For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തിന് പിന്നാലെ സാമന്തയെ തേടി എത്തിയ അധിഷേപങ്ങള്‍; ട്വിറ്ററില്‍ നിന്നും നടി മാറി നില്‍ക്കാനുള്ള കാരണം

  |

  തെന്നിന്ത്യയിലൊട്ടാകെ നിരാശ നല്‍കി കൊണ്ടാണ് നടി സാമന്ത രുത്പ്രഭുവും നാഗചൈതന്യയും വിവാഹബന്ധം അവസാനിപ്പിച്ചത്. ഏറെ കാലം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പങ്കുവെച്ചത്. പിന്നാലെ സാമന്ത തന്റെ ചില പ്രതികരണങ്ങള്‍ കൂടി ആരാധകരെ അറിയിച്ചു. ഇതോടെ നടിയ്ക്ക് എതിരെയുള്ള അധിക്ഷേപങ്ങള്‍ വ്യാപകമാവുകയും ചെയ്തു.

  സാമന്തയെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതും. ഇതിനിടെ നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചുള്ള ചില ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് സാമന്ത സജീവമെങ്കിലും ട്വിറ്റര്‍ പേജുകളില്‍ നിന്നും അകലം പാലിച്ച് നില്‍ക്കുകയാണ്. എന്ത് കൊണ്ടാണ് ട്വിറ്ററില്‍ നിന്നുള്ള സാമന്തയുടെ പിന്മാറ്റമെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഏകദേശ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  Samantha

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സുന്ദരിയും മനോഹരിയുമായ നടിയാണ് സാമന്ത രുത്പ്രഭു. തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. ഒരുമിച്ചഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് നടനും താരപുത്രനുമായ നാഗചൈതന്യ അക്കിനേനിയെ സാമന്ത പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് സൗഹൃദം അടുപ്പമാവുകയും ചെയ്തു. പത്ത് വര്‍ഷത്തോളമായിട്ടും ഇന്നും ആ സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് താരങ്ങള്‍.

  കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണോ? ഗര്‍ഭിണിയാണെന്ന സന്തോഷം പറഞ്ഞതിന് പിന്നാലെ ആതിരയോട് ആരാധകര്‍

  ഇതിനിടയില്‍ വിവാഹിതരായ സാമന്തയും നാഗയും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കുന്നതിന് തൊട്ട് മുന്‍പ് പിരിഞ്ഞു. അതുവരെ നടിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വരുന്ന മാറ്റങ്ങളാണ് ആരാധകരെ കൊണ്ട് പലവിധ സംശയങ്ങള്‍ക്കും വഴിയൊരുക്കിയത്. മറ്റ് ഏതൊരു താരദമ്പതിമാരുടെ വിവാഹമോചന കേസ് ആഘോഷമാക്കുന്നത് പോലെ ഇരുവരുടെയും വാര്‍ത്തകളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളും കുറ്റപ്പെടുത്തലുകളും ഇവിടെയും നടന്നു. ചിലര്‍ സാമന്തയെ മാത്രം കുറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ ട്വിറ്ററിലൂടെ വിദ്വേഷം അഴിച്ച് വിട്ട് വിഷം ചീറ്റുകയും ചെയ്തു.

  samantha

  ന്യൂസ് 18 പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം സാമന്ത ട്വിറ്ററില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം ഇത്തരത്തിലുള്ള അവഗണനകള്‍ ദിനംപ്രതി ലഭിക്കുന്നത് കൊണ്ടാണെന്നാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം ഒക്ടോബര്‍ പതിനൊന്നിനാമ് അവസാനമായി സാമന്ത ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടത്. അതിന് ശേഷം ട്വിറ്ററില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. രണ്ടാളും ചേര്‍ന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചത് ആണെങ്കിലും സാമന്തയെ മാത്രം കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകളും പ്രതികരണങ്ങളുമാണ് നാളിത് വരെയായി വന്നിട്ടുള്ളത്.

  വരാന്‍ താല്‍പര്യമില്ല, സൂപ്പര്‍ താരങ്ങളടക്കം വന്നിട്ടും ആമിര്‍ ഖാന്‍ മാത്രം വന്നില്ല; അതിനെ കുറിച്ച് ഫറ ഖാൻ

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  സാമന്തയില്‍ ഒരു കുഞ്ഞ് വേണമെന്നുള്ള നാഗചൈതന്യയുടെ ആവശ്യം അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മാത്രമല്ല നടി അബോര്‍ഷന് ശ്രമിച്ചതായും വാര്‍ത്ത വന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ വ്യാജമാണെന്നും തികച്ചും തെറ്റിദ്ധാരണ നിറഞ്ഞ കാര്യങ്ങളാണ് ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നും സാമന്ത തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തിലൂടെ അറിയിച്ചു. എങ്കിലും നടിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിര്‍ത്താതെ തുടരുകയാണ്.

  English summary
  Revealed! Why Samantha Ruth Prabhu Is Staying Away From Twitter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X