'അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിച്ചാൽ മതി, പുഷ്പ സിനിമയാണ് ആ ചിന്ത ഉണ്ടാക്കിയത്'; രശ്മിക മന്ദാന!

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസിൽ കയറിപ്പറ്റിയ നടിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും തെലുങ്കിലും തമിഴിലുമടക്കം രശ്മികക്ക് ആരാധകർ വർധിച്ചത്. നിലവിൽ കന്നടയിലേയും തെലുങ്കിലേയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാൾ കൂടിയാണ് രശ്മിക. ഇരുപത്തഞ്ചുകാരിയായ രശ്മിക ഇന്ന് നാഷണൽ ക്രഷായി വളർന്ന് കഴിഞ്ഞു. 1996 ഏപ്രിൽ അഞ്ചിനാണ് രശ്മിക മന്ദാനയുടെ ജനനം. തെലുങ്കു, കന്നഡ സിനിമാ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ ഒരാളാണ് രശ്മിക. 2016ൽ പുറത്തിറങ്ങിയ കന്നഡ‍ ചിത്രം കിറുക് പാർട്ടിയിലൂടെയാണ് രശ്മികയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് ​ഗീത ഗോവിന്ദം, ഡിയർ കോംമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് നടി ഏറ്റവും കൂടുതൽ ആരാധകരെ നേടിയത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മികച്ച അഭിനയമാണ് ഈ രണ്ട് ചിത്രങ്ങളിലും രശ്മിക കാഴ്ച്ച വെച്ചത്. ചിത്രത്തിന്റെ മലയാളം മൊഴിമാറ്റങ്ങളിലൂടെ മലയാളി പ്രേക്ഷകരുടേയും ഇഷ്ടതാരമായി രശ്മിക മാറുകയായിരുന്നു. മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡിൽ അരങ്ങേറിയത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകൻ. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ഗുഡ് ബൈയിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവ രണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്.

നാഷണൽ ക്രഷ് രശ്മിക മന്ദാന

ഹിന്ദിക്ക് പുറമേ, തമിഴിലും ചുവടുവെച്ചിട്ടുണ്ട് രശ്മിക. രശ്മിക നായികയായ ആദ്യ തമിഴ് ചിത്രം സുൽത്താൻ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തി നായകനായ ചിത്രം സംവിധാനം ചെയ്തത് ഭാഗ്യരാജ് കണ്ണനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. പുഷ്പയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത രശ്മിക മന്ദാന സിനിമ. അല്ലു അർജുൻ നായകനായ സിനിമ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. പുഷ്പ വിവിധ ഭാഷകളിലാണ് മൊഴിമാറ്റി പ്രദർശനത്തിനെത്തിയത്. സിനിമയുടെ രണ്ടാം ഭാ​ഗത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

ആൺകുട്ടിയായി ജനിക്കണം

രശ്മികയുടെ ഏറ്റവും പുതിയ റിലീസ് കന്നട ചിത്രം ആടവല്ലു മീകു ജോഹാർലു ആയിരുന്നു. ചിത്രം തിയേറ്ററുകളിൽ പ്രദർശൻം ആരംഭിച്ച് കഴിഞ്ഞു. ഷർവാനന്ദാണ് ചിത്രത്തിൽ രശ്മികയുടെ നായകനായത്. കിഷോർ തിരുമലയാണ് സിനിമ സംവിധാനം ചെയ്തത്. ഫാമിലി എന്റർടെയ്നറായിട്ടാണ് ആടവല്ലു മീകു ജോഹാർലു ഒരുക്കിയിരിക്കുന്നതെന്ന് പ്രമോഷൻ ചടങ്ങിനിടെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. 'ഇത് ഒരു ഫാമിലി എന്റർടെയ്‌നർ മാത്രമല്ല യുവത്വത്തേയും ആവേശഭരിതരാക്കുന്ന സിനിമയാണ്. രശ്മിക-ഖുശ്ബു ബന്ധം വേറിട്ട അനുഭവം നൽകും. ഇന്റർവെൽ സീനിൽ സ്ത്രീകൾ വിസിൽ മുഴക്കും. ഇത് തിയേറ്ററുകളിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭവം നൽകും' എന്നാണ് പ്രസം​ഗത്തിനിടെ സംവിധായകൻ പറഞ്ഞത്.

Recommended Video

Rashmika mandana's fan traveled 900 km to see her | FilmiBeat Malayalam
പുഷ്പ പലതും പഠിപ്പിച്ചു

'ഈ സിനിമ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ളതാണ്. ആധികാരികമായ പല രംഗങ്ങളും ഉണ്ടായിരുന്നു. നർമ്മവും വികാരങ്ങളും റിയലിസ്റ്റിക് സാഹചര്യങ്ങളും സിനിമയിലുണ്ട്. ഈ ഘടകങ്ങൾ ഉള്ളപ്പോൾ കുടുംബങ്ങൾ അത് ആസ്വദിക്കും. നിങ്ങളുടെ കുടുംബങ്ങളെ തീയറ്ററുകളിൽ എത്തിക്കുക' എന്നാണ് സിനിമയെ കുറിച്ച് രശ്മിക പറഞ്ഞത്. അതേമയം അടുത്ത ജന്മത്തിൽ താനൊരു ആൺകുട്ടിയായി ജനിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും രശ്മിക മന്ദാന പറഞ്ഞു. അതിനുള്ള കാരണമായി താരം പറഞ്ഞത് ഇങ്ങനെയാണ്. 'അടുത്ത ജന്മത്തിൽ ഒരു ആൺകുട്ടിയായി ജനിക്കണം. പുഷ്പ, ആടവല്ലു മീകു ജോഹാർലു തുടങ്ങിയ ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് ഞാനിത് തീരുമാനിച്ചത്. ഈ സിനിമകൾക്കായി വ്യത്യസ്തമായ വസ്ത്രങ്ങൾ മാറ്റി ധരിക്കേണ്ടി വന്നിരുന്നു. അത്രത്തോളം വസ്ത്രങ്ങൾ മാറ്റി മാറ്റി തന്നെ ഞാൻ ക്ഷീണിച്ചിരുന്നു' രശ്മിക മന്ദാന പറയുന്നു.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X