തുടർച്ചയായി പരാജയങ്ങൾ..., ജ്യോത്സന്റെ നിർദേശ പ്രകാരം വിജയ് ദേവരകൊണ്ടയുടെ പേരിൽ മാറ്റം വരുത്താനൊരുങ്ങി അമ്മ?
ഒരു നടന്റെ ആരാധകനാവണമെങ്കിൽ അയാളുടെ ആദ്യം മുതലുള്ള സിനിമകൾ കാണണമെന്നില്ല. ഏതെങ്കിലും ഒരെണ്ണം കണ്ടാലും മതി. അത്തരത്തിൽ അർജുൻ റെഡ്ഡി കണ്ടശേഷം വിജയ് ദേവരകൊണ്ടയുടെ ആരാധകരായി മാറിയവരാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഫാൻസും. തെലുങ്ക് സിനിമ മേഖലയിലെ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് അർജുൻ റെഡ്ഡിയാണ് സിനിമാ പ്രേമികൾ പറയാറുള്ളത്.
വിജയ് ദേവരകൊണ്ട മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ നായകന്മാർക്ക് മാസ് ഹീറോ ഗെറ്റപ്പുകൾ മാത്രമല്ല ക്ലാസ്സ് ഗെറ്റപ്പുകളും ചെയ്യാൻ സാധിക്കുമെന്ന് വെറും മൂന്ന് ചിത്രങ്ങൾകൊണ്ട് തെളിയിച്ച നടൻ കൂടിയാണ് വിജയ് ദേവരകൊണ്ട. മുപ്പത്തിയഞ്ചുകാരനായ താരം 2011 മുതൽ തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്.

തുടക്കത്തിൽ കാമിയോ റോളുകളും സഹനടൻ വേഷങ്ങളുമാണ് വിജയ് ചെയ്തിരുന്നത്. അർജുൻ റെഡ്ഡിക്ക് ശേഷമാണ് നായക നടൻ എന്ന രീതിയിലുള്ള അംഗീകാരങ്ങൾ വിജയ്ക്ക് ലഭിച്ച് തുടങ്ങിയത്. അർജുൻ റെഡ്ഡിക്കുശേഷം തെന്നിന്ത്യൻ സിനിമയിലെ മാൻ ക്രഷായിരുന്നു വിജയ്. പക്ഷെ നായകൻ എന്ന രീതിയിൽ അതിനുശേഷം വളരെ കുറച്ച് സിനിമകൾ മാത്രമെ വിജയ്ക്ക് സൂപ്പർ ഹിറ്റാക്കാൻ സാധിച്ചുള്ളു. ഡിയർ കൊമ്രേഡിനുശേഷം നല്ലൊരു വിജയം താരത്തിന് ലഭിച്ചിട്ടില്ല.
വലിയ പ്രതീക്ഷയോടെ താരം ചെയ്ത പല സിനിമകളും വലിയ പരാജയമായി മാറി. അവസാനം ഇറങ്ങിയ ലൈഗറും കുശിയും ദി ഫാമിലി സ്റ്റാറും ഒന്നും കാര്യമായ വിജയം നേടുകയും മികച്ച അഭിപ്രായം സമ്പാദിക്കുകയോ ചെയ്തില്ല. മാസ് ഇമേജിൽ നിന്നും പുറത്ത് വന്ന് കുടുംബ ചിത്രങ്ങൾ ചെയ്താൽ രക്ഷപ്പെടാൻ സാധിക്കുമെന്ന് കരുതിയാണ് താരം ദി ഫാമിലി സ്റ്റാർ ചെയ്തത്.
പക്ഷെ അതും പരാജയമായി. അതേസമയം മകന്റെ കരിയറിൽ തുടരെ തുടരെ ഉണ്ടാകുന്ന പരാജയങ്ങളിൽ മാതാപിതാക്കൾ അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ വിജയിയുടെ ജാതകവുമായി പ്രശസ്തനായ ജ്യോത്സ്യനെ അമ്മ കണ്ടുവെന്നും പേരിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം നിർദേശിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ഇത്തരം കാര്യങ്ങളിൽ വിശ്വാസമുള്ള താരമല്ല വിജയ്.
എങ്കിലും അമ്മയ്ക്ക് വേണ്ടി തൻ്റെ പേര് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. മാതാപിതാക്കളുടെ വാക്കുകൾക്ക് തുടക്കം മുതൽ തന്നെ വിജയ് വിലകൽപ്പിക്കാറുണ്ട്. പ്രത്യേകിച്ച് അമ്മ വിജയുടെ ജീവനാണ്.
അതുകൊണ്ട് തന്നെ അമ്മയുടെ സന്തോഷത്തിനായി വിജയ് ദേവരകൊണ്ട എന്തിനും തയ്യാറാകും. ഏപ്രിൽ അഞ്ചിനാണ് വിജയിയുടെ ദി ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ ചിത്രം തകർന്നടിയുകയായിരുന്നു. വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജുവാണ് നിര്‍മ്മിച്ചത്. ഗോപി സുന്ദറാണ് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്നുകൾ സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.


Click it and Unblock the Notifications











