്നെങ്കിലും രശ്മിക അതില്‍ നിന്നും വേര്‍പിരിയുകയായിരുന്നു. ശേഷം സിനിമയില്‍ സജീവമായതോടെ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലായി. നിലവില്‍ പുഷ്പ എന്ന സിനിമയിലെ രശ്മികയുടെ ഡാന്‍സും പാട്ടുമൊക്കെ സൂപ്പര്‍ഹിറ്റായതോടെ തിളങ്ങി നില്‍ക്കുകയാണ് നടി. ബോളിവുഡ് സുന്ദരിമാരുടെ കൂടെ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ വിജയ്. ലിഗര്‍ എന്ന പേരിലൊരുങ്ങുന്ന സിനിമ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X