മെഗാസ്റ്റാറുമായി പിണങ്ങിയോ? ഗര്‍ഭിണിയായ കാജലിനെ മാത്രം ഒഴിവാക്കിയ ട്രെയിലര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ക്യൂട്ട് സുന്ദരിയായ കാജല്‍ അഗര്‍വാള്‍ അമ്മയവാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ നടിയൊരു കുഞ്ഞിന് ജന്മം കൊടുക്കും. അതിനുള്ള തയ്യാറെടുപ്പകളിലാണ് താരകുടുംബം. നടി ഗര്‍ഭിണിയായതോട് കൂടി അഭിനയത്തില്‍ നിന്നൊക്കെ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ കാര്യമായ സിനിമാ തിരക്കുകള്‍ ഒന്നുമില്ലെങ്കിലും ഫോട്ടോഷൂട്ടും മറ്റുമൊക്കെയായി സജീവമാണ് നടി.

അതേ സമയം കാജല്‍ പ്രധാനപ്പെട്ട വേഷത്തിലെത്തിയ ആചാര്യ എന്ന സിനിമ ഈ മാസം തന്നെ റിലീസിനൊരുങ്ങുകയാണ്. തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കൂടെയാണ് കാജല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ചിരഞ്ജീവിയും രാം ചരണും അടക്കമുള്ള താരങ്ങള്‍ ട്രെയിലറില്‍ ഉണ്ടെങ്കിലും നായിക വേഷം ചെയ്യുന്ന കാജലിനെ മാത്രം കണ്ടിരുന്നില്ല. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

ചിരഞ്ജീവിയും കാജല്‍ അഗര്‍വാളും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടോ

ആചാര്യയില്‍ അഭിനയിച്ച താരങ്ങളെല്ലാവരും ട്രെയിലര്‍ ഷെയര്‍ ചെയ്ത് കൊണ്ട് വന്നിരുന്നെങ്കിലും കാജല്‍ മാത്രം അത് ചെയ്തില്ല. ഇതോടെ ചിരഞ്ജീവിയും കാജല്‍ അഗര്‍വാളും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്രയും വലിയ സിനിമയുടെ ഭാഗമായിട്ടും അതില്‍ തന്നെ ഉള്‍പ്പെടുത്തത്തതില്‍ കാജലിന് വിഷമം ഉണ്ടായിട്ടുണ്ടാവും എന്നാണ് ചില ആരാധകര്‍ പറയുന്നത്. സിനിമയുടെ പ്രൊമോഷനും മറ്റുള്ള കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നതാണോ, അതോ കാജലുമായി മറ്റെന്തിങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

ട്രെയിലറിൽ നിന്നും നടിയെ ഒഴിവാക്കിയതാണോ

ചിലര്‍ ആചാര്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുതിര്‍ന്ന നടന്‍ ചിരഞ്ജീവിയെ കുറിച്ചാണ് സംസാരിക്കുന്നത്. കാജലുമായി അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് ചോദ്യങ്ങള്‍. എന്തായാലും അണിയറ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വരണമെന്നാണ് ആരാധകരുടെ ആവശ്യം. ചിത്രീകരണം പൂര്‍ത്തിയാക്കിയ ആചാര്യ ഈ മാസം ഇരുപത്തിയൊന്‍പതാം തീയ്യതി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിക്കുന്ന സിനിമയാണ്

ജനത ഗാരേജ്, ഭരത് ആനാ നേനു എന്നീ സിനിമകള്‍ക്ക് ശേഷം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ആചാര്യ. ചിരഞ്ജീവിയ്‌ക്കൊപ്പം രാം ചരണ്‍, പൂജ ഹെഡ്‌ഹെ, കാജല്‍ അഗര്‍വാള്‍, സോനു സൂദ്, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിക്കുന്ന സിനിമയാണ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 2020 ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നത്

2020 ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നത്. വിവാഹശേഷം ആചാര്യ എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. കഴിഞ്ഞ മാസം റിലീസിനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമിക എന്ന സിനിമയിലും കാജല്‍ അഭിനയിച്ചിരുന്നു. നിലവില്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി കാജല്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ എല്ലാം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. അഞ്ചോളം സിനിമകളാണ് നടിയുടേതായി റിലീസിന് കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X