അച്ഛനും മക്കളും രണ്ട് തവണ വിവാഹിതരായവര്‍! നാഗര്‍ജുനയുടെ പാതയിലൂടെ മക്കളും; റിപ്പോര്‍ട്ടുകളിങ്ങനെ
താരങ്ങളുടെ വിവാഹജീവിതവും പ്രണയങ്ങളുമൊക്കെ വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. അത്തരത്തില്‍ തെന്നിന്ത്യയിലൊട്ടാകെ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. താരങ്ങള്‍ ഇഷ്ടത്തിലാണെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും താരങ്ങളെ തേടി എത്തി. ഇപ്പോഴിതാ താരകുടുംബത്തിലെ വിവാഹങ്ങളെ കുറിച്ച് രസകരമായ ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഒന്നിലധികം തവണ വിവാഹം കഴിച്ച് നാഗ ചൈതന്യ പിതാവ് നാഗര്‍ജുനയുടെ പാതയിലൂടെയാണ് പോവുന്നതെന്നാണ് ആരാധകരും പറയുന്നത്.

നാഗ ചൈതന്യ-ശോഭിത വിവാഹനിശ്ചയത്തോട് കൂടി രസകരമായ ചില കഥകളാണ് പ്രചരിക്കുന്നത്. രണ്ട് തവണ വിവാഹിതനായ നടനാണ് അക്കിനേനി നാഗര്‍ജുന. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മുന്‍ നടന്‍ രാമനായിഡുവിന്റെ മകളുമായ ലക്ഷ്മി ദഗ്ഗുപതിയില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. മകന്‍ ജനിച്ച് അധികം വൈകും മുന്‍പാണ് നടന്‍ ലക്ഷ്മിയുമായി വേര്‍പിരിയുന്നത്. പിന്നീട് അമ്മയുടെയും അച്ഛന്റെയും കൂടെയായിരുന്നു ചൈതന്യ ജീവിച്ചിരുന്നത്.
ലക്ഷ്മിയുമായി വേര്‍പിരിഞ്ഞ ശേഷം നാഗര്‍ജുന നടി അമലയുമായി ഇഷ്ടത്തിലായി. ഇരുവരും സിനിമകളില്‍ നായിക, നായകന്മാരായി അഭിനയിച്ചപ്പോഴാണ് ഇഷ്ടത്തിലാവുന്നത്. ഒടുവില്‍ അമലയെ വിവാഹം കഴിച്ച നാഗര്‍ജുനയ്ക്ക് ഈ ബന്ധത്തില്‍ ജനിച്ച മകനാണ് തെലുങ്കിലെ യുവനടന്‍ കൂടിയായ അഖില്‍ അക്കിനേനി.
പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ നാഗ ചൈതന്യ നടി സാമന്തയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ഒത്തിരി വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് സാമന്തയുമായി നടന്‍ വിവാഹിതനാവുന്നത്. നാല് വര്‍ഷത്തോളം സന്തുഷ്ടരായി ജീവിച്ചെങ്കിലും വളരെ പെട്ടെന്നാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. മാത്രമല്ല ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ നടി ശോഭിതയെ കണ്ടെത്തി അവരുമായി ഇഷ്ടത്തിലായ നാഗ ചൈതന്യ വൈകാതെ വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങുകയാണ്. പിതാവിനെ പോലെ തന്നെ രണ്ടാം തവണയും ദാമ്പത്യത്തിലേക്ക് ഇറങ്ങുന്ന നടന്റെ ജീവിതത്തെ പറ്റി പലതരം പ്രവനങ്ങളും നടക്കുന്നുണ്ട്. അതേ സമയം താരങ്ങളുടെ പ്രണയ പരാജയങ്ങള്‍ അമ്പരിപ്പിക്കുകയാണെന്നാണ് ആരാധകരും പറയുന്നത്.

നാഗ ചൈതന്യയ്ക്ക് പുറമേ സഹോദരന്‍ അഖില്‍ അക്കിനേനിയുടെ വിവാഹ ജീവിതത്തെ കുറിച്ചും രസകരമായ കഥകളാണുള്ളത്. നായകനായി സിനിമയിലേക്ക് എത്തിയതിന് പിന്നാലെയാണ് അഖില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. പ്രമുഖ വ്യവസായി ജി വി കെ യുടെ പേരക്കുട്ടിയും ഫാഷന്‍ ഡിസൈറുമായ ശ്രേയ ഭൂപാലായിരുന്നു വധു.
21 വയസിലാണ് അഖിലിന്റെ വിവാഹനിശ്ചയം നടന്നത്. അഖിലിനെക്കാളും പ്രായം കൂടുതലുണ്ടായിരുന്ന ശ്രേയയ്ക്ക്. 2016 ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൊട്ടടുത്ത വര്‍ഷം ഇറ്റലിയില്‍ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്. ശേഷം ശ്രേയ മറ്റൊരു വിവാഹം കഴിക്കുകയും അഖിലിപ്പോഴും സിംഗിളായി ജീവിക്കുകയുമാണ്. വൈകാതെ താരപുത്രന്‍ കൂടി മറ്റൊരു ജീവിതത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications