റോജ ഏറെ ആ​ഗ്രഹിച്ചു; പക്ഷെ സൗന്ദര്യ കാരണം നടന്നില്ല; അന്ന് നടിയും വെങ്കിടേശും തമ്മിലുണ്ടായ പ്രശ്നം

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് വെങ്കിടേഷ്. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച വെങ്കടേശ് കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ്. 63 കാരനായ വെങ്കടേശ് ഇപ്പോഴും കരിയറിൽ സജീവമാണ്. വർഷങ്ങൾ നീണ്ട കരിയറിൽ വിവാദങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കാൻ വെങ്കടേശിന് കഴിഞ്ഞു. എങ്കിൽ പോലും നടനെക്കുറിച്ച് പലപ്പോഴും ​ഗോസിപ്പുകളും വന്നിട്ടുണ്ട്. ഇതിലൊന്നാണ് 90 കളിലെ മുൻനിര നായിക നടി റോജയുമായുണ്ടായ പ്രശ്നം.

റോജയും വെങ്കടേശും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ അക്കാലത്ത് ​സിനിമാ ലോകത്ത് സംസാരമായിരുന്നു. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പരസ്പരം കണ്ടാൽ പോലും മിണ്ടാത്തവരായി പിന്നീടിവർ. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പഴയ കാല മേക്കപ്പ് മാൻ രാഘവ. രാജ എന്ന സിനിമയെ സംബന്ധിച്ചാണ് ഇവർ തമ്മിൽ പ്രശ്നമുണ്ടായതെന്ന് രാഘവ പറയുന്നു. വെങ്കടേശും സൗന്ദര്യയുമാണ് ഈ തെലുങ്ക് സിനിമയിൽ പ്രധാന വേഷം ചെയ്തത്.

Roja  Venkatesh

റോജയും നടൻ കാർത്തിക്കും അഭിനയിച്ച തമിഴ് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് രാജ. തമിഴിൽ ഈ ചിത്രം വൻ ഹിറ്റായിരുന്നു. തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചപ്പോൾ സ്വാഭാവികമായും തന്നെ നായികയാക്കുമെന്നാണ് റോജ കരുതിയത്. താൻ തന്നെയായിരിക്കും നായികയെന്ന് റോജയ്ക്ക് പലരും പ്രതീക്ഷ കൊടുക്കുകയും ചെയ്തു.

അന്ന് വെങ്കടേശും കരിയറിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. വെങ്കിടേഷിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലുമായിരുന്നു റോജ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. റോജയ്ക്ക് പകരം സിനിമയിൽ നായികയായി തെരഞ്ഞെടുത്തത് സൗന്ദര്യയെയാണ്. അക്കാലത്തെ ഹിറ്റ് ജോഡിയാണ് വെങ്കടേശും സൗന്ദര്യയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റാകുന്ന സമയം. ഇക്കാര്യം പരി​ഗണിച്ച് നിർമാതാവും സംവിധായകനുമാണ് രാജയിൽ സൗന്ദര്യയെ നായികയാക്കിയത്.

Roja  Venkatesh

തന്റെ പ്രതീക്ഷകൾ തകർത്തതിൽ റോജയ്ക്ക് വെങ്കടേശിനോട് നീരസം തോന്നിയെന്നാണ് മേക്കപ്പ്മാൻ രാഘവ പറയുന്നത്. വെങ്കിടേഷല്ല സിനിമയിൽ സൗന്ദര്യയെ നായികയായി തെരഞ്ഞെ‌ടുത്തത്. സംവിധായകനും നിർമാതാവുമാണ്. തെറ്റിദ്ധാരണ കൊണ്ടാവും റോജയ്ക്ക് നീരസം തോന്നിയതെന്നും ഇദ്ദേഹം പറഞ്ഞു. ഒരു കാലത്തെ ഏറ്റവും തിരക്കേറിയ നായിക നടിമാരായിരുന്നു റോജയും മീനയും സൗന്ദര്യയുമെല്ലാം. സിനിമയിൽ നിന്ന് മാറി രാഷ്ട്രീയത്തിലേക്കാണ് റോജ ഇന്ന് പൂർണ ശ്രദ്ധ നൽകുന്നത്.

സൗന്ദര്യ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ന‌ടിയെ ഇന്നും സിനിമാ ലോകം ഓർക്കുന്നു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളിലൂടെയാണ് മലയാളികൾ‌ക്ക് സൗന്ദര്യ സുപരിചിതയായത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കൈ നിറയെ അവസരങ്ങൾ സൗന്ദര്യക്ക് വന്നു. തെലുങ്ക്, കന്നഡ സിനിമാ രം​ഗത്താണ് സൗന്ദര്യ വൻ ജനപ്രീതി നേടിയത്. 2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ബംഗ്ളൂരിൽ നിന്നും കരിംനഗറിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ‌‌‌‌‌പ്ര​ഗൽഭ നടി സാവിത്രിക്ക് ശേഷം തെലുങ്ക് സിനിമാ ലോകം കൊണ്ടാടിയ താരമായിരുന്നു സൗന്ദര്യ. ഇന്നും സൗന്ദര്യയെ മറക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

More from Filmibeat

Read more about: roja venkatesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X