Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ പ്രീ ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാവുന്നു
രവി തേജ, വംശീ, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ചേര്‍ന്നൊരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിന്റെ പ്രീ-ലുക്ക് പുറത്ത്. വംശി സംവിധാനം ചെയ്യുന്ന ടൈഗര്‍ നാഗേശ്വര റാവുവിലൂടെയാണ് മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ സിനിമാപ്രവേശം. നിരൂപക പ്രശംസകൊണ്ടും വാണിജ്യവിജയം കൊണ്ടും ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളാണ് ഈ സിനിമയും ഒരുക്കുന്നത്.

ഉഗാദി ദിനമായ ഏപ്രില്‍ 2നാണ് മോഷന്‍ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്. പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നില്‍ സധൈര്യം ട്രാക്കില്‍ നില്ക്കുന്ന രവി തേജയാണ് പോസ്റ്ററില്‍. ഗംഭീര ലുക്കിലാണ് പോസ്റ്ററില്‍ രവി തേജ പ്രത്യക്ഷപ്പെടുന്നത്. ഷര്‍ട്ട് ധരിക്കാതെ നില്ക്കുന്ന രവി തേജയുടെ ശരീര സൗന്ദര്യമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ആക്ഷന്‍ ഹീറോ ലുക്കില്‍ കയ്യില്‍ ചാട്ടവാറുമായി നില്ക്കുന്ന ടൈഗര്‍ നാഗേശ്വര റാവുവിനായുള്ള മേക്ക് ഓവര്‍ വളരെ പ്രശംസനമാണ്. രവി തേജയ്ക്കൊപ്പംനൂപുര് സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നു, വഴക്ക് പറഞ്ഞ് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്
ജിവി പ്രകാശ് കുമാറിന്റെ മനോഹരമായ പശ്ചാത്തല സംഗീതമാണ് മോഷന്‍ പോസ്റ്ററിന്റെ ആകര്‍ഷണം. മികച്ച ദൃശ്യ നിലവാരവും പുലര്‍ത്തുന്നതാണ് പോസ്റ്റര്‍.രവി തേജയുടെ ശരീരഭാഷ, വാച്യഭാഷ, ഗെറ്റപ്പ് എല്ലാം തന്നെ ഇതിന് മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നുപൂര്‍ സനോനും ഗായത്രി ഭരദ്വാജുമാണ് നായികമാര്‍.
റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നു, വഴക്ക് പറഞ്ഞ് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്
ടൈഗര്‍ നാഗേശ്വര റാവുവിന്റെ ലോഞ്ചിംഗ് മദാപൂരിലെ എച്ച്ഐസിസിയിലെ നോവാടെലില്‍ നടന്നിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി മെഗാസ്റ്റാര്‍ ചിരഞ്ജീവി പങ്കെടുത്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിനായി ആര് മാദി ഐഎസ്സി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിര്‍മ്മാതാവ് മായങ്ക് സിംഘനിയയുമാണ്.
വംശിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആളാണ് സിനിമ നിര്‍മ്മിക്കുന്നത്.സഹ നിര്‍മ്മാതാവ്: മായങ്ക് സിംഗാനിയ,സംഭാഷണം: ശ്രീകാന്ത് വിസ, സംഗീത സംവിധായകന്: ജി വി പ്രകാശ് കുമാര്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ലം, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?