സിനിമയിലെ പ്രണയജോഡികള്‍ ജീവിതത്തില്‍ ശത്രുക്കള്‍; പ്രഭാസും പൂജയും 'പൂരത്തല്ല്'; കാരണം
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് പ്രഭാസ്. മലയാളത്തില്‍ സജീവമല്ലെങ്കിലും നടന് ഇവിടെ കൈനിറയെ ആരാധകരുണ്ട്. പ്രഭാസ് തന്റെ തെലുങ്ക് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആരാധകരെ നേടിയത്. 2002ല്‍ പുറത്ത് വന്ന ഈശ്വരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍ നടനെ തേടി എത്തുകയായിരുന്നു.2002 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും പ്രഭാസിന്റെ കരിയര്‍ മാറ്റിയത് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയായിരുന്നു. ഈ ചിത്രത്തിലൂടെ നടന്റെ താരമൂല്യം വര്‍ധിപ്പിക്കുകയായിരുന്നു. ചിത്രത്തിലൂടെ നടന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
സഹപ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധമാണ് അടുത്ത ബന്ധമാണ് പ്രഭാസിനുള്ളത്. എല്ലാവരും വളരെ നല്ല അഭിപ്രായമാണ് നടനെ കുറിച്ച് പറയുന്നത്. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവം ആയിരുന്നു പ്രഭാസും നടി പൂജ ഹെജ്‌ഡെയും തമ്മിലുള്ള പ്രശ്‌നം. ഇരുവരും തമ്മില്‍ പ്രശ്‌നത്തിലാണെന്നും പൂജയുടെ പെരുമാറ്റത്തില്‍ നടന്‍ അസ്വസ്ഥനാണെന്നുമായിരുന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പ്രഭാസോ പൂജയോ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിത വീണ്ടും പ്രഭാസും പൂജ ഹെജ്‌ഡെയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമായ രാധ്യേശ്യാം റിലീസിനൊരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി പ്രഭാസും പൂജയും ഒന്നിച്ച് എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ പോസ് ചെയ്തിരുന്നു. ഇതില്‍ ഇവരുടെ അകല്‍ച്ച വ്യക്തമായി കാണാമായിരുന്നു എന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. താരങ്ങള്‍ ഒന്നിച്ചുള്ള പ്രെമോഷന്‍ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെയാണ് ഇവരുടെ പിണക്കം വീണ്ടും ചര്‍ച്ചയാവാന്‍ തുടങ്ങിയത്. ഇരുവരും കംഫര്‍ട്ട് ആയിരുന്നില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സാഹോയ്ക്ക് ശേഷം പുറത്ത് വരുന്ന പ്രഭാസ് ചിത്രമാണ് രാധ്യേ ശ്യാം. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. കൈനോട്ടക്കാരനായിട്ടാണ് പ്രഭാസ് എത്തുന്നത്. 'വിക്രമാദിത്യ' എന്നാണ് കഥാപാത്രത്തിന്റെ പേര്.'പ്രേരണ' ആയിട്ടാണ് പൂജ ഹെഗ്ഡെ എത്തുന്നത്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. മാര്‍ച്ച് 11 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
Recommended Video

രാധ്യേ ശ്യാം കൂടാതെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സാലര്‍,നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് നടന്റെ മറ്റ് ചിത്രങ്ങള്‍. തെലുങ്കില്‍ കൂടാതെ തമിഴിലും ഹിന്ദിയിലും സജീവമാണ് പൂജ ഹെജ്‌ഡെ. ക്രിക്കൂസ് എന്ന ഹിന്ദി ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും പൂജ തന്നെയാണ് നായിക. മോസ്റ്റ് എലിജിബില്‍ ബാച്ചിലര്‍, ആചാര്യ എന്നീവയാണ് നടിയുടെ മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











