അല്ലുവിന്റെ ഗ്ലാമറസായ കാമുകി ആയതോടെ രശ്മികയുടെ കരിയർ മാറി, പുഷ്പ 2ന് ചോദിച്ചിരിക്കുന്നത് കോടികൾ

തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ സിനിമയായിരുന്നു പുഷ്പ. അല്ലു അർജുനും ഫാസിലും ഒന്നിച്ചെത്തിയ ചിത്രം ഡിസംബര്‌ 17 ന് ആയിരുന്നു റിലീസ് ചെയ്തത്. തെലുങ്കിൽ മാത്രമല്ല മാത്രമല്ല മലയാളം, തമിഴ്,കന്നഡ, ഹിന്ദി എന്നി ഭാഷകളിലായിരുന്നു പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനമയെ പോലെ തന്നെ ഇതിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. സിനിമയു‍ടെ റിലീസിന് മുൻപ് തന്നെ പാട്ടുകൾ ട്രെന്റിഡിംഗിൽ ഇടം പിടിച്ചിരുന്നു.

അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു വില്ലനായി എത്തിയത്. അല്ലുവിന്റെ ലുക്ക് പോലെ തന്നെ ഫഹദിന്റെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പു‌ഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്‌റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

രശ്മിക

കന്നഡ സിനിമയിൽ നിന്ന് ടോളിവുഡിൽ എത്തിയ രശ്മിക ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നടിക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് ചിത്രങ്ങളെല്ലാം മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

പ്രതിഫലം

ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറൽ ആകുന്നത് പുഷ്പ 2ന് നടി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ്. ടോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ഭാഗം വൻ വിജയമായതോടെ നടി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മൂന്ന് കോടി രൂപയാണ് രശ്മി ചോദിച്ചിരിക്കുന്നത്. ഇത് നിർമ്മാതാക്കള ഞെട്ടിപ്പിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. പുഷ്പയിലെ നടിയുടെ പ്രകടനവും നൃത്തവും വളരെ ചർച്ചയായിരുന്നു. അല്ലുവിനോടൊപ്പമുള്ള സാമി... എന്ന ഗാനവും നൃത്ത ചുവടുകളും ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

പുഷ്പയിലെ പ്രതിഫലം

പുഷ്പ റിലീസ് ചെയ്തതിന് പിന്നാലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ട് വന്നിരുന്നു. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. അല്ലു അർജുൻ 50 കോടി രൂപയാണ് ചിത്രത്തിന് വാങ്ങിയതെന്നായിരുന്നു പ്രചരിച്ചത്. രശ്മികയുടേത് എട്ട് മുതൽ പത്ത് കോടി വരെയെന്നായിരുന്നു. ഫഹദ് മൂന്നര കോടി, സാമന്ത ഐറ്റം ഡാൻസിന് ഒന്നര കോടിയും വാങ്ങി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ താാരങ്ങളുടെ പ്രതിഫലം പുഷ്പ ടീം പുറത്ത് വിട്ടിട്ടില്ല.

Recommended Video

കേരളത്തില്‍ നിന്ന് മാത്രം Pushpa വാരിയത് റെക്കോഡ് കളക്ഷൻ -Collection Report
 പുഷ്പ

അഞ്ച് ദിവസം കൊണ്ട് 203 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പുഷ്പ'. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോയിലൂടെ 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്.‌‌ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഗ്രോസ് നേടിയ ചിത്രം ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ ചിത്രം നേടിയിട്ടുണ്ട്. തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഒടിടിയിലും എത്തുകയാണ് . അമസോൺ പ്രൈമിലൂടെയാണ് പുഷ്പ എത്തുന്നത്. ജനുവരി 7 ന് രാത്രി എട്ട് മണിക്കാണ് സിനിമ അമസോണിൽ എത്തുക. ഫെബ്രുവരി പകുതിയോടെ പുഷ്പ രണ്ടാം ഭാഗത്തിന്‌റെ ചിക്രീകരണം ആരംഭിക്കും.

Read more about: rashmika mandanna allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X