മകളല്ല അനിയത്തിയാണ്, ഷിമനുമായി 16 വയസിന്റെ വ്യത്യാസം! പന്ത്രണ്ടുകാരിയായ അനിയത്തിയെ കുറിച്ച് രശ്മിക മന്ദാന

വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണഅ രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടി ഹിന്ദിയിലും സജീവമാണ്. വിക്കി കൗശലിനൊപ്പം അഭിയിച്ച ഛാവ എന്ന ചിത്രമാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത രശ്മികയുടെ ചിത്രം.

ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലൂടെയും മറ്റും നടി പല കഥകളും പറഞ്ഞിരുന്നു. അതിലൊന്ന് തനിക്കൊരു അനിയത്തി ഉണ്ടെന്നതിനെ കുറിച്ചായിരുന്നു. സഹോദരിയെ അമ്മയുടെ സ്ഥാനത്ത് നിന്നും നോക്കേണ്ട അത്രയും പ്രായവ്യത്യാസം ഉണ്ടെന്നാണ് രശ്മിക പറയുന്നത്.

rashmika-mandana

കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീട് ഇല്ലാത്തത് കൊണ്ട് താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നുവെന്നും വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങള്‍ പോലും തനിക്ക് വാങ്ങി തരാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിട്ടില്ല.

ഇതിനിടയിലാണ് തനിക്കൊരു അനിയത്തി ഉള്ളതിനെ കുറിച്ചും രശ്മിക പറഞ്ഞത്. 'എനിക്ക് ഒരു സഹോദരിയുണ്ട്. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ 16 വര്‍ഷത്തെ വ്യത്യാസമുണ്ട്. ഒരു നിശ്ചിത സമയം വരെ ഞാന്‍ അവളെ മൂത്ത സഹോദരിയെ പോലെയല്ല അമ്മയെ പോലെയാണ് വളര്‍ത്തിയത്. ഞാന്‍ സിനിമയിലായതിനാല്‍ എന്റെ സഹോദരിക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ ലഭിക്കും. പക്ഷേ അവള്‍ ആഗ്രഹിക്കുന്നതെല്ലാം എളുപ്പത്തില്‍ ലഭിക്കരുതെന്നൊണ് മാതാപിതാക്കള്‍ പറയുക.

rashmika-mandana

കാരണം കഷ്ടപ്പാട് അറിഞ്ഞ് വളര്‍ന്നത് കൊണ്ടാണ് പണത്തിന്റെ മൂല്യം എന്താണെന്ന് തനിക്കറിയാം. കാര്യങ്ങള്‍ എളുപ്പം സാധിക്കുകയാണെങ്കില്‍ അനിയത്തിയ്ക്ക് സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനുള്ള പ്രാപ്തി ഉണ്ടാവില്ലെന്നും; നടി പറയുന്നു. രശ്മികയ്ക്ക് ഇപ്പോള്‍ 28 വയസ്സായി. അനിയത്തിയുടെ പ്രായം പന്ത്രണ്ടുമാണ്. ഇടയ്ക്കിടെ അനിയത്തിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും രശ്മിക പങ്കുവെച്ചിരുന്നു.

പുഷ്പ 2 വിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച നടി ഇപ്പോള്‍ ബോളിവുഡിലും തരംഗമാവുകയാണ്. അനിമല്‍ എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ ഗ്ലാമര്‍ രംഗങ്ങള്‍ നടിയ്ക്ക് വിമര്‍ശനം നേടി കൊടുത്തു. നാഷ്ണല്‍ ക്രഷ് എന്ന് വിശേഷിപ്പിച്ചിരുന്ന രശ്മിക ഇത്രയും ഗ്ലാമറാകുമെന്ന് വിചാരിച്ചില്ലെന്നാണ് ആരാധകര്‍ പറഞ്ഞത്.

നേരത്തെ വിവാഹിതയാവാന്‍ ഒരുങ്ങിയ നടി ആ ബന്ധം ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു ആ റിലേഷനില്‍ നിന്നും രശ്മിക പിന്‍വാങ്ങുന്നത്. ഇപ്പോള്‍ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണ്. ഇക്കാര്യം താരങ്ങള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും റിലേഷന്‍ഷിപ്പിനെ പറ്റി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ച് ഹിറ്റായതോട് കൂടിയാണ് രശ്മികയും വിജയും പ്രണയത്തിലാവുന്നത്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X