ചാർമി കൗർ വിവാഹം കഴിക്കാത്തതിന്റെ കാരണം സംവിധായകനോ; അദ്ദേഹത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു
വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ചാർമി കൗർ. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും നടിയ്ക്ക് മികച്ച ആരാധകർ കേരളത്തിലുണ്ട്. നടിയുടെ മറ്റുഭാഷ ചിത്രങ്ങളും കേരളത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളം കൂടാതെ തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ചാർമി അഭിനയിക്കുന്നുണ്ട്. തെലുങ്കിലാണ് നടി കൂടുതൽ സജീവം. അഭിനേത്രി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയാവുന്നത് ചാർമി വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ്. മാസങ്ങൾക്ക് മുൻപ് നടിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. വിവാഹ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നായിരുന്നു നടി അന്ന് പറഞ്ഞത്. നടിയുടെ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിൽ സംവിധായകനും നിർമ്മാതാവുമായ പുരി ജഗന്നാഥ് ആണെന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹത്തെ കുറിച്ച് ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇതാണ് ചാർമിയെ സ്വാധീനിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ആണും പെണ്ണും വിവാഹം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഒറ്റയ്ക്കാണെന്ന് തോന്നിയത് കൊണ്ട് വിവാഹം കഴിക്കരുത്. വിവാഹം കഴിഞ്ഞാലും ഒറ്റപ്പെടൽ അനുഭവപ്പെടാം. വിവാഹം കഴിക്കാൻ വേണ്ടിയല്ല സ്ത്രീയേയും പുരുഷനേയും സൃഷ്ടിച്ചിരിക്കുന്നത്, അവർ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുമ്പോൾ വേർപിരിയുന്നുണ്ട്, അതുകൊണ്ടാണ് വിവാഹ മോചനങ്ങൾ സാധാരണയാകുന്നത്.. അദ്ദേഹം യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
Recommended Video
പുരി ജഗനാഥനോടൊപ്പമാണ് ചാർമി സഹനിർമ്മാതാവായി പ്രവർത്തിക്കുന്നത്. ഇതിനോടകം തന്നെ പുരി ജഗന്നാഥിനൊപ്പം ഏഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2015 ന് ശേഷം സിനിമാനിര്‍മാണ രംഗത്താണ് ചാര്‍മിചുവട് വയ്ക്കുന്നത്. കാട്ടുചെമ്പകം കൂടാതെ ആഗതന്‍, താപ്പാന തുടങ്ങിയ മലയാളം ചിത്രങ്ങളിലും ചാർമി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications