ആഘോഷം തുടങ്ങി, ആടിപ്പാടി ആലിയയും ജൂനിയര്‍ എന്‍ടിആറും രാം ചരണും, പ്രെമോ ഗാനം
ബാഹുബലിയ്ക്ക് ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. ബാഹുബലി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിട്ടുണ്ട്. സിനിമയില്‍ അധികം വിഎഫ്എക്‌സ് ഇഫക്ടുകളുണ്ടാകില്ലെന്നും മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ആര്‍ ആര്‍ ആര്‍ എന്നും രാജമൗലി വ്യക്തമാക്കിയിരുന്നു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആര്‍ആര്‍ആറിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ഇപ്പോഴിത ആര്‍ആര്‍ആറിന്റെ ആഘോഷ ഗാനത്തിന്റെ പ്രെമോവീഡിയോ പുറത്ത് . മാര്‍ച്ച് 14 ന് ആണ് പാട്ടിന്റെ വീഡിയോ പുറത്ത് വന്നത്. ആലിയയും ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഉ ഈ ഗാനത്തില്‍ ഒന്നിച്ച് എത്തുന്നുണ്ട്. പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. മാര്‍ച്ച് 25 ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 2022 ജനുവരി 7 നാണ് ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.
ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നാണ് ആര്‍ ആര്‍ ആറിന്റെ യഥാര്‍ത്ഥ പേര്. രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി അറിഞ്ഞതുമുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ര. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് പുനരാരംഭിക്കുകയായിരുന്നു.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.


Click it and Unblock the Notifications











