For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് ​ഗേ ലൗ സ്റ്റോറിയാണ്'; ആർആർആറിനെക്കുറിച്ച് റസൂൽ പൂക്കുട്ടി

  |

  ബോക്സ് ഓഫീസിൽ വൻ വിജയമായ രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 1144 കോടി രൂപയാണ് നേടിയത്. ബോളിവുഡ് നടി ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.

  തിയറ്ററിൽ മികച്ച വിജയമായ ആർആർആർ ഒടിടി പ്ലാറ്റ്ഫോമിലെത്തിയതോടെ പലതരം വ്യാഖ്യാനങ്ങളാണ് ചിത്രത്തിന്റെ കഥാ​ഗതിയെക്കുറിച്ച് വരുന്നത്. ഇപ്പോഴിതാ ഓസ്കാർ ജേതാവായ ചലച്ചിത്ര സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും ആർആർ‌ആറിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

  rrr

  ആർആർആർ സ്വവർ​ഗാനുരാ​ഗ പശ്ചാത്തലത്തിലുള്ള കഥയാണെന്നാണ് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്. '30 മിനുട്ട് ആർആർആർ എന്ന ചവറു പടം കണ്ടു' എന്ന് നടൻ മുനിഷ് ഭരദ്വാജ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്. ആർആർആർ ​ഗേ ലൗ സ്റ്റോറിയാണെന്നും ആലിയ ഭട്ടിന് ചിത്രത്തിൽ ഒരു പ്രധാന്യവുമില്ലെന്നാണ് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്.

  പിന്നാലെ ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. ആർആർആർ ആരാധകരുടെ വിമർശനം കടുത്തതോടെ റസൂൽ പൂക്കുട്ടി ട്വീറ്റിന്റെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുകയും ചെയ്തു.

  ആർആർആർ ​ഗേ കഥയോ?

  ഇതാ​ദ്യമായല്ല ആർആർആർ ​ഗേ കഥയാണെന്ന അഭിപ്രായം വരുന്നത്. ഒടിടി റിലീസ് ചെയ്ത ശേഷം വിദേശ പ്രേക്ഷകരിലേക്ക് ചിത്രം കൂടുതലായി എത്തിയതോടെയാണ് ഈ അഭിപ്രായം ഉയർന്നു വരാൻ‌ തുടങ്ങിയത്. ചിത്രത്തിൽ രാം ചരണിന്റെ കഥാപാത്രവും ജൂനിയർ എൻടിആറിന്റെ കഥാപാത്രവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

  resul pookutty about rrr

  ഇത്തരമാെരു അഭിപ്രായത്തെ പറ്റി ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയോ അഭിനേതാക്കളോ പ്രതികരിച്ചിട്ടില്ല. എന്നാൽ ചിത്രത്തിന്റെ ആരാധകരിൽ ചിലർ ഇതിനെതിരെ രം​ഗത്തെത്തുന്നുണ്ട്. സിനിമയുടെ ആശയത്തെ തെറ്റായി വ്യഖ്യാനിക്കുന്നതെന്തിനാണെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ വ്യാഖ്യാനമല്ല മറിച്ച് ചിത്രം കാണുമ്പോൾ ഇങ്ങനെയാണ് തോന്നുന്നതെന്നാണ് ഉയരുന്ന മറുവാദം.

  Recommended Video

  Dr. Robin Fans: റോബിൻ ഫാൻസ് നിമിഷയെയും കൂട്ടരെയും കൂകി വിളിക്കുന്ന ദൃശ്യങ്ങൾ | *BiggBoss

  മിനുട്ടുകൾ മാത്രം വന്നു പോയ ആലിയ

  റസൂൽ പൂക്കുട്ടി ചൂണ്ടിക്കാണിച്ചത് പോലെ ആലിയയ്ക്ക് ചിത്രത്തിലുള്ള ചെറിയ വേഷത്തെ പറ്റിയും വിമർശനങ്ങൾ ഉയർന്നിരുന്നു. ബോളിവുഡിലെ മുൻനിര നായികവും നായകൻമാരേക്കാൾ താരമൂല്യവും ബോക്സ് ഓഫീസ് വിജയവും അവകാശപ്പെടാനുള്ള ആലിയയെ വെറും കുറച്ചു സീനുകളിലക്കൊതുക്കിയതെന്ത് കൊണ്ടെന്നായിരുന്നു ഉയർന്നു വന്ന ചോദ്യം.

  ആലിയക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ആർആർആറുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നടി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ആലിയ ദേഷ്യത്തിലാണെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ പിന്നീട് നടി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി.

  ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്നും ആർആർആറിൽ അഭിനയിക്കാനായതിൽ താൻ സന്തോഷവതിയാണെന്നുമായിരുന്നു നടിയുടെ മറുപടി.

  രാജമൗലി വർഷങ്ങൾ പ്രയത്നിച്ചാണ് ആർആർആർ എന്ന സിനിമ നിർമ്മിച്ചതെന്നും തെറ്റായ വിവരങ്ങൾ സിനിമയെ ബാധിക്കരുതെന്നത് കൊണ്ടാണ് വിഷയത്തിൽ വ്യക്തത വരുത്തുന്നതെന്നും ആലിയ തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആലിയയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമായിരുന്നു ആർആർആർ.

  അതേസമയം ബോളിവുഡിൽ ആലിയയുടെ കുതിപ്പ് തുടരുകയാണ്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ​ഗം​ഗുഭായ് കത്തിയവാടിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: rrr resul pookutty rajamouli
  English summary
  Resul pookutty calls Rajamouli film RRR gay love story; lgbtq people support and some fans are angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X