ആകാംക്ഷയ്ക്ക് വിരാമം; രാജമൗലി ചിത്രം'ആര്‍ആര്‍ആര്‍' തീയേറ്ററുകളിലേയ്ക്ക്
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ'ആര്‍ആര്‍ആര്‍'. ബ്രഹ്മാണ്ഡചിത്രം 'ആര്‍ആര്‍ആര്‍' നാളെ മുതല്‍( മാര്‍ച്ച് 25) തിയേറ്ററുകളില്‍ എത്തുകയാണ്. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളില്‍ കൂടി റിലീസിനെത്തുന്നുണ്ട്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. എണ്ണായിരം സ്‌ക്രീനുകളിലാണ് ലോകം മുഴുവനുമായി ചിത്രമെത്തുന്നത്.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രൗദ്രം രണം രുദിരം എന്നാണ് ആര്‍ ആര്‍ ആറിന്റെ യഥാര്‍ത്ഥ പേര്. രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി അറിഞ്ഞത് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്.ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.
റിലീസിന് മുമ്പ് തന്നെ കോടികളാണ് ആര്‍ ആര്‍ ആര്‍ സ്വന്തമാക്കിയിരുന്നു. 400 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവ ചിത്രത്തിന്റെ റൈറ്റ് സ്വന്തമാക്കിട്ടുണ്ട്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.


Click it and Unblock the Notifications











