'തുടർച്ചയായ വിജയവും സൂപ്പർസ്റ്റാർ പദവിയും... മഹേഷിനെ മരുമകനാക്കാൻ ബാലയ്യ ആ​ഗ്രഹിച്ചു'; പിന്നീട് സംഭവിച്ചത്!

തെലുങ്ക് സിനിമാ മേഖലയിൽ മിസ്റ്റർ പെർഫെക്ട് പദവി ആരാധകർ നൽകിയിട്ടുള്ള നായക നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. സിനിമയിൽ വന്നശേഷം വിവാദങ്ങളിൽ അധികം ഉൾപ്പെടാത്ത നടനും ഒരുപക്ഷെ മഹേഷ് ബാബു മാത്രമാകും. നല്ല ഭർത്താവ് നല്ല പിതാവ് എന്നീ ടാ​ഗുകളും യജിക്കുന്ന നടനാണ് മഹേഷ് ബാബു എന്നതിൽ സംശയമില്ല. സിനിമ കഴിഞ്ഞാൽ കുടുംബമാണ് താരത്തിൻ്റെ ലോകം. ഒഴിവ് സമയം കിട്ടിയാൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ യാത്രകൾ പോകും താരം.

യാത്രകൾക്കുള്ള സമയം ലഭിച്ചില്ലെങ്കിൽ വീട്ടിൽ ഒതുങ്ങി കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ് മഹേഷിന്റെ രീതി. വംശിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഹേഷ് ബാബു പ്രണയത്തിലായത്. ചിത്രത്തിലെ നായിക നമ്രത ശിരോദ്കറിനെ ജീവിത സഖിയാക്കാൻ ആ സെറ്റിൽ വെച്ച് തന്നെ മഹേഷ് ബാബു തീരുമാനിച്ചു.

Mahesh Babu

പ്രണയ ബന്ധം പതിയെ വിവാഹത്തിലേക്ക് നീങ്ങി. നമ്രതയും മഹേഷും പ്രണയത്തിലാണെന്നത് ഇന്റസ്ട്രിയിൽ അധികം ആർക്കും അറിയില്ലായിരുന്നു. പിന്നീട് മഹേഷ് ബാബു 2005ൽ നമ്രതയെ രഹസ്യമായി വിവാഹം കഴിച്ചു. ഇരു കുടുംബത്തിലേയും അംഗങ്ങളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് മഹേഷിൻ്റെയും നമ്രതയുടെയും വിവാഹത്തിൽ പങ്കെടുത്തത്.

മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. ലളിതമായ ചടങ്ങുകളോടെയായിരുന്നു മഹേഷ് ബാബുവിൻ്റെ വിവാഹം. ഇന്ന് ഇരുവർക്കും ​ഗൗതം, സിത്താര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മഹേഷ് ബാബുവിനെപ്പോലെ തന്നെ താരത്തിന്റെ മക്കളും ഇപ്പോൾ കൊച്ചു സെലിബ്രിറ്റികളാണ്. മകൾ സിത്താര പരസ്യ ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മഹേഷ് ബാബു തൻ്റെ കുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം സാമൂഹിക പ്രവർത്തനത്തിലും സജീവമാണ്.

ഹൃദ്രോഗം ബാധിച്ച കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ എല്ലാ സഹായവും അടുത്തിടെ മഹേഷ് ബാബു ചെയ്ത് കൊടുത്തിരുന്നു. കൂടാതെ രണ്ട് ഗ്രാമങ്ങൾ ദത്തെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. മഹേഷ് സൂപ്പർസ്റ്റാറായി ഉയർന്നുവരുന്ന കാലത്ത് താരത്തെ മരുമകനാക്കാൻ തെലുങ്കിലെ മുതിർന്ന താരം നന്ദമൂരി ബാലകൃഷ്ണ ആ​ഗ്രഹിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മൂത്ത മകൾ ബ്രഹ്മണിയെ മഹേഷ് ബാബുവിന് വിവാഹം ചെയ്ത് കൊടുക്കാൻ ബാലയ്യയ്ക്ക് പ്ലാനുണ്ടായിരുന്നുവത്രെ. ഇതേ കുറിച്ച് ബാലകൃഷ്ണ മഹേഷിനോട് സംസാരിച്ചിട്ടുണ്ട്. പക്ഷെ ബാലകൃഷ്ണയുടെ ആവശ്യം മഹേഷ് വിനയപൂർവം നിരസിച്ചു. മഹേഷ് ബാബു നമ്രതയുമായി അപ്പോഴേക്കും പ്രണയത്തിലായി കഴിഞ്ഞിരുന്നു. അതിനാലാണ് ബ്രഹ്മണിയെ വിവാഹം കഴിക്കില്ലെന്ന് മഹേഷ് ബാബു ബാലയ്യയോട് പറഞ്ഞത്.

Mahesh Babu

മഹേഷിൻ്റെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് നാരാ ലോകേഷും ബ്രഹ്മണിയും വിവാഹിതരായത്. 1993ലെ മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ എന്ന പെണ്‍കുട്ടിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. 1930കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയും ബോളിവുഡ് താരം ശില്‍പ്പ ശിരോദ്കറിന്റെ സഹോദരിയും കൂടിയാണ് നമ്രദ.

മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാളചിത്രം. ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004ല്‍ നമ്രത സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു. മഹേഷ് ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു ആ തീരുമാനം.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X